Sovereign Gold Bond : സ്വർണവില കുറയുന്നതിൽ ആശങ്ക വേണ്ട; 160 ശതമാനം റിട്ടേൺ ഉറപ്പാണ്, സേവറിൻ ഗോൾഡ് ബോണ്ട് ഇങ്ങനെ റെഡീം ചെയ്യൂ

Sovereign Gold Bond Series 3 Redemption : 2016-17 ഗോൾഡ് ബോണ്ടിൻ്റെ സീരീസ് 3ൽ നിക്ഷേപിച്ചവർക്ക് പിൻവലിക്കാനുള്ള തീയതി അടുത്തിടെയാണ് ആർബിഐ പ്രഖ്യാപിച്ചത്. നവംബർ 16 മുതൽ നിക്ഷേപം പിൻവലിക്കാൻ സാധിക്കുന്നതാണ്.

Sovereign Gold Bond : സ്വർണവില കുറയുന്നതിൽ ആശങ്ക വേണ്ട; 160 ശതമാനം റിട്ടേൺ ഉറപ്പാണ്, സേവറിൻ ഗോൾഡ് ബോണ്ട് ഇങ്ങനെ റെഡീം ചെയ്യൂ

പ്രതീകാത്മക ചിത്രം (Image Courtesy : Anthony Bradshaw/Getty Images)

Updated On: 

14 Nov 2024 19:40 PM

സ്വർണത്തിൻ്റെ വില കുത്തനെ ഇടയുകയാണെങ്കിൽ നിങ്ങളുടെ സ്വർണനിക്ഷേപങ്ങളിൽ ഇപ്പോൾ ആശങ്ക വേണ്ട. നിലവിലെ സാഹചര്യത്തിൽ സോവറിൻ ഗോൾഡ് ബോണ്ടിൽ (Sovereign Gold Bond) നിക്ഷേപം സന്തോഷവാർത്തയാണ് ലഭിക്കുന്നത്. 2016-17 സോവറിൻ ഗോൾഡ് ബോണ്ടിൻ്റെ സീരീസ്-3 ൻ്റെ പിൻവലിക്കാനുള്ള തീയതി ആർബിഐ പുറത്ത് വിട്ടു. SBG സീരീസ് 3 നിക്ഷേപകർക്ക് ഈ നവംബർ 16 മുതൽ നിക്ഷേപം എൻക്യാഷ് ചെയ്യാൻ സാധിക്കും. 2016 നവംബർ 17നാണ് ഈ സ്വർണ്ണ ബോണ്ട് ഇഷ്യൂ ചെയ്തത്. ഈ ബോണ്ട് കഴിഞ്ഞ എട്ട് വർഷം കൊണ്ട് ഏകദേശം 160 ശതമാനം റിട്ടേൺ നൽകുന്നുമുണ്ട്.

പിൻവലിക്കൽ തീയതി പുറത്ത് വിട്ടതിനൊപ്പം ആർബിഐ എൻക്യാഷ് ചെയ്യാനുള്ള വിലയെക്കുറിച്ചും വിവരം നൽകിട്ടുണ്ട്. ഒരു ഗ്രാമിന് 7,788 രൂപ നിരക്കിൽ നിക്ഷേപകർക്ക് പണം ലഭിക്കുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. 2016ൽ ഗ്രാമിന് 3,007 രൂപ നിരക്കിൽ നിക്ഷേപകർ ഇത് വാങ്ങിയിരുന്നു. ഈ ബോണ്ട് കഴിഞ്ഞ 8 വർഷത്തിനുള്ളിൽ നിക്ഷേപകർക്ക് 159 ശതമാനം അധിക വരുമാനമാണ് നൽകുന്നത്. കൂടാതെ ഈ റിട്ടേണിൽ ബോണ്ട് ഹോൾഡർമാർക്ക് സർക്കാർ നൽകുന്ന 2.5 ശതമാനം വാർഷിക പലിശ ഉൾപ്പെടുന്നുമില്ല. ഇതും റിട്ടേണിൽ ചേർത്താൽ 160ൽ അധികം വരും റിട്ടേൺ.

ALSO READ : Kerala gold rate: സ്വർണ വിലയിൽ വീണ്ടും ഇടിവ്; ഇന്നത്തെ നിരക്ക് ഇങ്ങനെ

സോവറിൻ ഗോൾഡ് ബോണ്ട് എങ്ങനെ പിൻവലിക്കാം?

നിക്ഷേപകരുടെ ബാങ്ക്, ഡീമാറ്റ് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കൃത്യമായി അപ്‌ഡേറ്റ് ചെയ്തതാണെങ്കിൽ, നിക്ഷേപകരുടെ ഡീമാറ്റ് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടിൽ റിഡീംഷൻ പണം സ്വയം നിക്ഷേപിക്കപ്പെടുന്നതാണ്. ഇതിന് കുറച്ച് സമയമെടുത്തേക്കാം, എന്നാൽ നിങ്ങൾക്ക് പണം വേഗത്തിൽ ക്രെഡിറ്റ് ചെയ്യണമെങ്കിൽ, നിങ്ങളുടെ അക്കൗണ്ട് KYC പൂർത്തിയാക്കുക. നിക്ഷേപകർക്ക് റെഡീം ചെയ്യാൻ താൽപ്പര്യമില്ലെങ്കിൽ, അവർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ബോണ്ടുകൾ ട്രേഡ് ചെയ്യാനും സാധിക്കും.

പിൻവലിക്കൽ വില എങ്ങനെയാണ് നിർണ്ണയിക്കുന്നത്?

ആർബിഐ ഒരു ആഴ്ചയിലെ ശരാശരി ക്ലോസിംഗിൻ്റെ അടിസ്ഥാനത്തിൽ അന്തിമ റിഡംപ്ഷൻ വില തീരുമാനിക്കുന്നു. ഇതിനായി ഇന്ത്യ ബല്യൺ ആൻഡ് ജ്വല്ലേഴ്‌സ് അസോസിയേഷൻ ലിമിറ്റഡിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ആർബിഐ ഈ വില നിശ്ചയിക്കുന്നത്.

ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?