5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

RBI New Rule: ഇനി അത്ര എളുപ്പമാകില്ല…; ബാങ്കുവഴിയുള്ള പണമിടപാടുകൾക്ക് കെവൈസി നിർബന്ധം, പുതിയ മാർഗനിർദേശം

RBI New Rule: ഏതു ബാങ്കിലാണോ പണമടയ്ക്കുന്നത്, ആ ബാങ്ക് പണം സ്വീകരിക്കുന്ന ആളുടെയും അയക്കുന്ന ആളുടെയും പേരും വിലാസവും ഉൾപ്പെടെയുള്ള വിവരങ്ങൾ സൂക്ഷിക്കണം. 2024 നവംബർ ഒന്നുമുതലാണ് ഇതു നടപ്പാക്കേണ്ടതെന്നും ആർബിഐ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

RBI New Rule: ഇനി അത്ര എളുപ്പമാകില്ല…; ബാങ്കുവഴിയുള്ള പണമിടപാടുകൾക്ക് കെവൈസി നിർബന്ധം, പുതിയ മാർഗനിർദേശം
RBI New Rule.
neethu-vijayan
Neethu Vijayan | Published: 26 Jul 2024 12:08 PM

മുംബൈ: ബാങ്കുകൾവഴിയും ധനകാര്യസ്ഥാപനങ്ങൾ വഴിയും പണം കൈമാറ്റം ചെയ്യുമ്പോൾ നൽകുന്നയാളുടെയും സ്വീകരിക്കുന്നയാളുടെയും കെവൈസി (KYC) വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തണമെന്ന് റിസർവ് ബാങ്ക് (RBI New Rule). പണം കൈമാറ്റത്തിനുള്ള സൗകര്യങ്ങൾ തട്ടിപ്പുകാർ വ്യാപകമായി ഉപയോഗിക്കുന്നത് തടയുന്നതിന് വേണ്ടിയാണ് പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഡിജിറ്റൽ സംവിധാനങ്ങളടക്കം പണം കൈമാറ്റത്തിന് പലവിധ സൗകര്യങ്ങൾ നിലവിൽവന്ന സാഹചര്യത്തിലാണ് ആർബിഐ തീരുമാനം. ഇതുസംബന്ധിച്ച് ആർബിഐ വിശദമായ മാർഗരേഖ പുറത്തിറക്കി.

ഏതു ബാങ്കിലാണോ പണമടയ്ക്കുന്നത്, ആ ബാങ്ക് പണം സ്വീകരിക്കുന്ന ആളുടെയും അയക്കുന്ന ആളുടെയും പേരും വിലാസവും ഉൾപ്പെടെയുള്ള വിവരങ്ങൾ സൂക്ഷിക്കണമെന്നതാണ് ആർബിഐയുടെ നിർദേശത്തിൽ പ്രധാനമായും പറയുന്നത്. ഓരോ ഇടപാടുകളും അധിക സുരക്ഷാസംവിധാനം ഉപയോഗിച്ച് (ഒടിപി പോലുള്ള സംവിധാനം) ഉറപ്പാക്കുകയുംവേണം.

നേരത്തേ ബാങ്കിൽ നേരിട്ടെത്തി അക്കൗണ്ട് ഇല്ലാത്തവർക്കും 5000 രൂപ വരെ അയക്കാമായിരുന്നു. ഇത്തരത്തിൽ മാസം പരമാവധി 25,000 രൂപ വരെയായിരുന്നു അയക്കാനാകുക. എന്നാൽ, പുതിയ നിർദേശമനുസരിച്ച് ബാങ്കുകളും പണമയക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള ബാങ്കുകളുടെ ബിസിനസ് കറസ്‌പോണ്ടന്റുമാരും പണമയക്കുന്നയാളുടെ വിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതുണ്ട്.

ALSO READ: ഇന്ത്യയിൽ നിന്ന് പുറത്ത് പോകാൻ ആഗ്രഹിക്കുന്നവരാണോ? ടാക്സ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇല്ലാതെ രാജ്യം വിടാനാകില്ല

ഒടിപി വഴി സ്ഥിരീകരിക്കുന്ന മൊബൈൽ നമ്പറും സ്വയം സാക്ഷ്യപ്പെടുത്തിയ അംഗീകൃത ഔദ്യോഗിക രേഖയും ഉപയോഗിച്ചാണ് വിവരങ്ങൾ ശേഖരിക്കേണ്ടത്. മാത്രമല്ല, എൻഇഎഫ്ടി – ഐഎംപിഎസ് ഇടപാടു സന്ദേശങ്ങളിൽ പണം അയക്കുന്ന ആളുകളുടെ വിവരങ്ങൾ ബാങ്കുകൾ ഉൾപ്പെടുത്തണമെന്നും നിർദേശത്തിൽ പറയുന്നു. ഇത് പണമായുള്ള കൈമാറ്റമാണെങ്കിൽ അക്കാര്യവും രേഖപ്പെടുത്തേണ്ടതുണ്ട്.

2024 നവംബർ ഒന്നുമുതലാണ് ഇതു നടപ്പാക്കേണ്ടതെന്നും ആർബിഐ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. വിവിധ ബാങ്കിങ് സേവനങ്ങൾ, ഓൺലൈൻ തട്ടിപ്പുവഴി ലഭിച്ച പണം കൈമാറുന്നതിന് രാജ്യവ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയ സാഹചര്യത്തിലാണ് ആർബിഐ കെവൈസി നിബന്ധനകൾ ശക്തമാക്കുന്നത്.