Retirement Planning: റിട്ടയര്‍മെന്റ് ജീവിതം അടിപൊളിയാക്കേണ്ടേ? എസ്‌ഐപി തരും 3 കോടിക്ക് മുകളില്‍ സമ്പാദ്യം

SIP Retirement Plan: ഓരോ വ്യക്തിയുടെയും നിക്ഷേപത്തിന്റെ കാലാവധിയെ അനുസരിച്ചാണ് അവരുടെ റിട്ടയര്‍മെന്റ് കോര്‍പ്പസ് ഉണ്ടാവുക. ഓരോരുത്തരുടെയും പ്രതിമാസ ചിലവുകള്‍ നോക്കി, അവയ്ക്ക് അനുസൃതമായി റിട്ടയര്‍മെന്റ് പ്ലാനിലേക്ക് പണം നിക്ഷേപിക്കുന്നതാണ് ഉചിതം. ഓരോരുത്തരുടെയും ശമ്പളം അനുസരിച്ച് അവരുടെ ജീവിതശൈലിയില്‍ മാറ്റം വരുന്നു.

Retirement Planning: റിട്ടയര്‍മെന്റ് ജീവിതം അടിപൊളിയാക്കേണ്ടേ? എസ്‌ഐപി തരും 3 കോടിക്ക് മുകളില്‍ സമ്പാദ്യം

പ്രതീകാത്മക ചിത്രം (Image Credits: Halfpoint Images/Getty Images Creative)

Published: 

10 Nov 2024 10:38 AM

നമ്മളില്‍ പലരും പണം സമ്പാദിക്കുന്നത് റിട്ടയര്‍മെന്റ് ജീവിതം ബുദ്ധിമുട്ടുകളില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനാണ്. റിട്ടയര്‍മെന്റ് എങ്ങനെയായിരിക്കണമെന്ന് നേരത്തെ പ്ലാന്‍ ചെയ്യുന്നതാണ് ഏറ്റവും നല്ലത്. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നയാളാണ് നിങ്ങളെങ്കില്‍ ഏത് പ്രായത്തിലായിരിക്കണം റിട്ടയര്‍മെന്റിലേക്ക് നിങ്ങള്‍ കടക്കുന്നതെന്ന് നേരത്തെ മനസിലുറപ്പിക്കണം. ഇങ്ങനെ കാര്യങ്ങള്‍ നേരത്തെ തീരുമാനിച്ച് വെക്കുന്നത് നിക്ഷേപം വളര്‍ത്തിയെടുക്കാന്‍ നിങ്ങളെ സഹായിക്കും.

ഓരോ വ്യക്തിയുടെയും നിക്ഷേപത്തിന്റെ കാലാവധിയെ അനുസരിച്ചാണ് അവരുടെ റിട്ടയര്‍മെന്റ് കോര്‍പ്പസ് ഉണ്ടാവുക. ഓരോരുത്തരുടെയും പ്രതിമാസ ചിലവുകള്‍ നോക്കി, അവയ്ക്ക് അനുസൃതമായി റിട്ടയര്‍മെന്റ് പ്ലാനിലേക്ക് പണം നിക്ഷേപിക്കുന്നതാണ് ഉചിതം. ഓരോരുത്തരുടെയും ശമ്പളം അനുസരിച്ച് അവരുടെ ജീവിതശൈലിയില്‍ മാറ്റം വരുന്നു.

Also Read: Systematic Investment Plan: എസ്‌ഐപി ആരംഭിച്ചില്ലെ ഇതുവരെ? 5,000 രൂപ മതി ഒരു കോടി സമ്പാദിക്കാം

ജോലി എന്ത് തന്നെയായാലും അല്ലെങ്കില്‍ നിങ്ങള്‍ അക്കാലയളവില്‍ വാങ്ങിയിരുന്ന ശമ്പളം എന്ത് തന്നെയായാലും റിട്ടയര്‍മെന്റ് ഉയര്‍ന്നതായിരിക്കണം എന്നതിലാണ് കാര്യം. ജോലിയില്‍ നിന്ന് പ്രതിമാസം 50,000 രൂപ ലഭിച്ചിരുന്നെങ്കില്‍ റിട്ടയര്‍മെന്റിന് ശേഷവും നിങ്ങള്‍ക്ക് അത് ലഭിക്കണം. ഈ രീതിയിലാണ് നിക്ഷേപം നടത്തേണ്ടത്.

