SBI Reward Points: എസ്‌ബി‌ഐ റിവാർഡ് പോയിന്റുകൾ എളുപ്പത്തിൽ റിഡീം ചെയ്യാം; ഈ വഴികൾ പരീക്ഷിക്കൂ…

SBI Reward Points: നിങ്ങളുടെ ക്രെഡിറ്റ് കാർഡ് അക്കൗണ്ടിലെ റിവാർഡ് പോയിന്റുകൾ റിഡീം ചെയ്യുന്നതിന് എസ്‌ബി‌ഐ കാർഡ് വിവിധ തരത്തിലുള്ള ഓപ്ഷനുകൾ തരുന്നുണ്ട്. ‌എസ്‌ബി‌ഐ വെബ്‌സൈറ്റിലൂടെയും അതിന്റെ മൊബൈൽ ആപ്പിലൂടെയും നമുക്കീ പ്രക്രിയ ചെയ്യാം.

SBI Reward Points: എസ്‌ബി‌ഐ റിവാർഡ് പോയിന്റുകൾ എളുപ്പത്തിൽ റിഡീം ചെയ്യാം; ഈ വഴികൾ പരീക്ഷിക്കൂ...

ക്രെഡിറ്റ് കാര്‍ഡ്‌

nithya
Published: 

23 Mar 2025 21:50 PM

എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോ​ഗിക്കുമ്പോൾ നമുക്ക് ചില റിവാർഡ് പോയിന്റുകൾ ലഭിക്കാറുണ്ട്. ഒരു ക്രെഡിറ്റ് കാർഡ് ഉടമയ്ക്ക് ഈ പോയിന്റുകൾ വിവിധ കാര്യങ്ങൾക്കായി റിഡീം ചെയ്യാൻ സാധിക്കും. ഗിഫ്റ്റ് വൗച്ചറുകൾ, ഇലക്ട്രോണിക്സ് പോലുള്ള ഉൽപ്പന്നങ്ങൾ അല്ലെങ്കിൽ പണമായി പോലും നമുക്കിവയെ റിഡീം ചെയ്യാം.

നിങ്ങളുടെ ക്രെഡിറ്റ് കാർഡ് അക്കൗണ്ടിലെ റിവാർഡ് പോയിന്റുകൾ റിഡീം ചെയ്യുന്നതിന് എസ്‌ബി‌ഐ കാർഡ് വിവിധ തരത്തിലുള്ള ഓപ്ഷനുകൾ തരുന്നുണ്ട്. ‌എസ്‌ബി‌ഐ വെബ്‌സൈറ്റിലൂടെയും അതിന്റെ മൊബൈൽ ആപ്പിലൂടെയും നമുക്കീ പ്രക്രിയ ചെയ്യാം. റിവാർഡ് പോയിന്റുകൾ റിഡീം ചെയ്യാനുള്ള വിവിധ വഴികൾ പരിചയപ്പെട്ടാലോ.

വെബ്‌സൈറ്റിലൂടെ റിഡീം ചെയ്യാം
ഔദ്യോഗിക വെബ്‌സൈറ്റിലെ നിങ്ങളുടെ എസ്‌ബി‌ഐ കാർഡ് അക്കൗണ്ട് ലോഗിൻ ചെയ്യുക. മൊബൈൽ നമ്പർ, ഉപയോക്തൃ ഐഡി, കാർഡ് വിശദാംശങ്ങൾ എന്നിങ്ങനെ മൂന്ന് രീതിയിൽ നിങ്ങൾക്ക് നിങ്ങളുടെ അക്കൗണ്ട് ലോഗിൻ ചെയ്യാം.

ലോഗിൻ ചെയ്‌തുകഴിഞ്ഞാൽ, വെബ്‌സൈറ്റിലെ ‘റിവാർഡുകൾ’ എന്ന വിഭാ​ഗം ക്ലിക്കുചെയ്യുക. തുടർന്ന്  ‘റിവാർഡ് പോയിന്റുകൾ റിഡീം ചെയ്യുന്നു’ തിരഞ്ഞെടുക്കുക.

ALSO READ: ഭാര്യയുടെ പേരിൽ 2 ലക്ഷം നിക്ഷേപിച്ചാൽ 32,000 ഉറപ്പായ പലിശ: ഉറപ്പായും നേട്ടം

ലഭ്യമായ വ്യത്യസ്ത റിവാർഡുകളിൽ നിന്ന് നിങ്ങൾക്ക് ഇഷ്ടമായവ തിരഞ്ഞെടുത്ത ശേഷം, ‘ഇപ്പോൾ റിഡീം ചെയ്യുക’ ബട്ടണിൽ ക്ലിക്കുചെയ്യുക.

