5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Rubber Cultivation: പടർന്ന് പടർന്ന് റെക്കോഡ് വ്യാപനവുമായി റബർ ; ഒരു വർഷം റബർ ക‍ൃഷി വ്യാപിച്ചത് 43,500 ഹെക്ടറിൽ

വില ഇടിഞ്ഞതോടെ റബറിന്റെ പ്രതാപം കുറഞ്ഞെങ്കിലിും ഇപ്പോൾ രാജ്യത്തുള്ള 8.50 ലക്ഷം ഹെക്ടർ കൃഷിയിൽ ആറ് ലക്ഷത്തോളം കൃഷി ഇപ്പോഴും കേരളത്തിൽ തന്നെയാണ്.

Rubber Cultivation: പടർന്ന് പടർന്ന് റെക്കോഡ് വ്യാപനവുമായി റബർ ; ഒരു വർഷം റബർ ക‍ൃഷി വ്യാപിച്ചത് 43,500 ഹെക്ടറിൽ
aswathy-balachandran
Aswathy Balachandran | Published: 01 May 2024 12:54 PM

കോട്ടയം: സായിപ്പ് നട്ടം പത്തു പുത്തൻ സമ്പാദിച്ചത് കണ്ട് സായിപ്പിനെ മാതൃകയാക്കി മലകേറി വന്ന കുടിയേറ്റക്കാർ രാജാക്കൻമാരായ കഥ പല കിഴക്കൻ സാഹിത്യങ്ങളിലും കാണാം. മലയോര കർഷകനെ കിരീടം വയ്ക്കാത്ത രാജാക്കൻമാരായി വാഴിക്കാൻ സഹായിച്ച പാല്. കേരളത്തിൽ റബറിന്റെ പ്രാധാന്യം കുറഞ്ഞിട്ട് കുറച്ചു വർഷങ്ങളായി.

റബർ വില കുറഞ്ഞതോടെ കൃഷിയും കുറഞ്ഞു എങ്കിലും ഈ ധാരണ തിരുത്തിക്കൊണ്ടാണ് പുതിയ കണക്കുകൾ പുറത്തു വരുന്നത്. റബർ കൃഷിയെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന് കോട്ടയത്ത് പ്രവർത്തിക്കുന്ന റബർബോർഡ് നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്.

ഇതിന്റെ ഭാ​ഗമായി പല കണ്ടെത്തലുകളും പുതിയ ബ്രീഡുകളും സാങ്കേതിക വിദ്യകളും ബോർഡിന്റെ കീഴിലുള്ള ​ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിക്കുന്നുണ്ട്. ഈ ശ്രമങ്ങളുടെ എല്ലാം ഫലമായി ഒരു വർഷം 43,500 ഏക്കർ സ്ഥലത്തേക്കാണ് റബർ കൃഷി വ്യാപിച്ചതായി കണക്കുകൾ പുറത്തു വരുന്നത്.

ഇതിനു പിന്നിൽ പ്രവർത്തിച്ചതും ഈ ശ്രമം വിജയിപ്പിച്ചതും റബർ ബോർഡാണ് സംശയമില്ലാതെ പറയാം. ഇപ്പോൾ വ്യാപനം കൂടുതൽ നടന്നിരിക്കുന്നത് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലാണ് എന്നതും ശ്രദ്ധിക്കേണ്ട വിഷയം തന്നെയാണ്.

42080 ഹെക്ടർ സ്ഥലത്താണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ മാത്രം മരങ്ങൾ വച്ചുപിടിപ്പിച്ചത്. അടുത്ത വർഷവും ഈ വർഷവും കൂടി 1.30 ലക്ഷം ഹെക്ടർ സ്ഥലത്ത് കൃഷി വ്യാപിപ്പിക്കാനാണ് ലക്ഷ്യം എന്ന് അധികൃതർ വ്യക്തമാക്കുന്നു. ഇതിനായുള്ഓള കഠിന ശ്രമത്തിലാണ് റബർ ബോർഡ്. പ്രവർത്തനങ്ങളുടെ ഭാ​ഗമായി വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ 97 നേഴ്സറികളിൽ 3,26 കോടി തൈകൾ എത്തിച്ചിട്ടുണ്ട്.

