5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Stock Market Crash : അദാനിക്കെതിരെ 2000 കോടിയുടെ അഴിമതി, സ്റ്റോക്ക് മാർക്കറ്റ് തകർച്ചയിൽ

Stock Market Crash Reasons: അമേരിക്കയിലാണ് കേസ് ചാർജ്ജ് ചെയ്തിരിക്കുന്നത്, വൈദ്യുതി കരാറുകൾക്കായി സർക്കാർ ഉദ്യോഗസ്ഥർക്ക് വമ്പൻ തുക കൈക്കൂലി വാഗ്ദാനം ചെയ്തെന്നാണ് കേസ്

Stock Market Crash : അദാനിക്കെതിരെ 2000 കോടിയുടെ അഴിമതി, സ്റ്റോക്ക് മാർക്കറ്റ് തകർച്ചയിൽ
Stock Market Crash | Credits: PTI
arun-nair
Arun Nair | Updated On: 21 Nov 2024 11:31 AM

മുംബൈ: അദാനിക്കെതിരെ പുറത്ത് വന്ന വാർത്തകൾക്ക് പിന്നാലെ ഓഹരി വിപണി വൻ തകർച്ചയിൽ വ്യാപാരം ആരംഭിച്ചു.  സെൻസെക്‌സ് 584.87 പോയിൻ്റ് താഴ്ന്ന് 76,993.51ലും നിഫ്റ്റി 202.40 പോയിൻ്റ്  താഴ്ന്ന് 23,316.10ലും എത്തി. സൗരോര്‍ജ കരാറുകൾക്കായി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 2000 കോടിയോളം രൂപ കൈക്കൂലി വാഗ്ദാനം ചെയ്തെന്നാണ് കേസ്. സോളാർ എനർജി കരാറുകൾ നേടിയെടുക്കുന്നതിന് ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് സംഘം കൈക്കൂലി നൽകിയതായി യുഎസ് അധികൃതർ ബുധനാഴ്ച വെളിപ്പെടുത്തി.

ആരോപണങ്ങളുടെ പിന്നാലെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വില 20% വരെ ഇടിവിലാണ് വ്യാപാരം നടത്തുന്നത്.  20% ഇടിവിൽ ഏറ്റവും നഷ്ടം നേരിട്ടത് അദാനി എനർജി സൊല്യൂഷൻസാണ്. അതേസമയം  അദാനി എൻ്റർപ്രൈസസ്, അംബുജ സിമൻ്റ്‌സ്, എസിസി, അദാനി പോർട്ട്‌സ്, എൻഡിടിവി, അദാനി പവർ, അദാനി ടോട്ടൽ ഗ്യാസ് എന്നിവയുൾപ്പെടെയുള്ള മറ്റ് ഗ്രൂപ്പ് കമ്പനികൾ കുറഞ്ഞത് 10% ഇടിവ് രേഖപ്പെടുത്തിയപ്പോൾ അദാനി ഗ്രീൻ 18% ഇടിവ് രേഖപ്പെടുത്തി.

കേസിൻ്റെ കൂടുതൽ വിശദാംശങ്ങൾ

യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷനാണ് അദാനിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. അമേരിക്കൻ നിക്ഷേപകരെ കബളിപ്പിച്ചെന്നും ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്നുമാണ് കേസ്. ഗൗതം അദാനിയുടെ അനന്തരവൻ സാഗർ അദാനി, അദാനി ഗ്രീൻ എനർജിയുടെ ഉയർന്ന എക്‌സിക്യൂട്ടീവുകൾ, അസൂർ പവർ ഗ്ലോബൽ ലിമിറ്റഡിലെ സിറിൽ കബനീസ് എന്നിവർക്കെതിരെയാണ് കേസ്.

തെറ്റായതും വിവരങ്ങൾ നൽകി അമേരിക്കൻ നിക്ഷേപകരിൽ നിന്നും ആഗോള ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഫണ്ട് നേടുന്നതിനുള്ള  പദ്ധതിയിട്ടെന്നും  ഏകദേശം 265 മില്യൺ ഡോളർ കൈക്കൂലിയായി നൽകിയെന്നും കുറ്റപത്രത്തിലുണ്ട്, ഇരുപത് വർഷത്തിനുള്ളിൽ 2 ബില്യൺ ഡോളർ ലാഭമാണ് കമ്പനി പ്രതീക്ഷിച്ചത്.