40 വയസുള്ള നിങ്ങള്‍ പ്രതിമാസം 50,000 രൂപയാണ് വരുമാനം നേടുന്നതെങ്കില്‍ റിട്ടയര്‍മെന്റ് കോര്‍പ്പസ് ഏകദേശം 10 ലക്ഷം രൂപ കണക്കാക്കാം. ഈ സാഹചര്യത്തില്‍ നിങ്ങള്‍ പ്രതിമാസം എത്രരൂപ എസ്‌ഐപിയില്‍ നിക്ഷേപം നടത്തണമെന്ന് തിരിച്ചറിയുക. 40 വയസുള്ള വ്യക്തിയുടെ റിട്ടയര്‍മെന്റ് പ്രായം 60 വയസാണെങ്കില്‍ ആ വ്യക്തിയുടെ ആയുര്‍ദൈര്‍ഘ്യം 80 വയസായിരിക്കും. ഇതനുസരിച്ച് റിട്ടയര്‍മെന്റിന് ശേഷം 20 വര്‍ഷത്തെ വരുമാനമാണ് നിങ്ങള്‍ ഉറപ്പാക്കേണ്ടത്.

റിട്ടയര്‍മെന്റ് കാലത്ത് പൊതുവേ വലിയ രീതിയിലുള്ള പണത്തിനാവശ്യം നിങ്ങള്‍ക്കുണ്ടാകില്ല. എന്നാല്‍ ആവശ്യങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ വരുമാനമായി ലഭിക്കുന്ന തുക പൂര്‍ണമായും നിങ്ങള്‍ക്ക് മക്കളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. റിട്ടയര്‍മെന്റുമായി ബന്ധപ്പെട്ട നിക്ഷേപത്തിന് ഒരാള്‍ക്ക് 10 ശതമാനം പലിശയാണ് ലഭിക്കുന്നത്. എന്നാല്‍ റിട്ടയര്‍മെന്റിന് ശേഷം കോര്‍പ്പസിന്റെ വാര്‍ഷിക വളര്‍ച്ച 5 ശതമാനമായി കുറയും.

Also Read: SIP Calculator: 1000 രൂപയുടെ എസ്‌ഐപിയാണോ തുടങ്ങിയത്? 1 കോടി നേടാന്‍ ഇത്ര വര്‍ഷം മതി

ജോലിയുണ്ടായിരുന്ന കാലത്തേതിന് സമാനമായി തന്നെ നിങ്ങള്‍ക്ക് റിട്ടയര്‍മെന്റിന് ശേഷവും ജീവിക്കാന്‍ സാധിക്കുന്നതാണ്. ഒരാള്‍ക്ക് 60 വയസില്‍ ആവശ്യമായ റിട്ടയര്‍മെന്റ് കോര്‍പ്പസ് എന്നത് 4,21,74,937 രൂപയാണ്. അതായത് 19,24,281 രൂപയാണ് ആ വ്യക്തിയുടെ വാര്‍ഷിക ചിലവ്.

ഈ ചിലവിനുള്ള പണം കണ്ടെത്തുന്നതിനായി ഒരു ഒരു മാസം 45,889 രൂപ നിക്ഷേപിക്കുകയാണ് വേണ്ടത്. ഓരോ മാസവും 45,889 രൂപ വെച്ച് നിക്ഷേപിക്കുമ്പോള്‍ 20 വര്‍ഷത്തിനുള്ളില്‍ ആ തുക 1,10,13,419 കോടി രൂപയായി വളരും. അതായത് 10 ശതമാനം വാര്‍ഷിക വളര്‍ച്ചയില്‍ നിങ്ങള്‍ക്ക് ആകെ 3,11,61,518 കോടി രൂപ ലഭിക്കും.

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