2021-ലാണ് റബർ കൃഷി വ്യാപനത്തിൻ്റെ ഭാ​ഗമായി മിഷൻ നോർത്ത് ഈസ്റ്റ് റബർ ബോർഡ് ആവിഷ്കരിച്ചത്. ഇതുവരെ 70,000 ഹെക്ടറിലാണ് കൃഷി നടത്തിയിട്ടുള്ളത് എന്നും അധികൃതർ പറയുന്നു. രാജ്യത്തെ പ്രധാന റബർകൃഷി മേഖല ഇന്നും കേരളം തന്നെയാണ്.

റബർ ഇറക്കുമതി അവസാനിപ്പിക്കാനും തദ്ദേശീയ കൃഷിയെ പ്രോത്സാഹിക്കുന്നതിന്റെ ഭാ​ഗമായി ഇതനെ മാത്രം ആശ്രയിച്ച് ടയർ വ്യവസായം മുന്നോട്ട് കൊണ്ടു പോകാനും ശ്രമമുണ്ട്. ഇതിനെപ്പറ്റിയുള്ള നിർദ്ദേശങ്ങൾ പ്രധാനമന്ത്രി നൽകിയിരുന്നു.

അന്താരാഷ്ട്ര വിപണിയിൽ റബ്ബർ വില ഉയർന്നാണ് നിൽക്കുന്നത്. എന്നാൽ ആഭ്യന്തര വിപണിയിൽ കർഷകർക്ക് ഈ വിലവർധന കൊണ്ട്യു വലിയ പ്രയോജനംമൊന്നും ലഭിക്കുന്നില്ല. ആർ.എസ്.എസ്. 4-ന് 225 രൂപ കടന്നിട്ടും കേരളത്തിലെ കർഷകർക്ക് ഇന്നും കിട്ടുന്ന വില എന്നത് 174 രൂപയാണ്.

നിലവിലുള്ള സാഹചര്യത്തിൽ 225 രൂപ വിലയുള്ള റബ്ബർ രാജ്യത്തെ വിപണിയിൽ എത്തിക്കാൻ എടുക്കുന്ന ചിലവിൽ 30 രൂപയോളം അധിക ചെലവും ഉൾപ്പെടും അതായത് എല്ലാം കൂടി ചേർത്ത് 255 രൂപയോളം രൂപ വ്യവസായികൾക്ക് ചെലവാകും. വേനൽക്കാലമായതിനാൽ നിലവിൽ ടാപ്പിങ് നിർത്തിയിരിക്കുകയാണ്. കൂടാതെ വിലയിലുിള്ള പ്രശ്നവും റബർ കർഷകരെ പ്രതിസന്ധിയിലാക്കുകയാണ്.

അന്താരാഷ്ട്ര തലത്തിൽ റബ്ബർ വില ഉയർന്നതിന്റെ പ്രയോജനം കർഷകർക്ക് ലഭ്യമാക്കാൻ നടപടി വേണമെന്നാണ് ഇപ്പോൾ റബ്ബർ കർഷകരുടെ പ്രധാന ആവശ്യം. ഉത്പാദനം കുറഞ്ഞ സമയമായിട്ടും റബ്ബറിന് ആവശ്യത്തിന് വില ലഭിക്കുന്നില്ലെന്നും കർഷകർ വ്യക്തമാക്കുന്നു. ഒ

രു കിലോ റബ്ബറിന് ലഭിക്കുന്ന വിലയേക്കാൾ ഉദ്പാദന ചെലവ് വർധിച്ചിട്ടുണ്ട് എന്ന് പറയുന്നതിന് വലിയ പ്രസക്തി ഇല്ല. നിലവിൽ അന്താരാഷ്ട്ര തലത്തിൽ വില ഉയരുന്നത് ദൂരെനിന്ന് കാണാൻ മാത്രമേ കർഷകന് സാധിക്കുകയുള്ളൂ എന്നത് കർഷകന്റെ ​ഗതികേടാണ്.