10 Rupee Coin: 10 രൂപ കോയിൻ നിർത്തലാക്കിയോ? സത്യാവസ്ഥ അറിയേണ്ടെ
Truth Behind Cancellation of 10 Rupee Coin: ആർബിഐ പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ പലപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്നതാണ് പതിവ്
നോട്ടുകളിൽ നിന്ന് ഇപ്പോൾ വലിയ തുകകളുടെ കോയിൻ വരെ ലഭ്യമാണ്. ഇത്തരത്തിൽ എറ്റവും അധികം പേർ ഉപയോഗിക്കുന്ന ഒന്നാണ് 10 രൂപ കോയിൻ. എന്നാൽ കുറച്ചു നാളുകളായി 10 രൂപ കോയിൻ നിർത്തലാക്കിയെന്ന രീതിയിൽ ചില വാർത്തകൾ വന്നിരുന്നു.എന്താണ് ഇതിൻ്റെ സത്യാവസ്ഥ? ഇതെങ്ങനെ മനസ്സിലാക്കാം തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാം.ആർബിഐ പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ പലപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്നതാണ് പതിവ്.
സത്യം ഇതാണ്
The Reserve Bank of India (@RBI) has issued a press release stating that there are 14 different designs of ₹10 coins that are currently valid. The release confirms that all these designs are valid coins and can be accepted for transactions. pic.twitter.com/8gjYhlVeEg
— IG (@IndianGujarathi) February 13, 2018
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന 10 രൂപ നാണയങ്ങൾ അസാധുവാണെന്നും പലയിടത്തും ഇത് പൂർണമായും നിരോധിച്ചിട്ടുണ്ടെന്നോ ഉള്ള കിംവദന്തികൾ വിശ്വസിക്കരുതെന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. ആന്ധ്രാ ബാങ്കിലേക്കോ എസ്ബിഐയിലേക്കോ പോകൂ, ഏത് ബാങ്കും നിങ്ങൾക്ക് ആവശ്യമുള്ള 10 രൂപ നാണയം നൽകും. ഇനി 10 രൂപ നാണയങ്ങൾ മാറ്റി വാങ്ങാനെങ്കിൽ ബാങ്ക് അധികൃതർ വിസമ്മതിച്ചാൽ ടോൾ ഫ്രീ നമ്പറിൽ വിളിച്ച് പരാതി നൽകാം- യൂണിയൻ ബാങ്ക് ജനറൽ മാനേജർ എം. രാധാകൃഷ്ണ പറയുന്നു.
കീറിയ 10 രൂപ നോട്ടുകൾ സ്വീകരിക്കുന്നുണ്ടെങ്കിലും
മാർക്കറ്റുകളിൽ പോലും പലയിടത്തും കീറിയ 10 രൂപ നോട്ടുകൾ സ്വീകരിക്കുന്നുണ്ടെങ്കിലും 10 രൂപ നാണയങ്ങൾ എടുക്കുന്നില്ലെന്ന് പലതവണ പരാതികൾ ഉയർന്നിട്ടുണ്ട്. ഇതിനെതിരെ ആർബിഐ കാലാകാലങ്ങളിൽ പ്രസ് റിലീസുകൾ ഇറക്കി അവബോധം ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. നിലവിൽ ഇതുവരെ യാതൊരു തരത്തിലും 10 രൂപ നാണയങ്ങൾ നിർത്തലാക്കുന്നത് സംബന്ധിച്ച് ആർബിഐ ഒരു തീരുമാനവും എടുത്തിട്ടില്ല. നോട്ടുകളെ അപേക്ഷിച്ച് കീറി പോകാത്തതും, മുഷിയാത്തതും എന്ന പ്രത്യേകത കൂടി ഇതിനുണ്ട്.
ഇന്ത്യയിൽ ലഭ്യമായ കോയിനുകൾ
നിലവിൽ ഒരു രൂപ മുതലുള്ള കോയിനുകൾ ഇന്ത്യയിൽ ലഭ്യമാണ്. നേരത്തെ 50 പൈസയുടെ കോയിനുകളും സജീമായിരുന്നെങ്കിലും ഇപ്പോഴത് വളരെ കുറവാണ്. അതു കൊണ്ട് തന്നെ 1, 2, 5, 10, 20 രൂപ വരെയുള്ള കോയിനുകളാണ് ലഭ്യമായിരിക്കുന്നത്.