മൊബൈൽ ആപ്പ് വഴി റിവാർഡ് പോയിന്റുകൾ എങ്ങനെ റിഡീം ചെയ്യാം

എസ്‌ബി‌ഐ കാർഡ് മൊബൈൽ ആപ്പ് വഴി വളരെ എളുപ്പത്തിൽ പോയിന്റുകൾ റിഡീം ചെയ്യാവുന്നതാണ്.

എസ്‌ബി‌ഐ കാർഡ് മൊബൈൽ ആപ്പ് തുറന്ന് നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക.

താഴെയുള്ള മെനുവിലെ ‘കൂടുതൽ’ ഓപ്ഷനിൽ ടാപ്പ് ചെയ്യുക.

ലഭ്യമായ പട്ടികയിൽ നിന്ന് ‘റിവാർഡുകൾ’ തിരഞ്ഞെടുക്കുക.

‘റിഡീം’ തിരഞ്ഞെടുത്ത് കാർട്ടിലേക്ക് ചേർക്കുക

‘റിഡീം കാർട്ട്’ തിരഞ്ഞെടുത്ത ശേഷം ഓർഡർ നൽകാൻ ‘ചെക്ക്ഔട്ട്’ എന്നതിലേക്ക് പോകുക.

ഡെലിവറി സമയം
ഇ-വൗച്ചറുകൾ: റിഡീം ചെയ്‌തുകഴിഞ്ഞാൽ, ഇ-വൗച്ചറുകൾ സാധാരണയായി അഞ്ച് ദിവസങ്ങൾക്കുള്ളിൽ ഡെലിവറി ചെയ്യപ്പെടും. ഇ-വൗച്ചറുകളുടെ ഡെലിവറിക്കായി നിങ്ങൾ എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡിൽ രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡി പരിശോധിക്കാൻ മറക്കരുത്.

സമ്മാനങ്ങൾ: ഉൽപ്പന്നങ്ങളോ സമ്മാനങ്ങളോ സാധാരണയായി 15 ദിവസങ്ങൾക്കുള്ളിൽ രജിസ്റ്റർ ചെയ്ത വിലാസത്തിലേക്ക് ഡെലിവറി ചെയ്യപ്പെടും.

Related Stories
Essential Drugs Prices Hike: 400 അവശ്യ മരുന്നുകളുടെ വില ഉയരും; ഏപ്രില്‍ 1 മുതല്‍ വമ്പന്‍ മാറ്റങ്ങള്‍
New Bank Rules From April 1: ഏപ്രില്‍ 1 മുതല്‍ ബാങ്ക് നിയമങ്ങളിലും വമ്പന്‍ മാറ്റങ്ങള്‍; എടിഎം കാര്‍ഡ് ഉപയോഗം സൂക്ഷിച്ച് മതി
Financial Changes From April 1: ഏപ്രില്‍ 1 മുതലുള്ള സാമ്പത്തിക മാറ്റങ്ങള്‍; ഇവ നിങ്ങളെ ബാധിക്കുന്നതെങ്ങനെ?
Indian Tax Changes: നികുതി മാറിയാല്‍ എന്താ നേട്ടമല്ലേ വരാന്‍ പോകുന്നത്; ഏപ്രില്‍ 1 മുതല്‍ ആശ്വാസത്തിനും വകയുണ്ട്‌
Electric Vehicle Tax Changes: ഇലക്ട്രിക് വാഹന ഉടമകളുടെ ശ്രദ്ധയ്ക്ക്; ഏപ്രില്‍ 1 മുതല്‍ കാര്യങ്ങള്‍ അല്‍പം കടുക്കും, വിയര്‍ക്കും
Kerala Gold Rate Today: വീണ്ടും ഉയരങ്ങളിലേക്ക്..! റെക്കോർഡുകൾ തകർത്ത് സ്വർണവില; അറിയാം ഇന്നത്തെ നിരക്ക്
പിന്നോട്ട് നടന്നാല്‍ മുന്നോട്ടാണ് ഗുണങ്ങള്‍
തൃഷയുടെ വിവാഹനിശ്ചയം കഴിഞ്ഞോ?
അഹാനയുടെ വാരാണസി യാത്ര വൈറൽ
കട്ടന്‍ കാപ്പി ഇത്ര കേമനോ? ഗുണങ്ങള്‍ പലതാണ്