PF Calculator : ഇപ്പോൾ 15000 ശമ്പളം മതി, റിട്ടയർ ചെയ്യുമ്പോൾ 1 കോടി പിഎഫിൽ കിട്ടും

ഓഗസ്റ്റിൽ 18.53 ലക്ഷം അംഗങ്ങളാണ് ഇപിഎഫ്ഒയിൽ വരിക്കാരായത്. വാർഷിക അടിസ്ഥാനത്തിൽ നോക്കിയാൽ 9.07 ശതമാനം വർദ്ധനയാണ് രേഖപ്പെടുത്തിയത്

PF Calculator : ഇപ്പോൾ 15000 ശമ്പളം മതി, റിട്ടയർ ചെയ്യുമ്പോൾ 1 കോടി പിഎഫിൽ കിട്ടും

EPFO Updates | Credits: Getty Images

Updated On: 

23 Oct 2024 12:01 PM

ന്യൂഡൽഹി: ഒരു പക്ഷെ നമ്മളറിയാതെ നമ്മൾ തന്നെ ആരംഭിക്കുന്ന സമ്പാദ്യ പദ്ധതിയാണ് പ്രൊവിഡൻ്റ് ഫണ്ട്. മറ്റ് സമ്പാദ്യ പദ്ധതികളെ അപേക്ഷിച്ച് താരതമ്യേനെ സുരക്ഷിതവും. മികച്ച വരുമാനവുമാണ് ഇതിൻ്റെ പ്രത്യേകത. വർഷം തോറും നിക്ഷേപത്തിലെ പലിശ വരുമാനം ഇപിഎഫ്ഒ തന്നെ നിക്ഷേപത്തിലേക്ക് ചേർക്കുന്നുമുണ്ട്.  മര്യാദക്ക് സൂക്ഷിച്ചാൽ റിട്ടയർ ചെയ്യുമ്പോൾ പിഎഫിൽ നിന്നും വലിയൊരു തുക തന്നെ സമ്പാദിക്കാൻ സാധിക്കും. ശമ്പളം കുറവാണെങ്കിലും ഇതിൽ പേടിക്കേണ്ടതില്ലെന്നതാണ് സത്യം. ഇത്തരത്തിൽ ഒരാളുടെ സർവ്വീസ് കാലയളവ് പൂർത്തിയാക്കുമ്പോൾ അയാൾക്ക് എത്ര രൂപ പിഎഫിൽ നിന്നും ലഭിക്കും എന്ന് പരിശോധിക്കാം.

കണക്ക് കൂട്ടൽ ഇങ്ങനെ

ക്ഷാമബത്തയും അടിസ്ഥാന ശമ്പളവും ചേർത്ത് ആകെ 15000 രൂപയാണ് നിങ്ങൾക്ക്  ലഭിക്കുന്നത് കണക്കാക്കുക.  നിങ്ങൾക്ക് പ്രായം 25 വയസ്സും. പിഎഫിലേക്കുള്ള സംഭാവന 12 ശതമാനവും എന്ന് കണക്കാക്കിയാൽ കുറഞ്ഞത് 1500 രൂപയെങ്കിലും പിഎഫിലേക്ക് നിക്ഷേപിക്കുന്നുണ്ട്. പ്രതിവർഷം 5 ശതമാനം ശമ്പള വർധനയും കണക്കാക്കാം. അങ്ങനെ നോക്കുമ്പോൾ 58 വയസ്സിൽ നിങ്ങൾ ജോലിയിൽ നിന്നും വിരമിക്കുമ്പോൾ 1 കോടിക്ക് മുകളിൽ നിങ്ങൾക്ക് പിഎഫിൽ നിക്ഷേപമുണ്ടായിരിക്കും. പലിശ, ശരാശരി ശമ്പള വർധന, റിട്ടയർമെൻ്റ് കാലാവധി എന്നിവയടക്കം ചേർന്നതാണ് ഇത്.

