Savings Account Rules: സേവിംഗ്സ് അക്കൗണ്ടിൽ 10 ലക്ഷത്തിൽ കൂടുതലിട്ടാൽ എന്ത് സംഭവിക്കും?

Savings Account Deposit Rules: ഇൻകം ടാക്സ് നിയമപ്രകാരം ഒരു ബിസിനസ് വർഷത്തിൽ സേവിങ്ങ്സ് അക്കൗണ്ടിൽ നിക്ഷേപിക്കുന്ന തുകക്ക് പരിധിയുണ്ട്. ഇത് ലംഘിച്ചാൽ നിങ്ങൾക്ക് ഇൻകം ടാക്സ് നോട്ടീസ് ലഭിക്കാം

Savings Account Rules: സേവിംഗ്സ് അക്കൗണ്ടിൽ 10 ലക്ഷത്തിൽ കൂടുതലിട്ടാൽ എന്ത് സംഭവിക്കും?

Savings Account Rules

Published: 

23 Dec 2024 08:52 AM

നിങ്ങളുടെ സേവിങ്ങ്സ് അക്കൗണ്ടിൽ എത്ര രൂപ നിങ്ങൾ നിക്ഷേപിക്കാറുണ്ട്? അല്ലെങ്കിൽ സേവിങ്ങ്സ് അക്കൗണ്ടിലെ നിക്ഷേപ പരിധി എത്രെയെന്ന് നിങ്ങൾക്കറിയാമോ? ഇത് രണ്ടിനും കൃത്യമായ ഉത്തരങ്ങളില്ലെങ്കിൽ നിർബന്ധമായും ഇനി പറയുന്ന കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം, അല്ലെങ്കിൽ വൻ തുക ടാക്സ് അടക്കേണ്ടി വരും പണി പാളും. എല്ലാ ബാങ്ക് അക്കൗണ്ടുകൾക്കും കൃത്യമായ നിക്ഷേപ പരിധി ബാങ്കുകൾ നൽകുന്നുണ്ട്. അതു പോലെ തന്നെയാണ് സേവിങ്ങ്സ് അക്കൗണ്ടുകളുടെ കാര്യവും.

ഇൻകം ടാക്സ് നിയമപ്രകാരം ഒരു ബിസിനസ് വർഷത്തിൽ സേവിങ്ങ്സ് അക്കൗണ്ടിൽ നിക്ഷേപിക്കുന്ന തുകക്ക് പരിധിയുണ്ട്. ഇത് ലംഘിച്ചാൽ നിങ്ങൾക്ക് ഇൻകം ടാക്സ് നോട്ടീസ് ലഭിക്കാം, നികുതി നൽകേണ്ടതായും വരാം. 10 ലക്ഷം രൂപ വരെയാണ് അക്കൗണ്ടുകളുടെ നിക്ഷേപ പരിധി. ഒരു ബിസിനസ് വർഷത്തിൽ ഏപ്രിൽ 1 നും മാർച്ച് 31 നും ഇടയിൽ 10 ലക്ഷം രൂപയിൽ കൂടുതലുള്ള നിക്ഷേപങ്ങൾ ഇതിൽ നടത്താൻ പാടില്ല. ഈ പരിധി ഒരു സേവിംഗ്സ് അക്കൗണ്ടിന് മാത്രമല്ല, നിങ്ങളുടെ എല്ലാ സേവിംഗ്സ് അക്കൗണ്ടുകൾക്കും ബാധകമാണ്. ബാങ്കുകൾ തന്നെ ഇത്തരം ഇടപാടുകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താറുണ്ട്.

ALSO READ: Personal Loan: കയ്യില്‍ പണമില്ലെന്ന് കരുതി വിഷമിക്കേണ്ട; നിങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കാന്‍ ഇവര്‍ തയാറാണ്‌

10 ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപിച്ചാൽ?

10 ലക്ഷം രൂപയിൽ കൂടുതലുള്ള നിക്ഷേപങ്ങൾ ഉയർന്ന മൂല്യമുള്ള ഇടപാടുകളായി കണക്കാക്കപ്പെടും. ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ ഇത്തരം നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നികുതി നിയമപ്രകാരം ആദായനികുതി വകുപ്പിന് കൈമാറും. ഒരു ദിവസം 50,000 രൂപയുടെ മുകളിലുള്ള നിക്ഷേപങ്ങൾക്ക് പാൻ നൽകേണ്ടതും നിർബന്ധമാണ്. പാൻ ഇല്ലെങ്കിൽ, അവർ ഫോം 60/61 സമർപ്പിക്കണം.

നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന പലിശ?

ഒരു ബിസിനസ് വർഷത്തിൽ നിങ്ങളുടെ നിക്ഷേപങ്ങൾക്ക് 10,000 രൂപയിൽ കൂടുതൽ പലിശ ലഭിച്ചാൽ, നിശ്ചിത സ്ലാബിൻ്റെ അടിസ്ഥാനത്തിൽ അതിന് നികുതി ചുമത്തും. എന്നാൽ ലഭിക്കുന്ന പലിശ 10,000 രൂപയിൽ താഴെയാണെങ്കിൽ, ആദായനികുതി നിയമം സെക്ഷൻ 80TTA പ്രകാരം നികുതി ഇളവ് ലഭിക്കും. മുതിർന്ന പൗരന്മാർക്ക് സെക്ഷൻ 80TTB പ്രകാരം 50,000 രൂപ വരെയുള്ള പലിശയ്ക്കും നികുതി ഇളവ് ലഭിക്കും. ഈ പരിധി കണക്കാക്കാൻ, നിങ്ങളുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളിലെയും നിക്ഷേപങ്ങളിൽ നിന്ന് നേടിയ പലിശ കണക്കാക്കണം.

അറിയിപ്പ് ലഭിച്ചാൽ എന്തുചെയ്യണം ?

ഉയർന്ന മൂല്യമുള്ള ഇടപാടുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പിൽ നിന്ന് ഉപഭോക്താവിന് നോട്ടീസ് ലഭിച്ചാൽ അതിന് മതിയായ തെളിവുകൾ നൽകണം. കൃത്യമായ മറുപടി ഫയൽ ചെയ്യുന്ന മറക്കരുത്. ബാങ്ക് സ്റ്റേറ്റ്‌മെൻ്റുകൾ, നിക്ഷേപ രേഖകൾ, അനന്തരാവകാശ രേഖകൾ എന്നിവ അടങ്ങുന്ന മതിയായ രേഖകൾ ആവശ്യമായി വന്നേക്കാം. ഒരു സർട്ടിഫൈഡ് ടാക്സ് അഡൈ്വസറെ കാണുന്നതാണ് നല്ലത്. ഇനി പണമിടപാടുകൾ നോക്കിയാൽ സെക്ഷൻ 269 എസ്ടി പ്രകാരം, ഒരു വ്യക്തിക്ക് ഒരു ദിവസം 2 ലക്ഷം രൂപയിൽ കൂടുതൽ ഇടപാട് നടത്താനാവില്ല.

പാല്‍ കേടാകാതിരിക്കാന്‍ ഫ്രിഡ്ജ് വേണ്ട; ഈ വഴി നോക്കിക്കോളൂ
20 ലക്ഷം രൂപയ്ക്ക് ട്രെയിൻ യാത്രയോ? അതും ഇന്ത്യയിൽ
രഞ്ജി ഇത്തിരി മുറ്റാണാശാനേ; താരങ്ങൾക്ക് കൂട്ടത്തോൽവി
ഈന്തപ്പഴക്കുരു വലിച്ചെറിയരുത്