ഓഗസ്റ്റിൽ 18.53 ലക്ഷം അംഗങ്ങളാണ് ഇപിഎഫ്ഒയിൽ വരിക്കാരായത്. വാർഷിക അടിസ്ഥാനത്തിൽ നോക്കിയാൽ 9.07 ശതമാനം വർദ്ധനയാണ് രേഖപ്പെടുത്തിയത്. കൂടാതെ, 9.3 ലക്ഷം പുതിയ അംഗങ്ങളും ഇപിഎഫ്ഒയിൽ ചേർന്നു. 2023 ഓഗസ്റ്റിനെ അപേക്ഷിച്ച് 0.48 ശതമാനം വർദ്ധനയാണ് വരിക്കാരുടെ എണ്ണത്തിലുള്ളത്. രാജ്യത്ത് തൊഴിലവസരങ്ങളും തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും വാർത്താ പോർട്ടലായ എബിപി റിപ്പോർട്ട് ചെയ്യുന്നു.

പുതുതായി ചേർന്ന അംഗങ്ങളിൽ 59.26 ശതമാനവും  18 നും 25 നും ഇടയിൽ പ്രായമുള്ളവരാണ്.  മിക്കവരും ആദ്യമായി ജോലി ലഭിച്ചവരാണ്. ഓഗസ്റ്റിൽ ഇപിഎഫ്ഒ അംഗങ്ങളായ 18.53 ലക്ഷം പേരിൽ 8.06 ലക്ഷം പേർ 18 നും 25 നും ഇടയിൽ പ്രായമുള്ളവരാണ്.

ഇപിഎഫ്ഒയിൽ നിന്ന് പുറത്തുപോയവരും

13.54 ലക്ഷം അംഗങ്ങൾ ഇപിഎഫ്ഒയിൽ നിന്ന് പുറത്തുപോയ ശേഷവും വീണ്ടും ചേർന്നു. ഈ കണക്ക് 2023 ഓഗസ്റ്റിനെ അപേക്ഷിച്ച് 14.03 ശതമാനം വർദ്ധനവിലാണുള്ളത്. ജോലി മാറിയ പലരും അന്തിമ സെറ്റിൽമെന്റിന് പകരം തങ്ങളുടെ ഇപിഎഫ്ഒ അക്കൗണ്ട് മാറ്റിയിട്ടുണ്ട്. ഇതു കൊണ്ട് തന്നെെ പലർക്കും പിഎഫിൻ്റെ ആനുകൂല്യങ്ങൾ നഷ്ടപ്പെടില്ല.

20.59 ശതമാനം അംഗങ്ങളുള്ള മഹാരാഷ്ട്രയിൽ നിന്നാണ് ഇപിഎഫ്ഒയിലെ ഏറ്റവും കൂടുതൽ അംഗങ്ങൾ. കര്ണാടക, തമിഴ്നാട്, ഹരിയാന, ഡല്ഹി, ഗുജറാത്ത്, ഉത്തര്പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളും മികച്ച പ്രകടനം കാഴ്ചവച്ചു. വ്യാപാരം, എഞ്ചിനീയറിംഗ്, നിർമ്മാണം, കൃഷി, ബീഡി നിർമ്മാണം എന്നീ മേഖലകളിൽ നിന്നുള്ളവരാണ് വിവിധ മേഖലകളിൽ ജോലിയിൽ പ്രവേശിച്ചത്.

ചായ ഒരുപാട് തിളപ്പിച്ച് ക്യാന്‍സറിനെ ക്ഷണിച്ച് വരുത്തണോ?
ചർമ്മത്തിലെ കറുത്ത പാടുകൾ അകറ്റാൻ ഇതാ പ്രതിവിധി
ഷിയാസ് കരീം വിവാഹിതനാകുന്നു; സേവ് ദ ഡേറ്റ് ചിത്രം വൈറൽ
ശ്വാസകോശം സംരക്ഷിക്കാൻ ഈ പാനീയങ്ങൾ കുടിക്കൂ