5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ration Sugar Price Hike: റേഷൻ പഞ്ചസാരയ്ക്ക് ആറ് രൂപ കൂട്ടി സർക്കാർ; വ്യാപാരികൾക്കുള്ള കമ്മീഷനും വർധിപ്പിച്ചു

Ration Sugar Price Increased By Six Rs : സംസ്ഥാനത്ത് റേഷൻ പഞ്ചസാരയ്ക്ക് വില വർധിപ്പിച്ചു. അന്ത്യോദയ അന്നയോജന ഗുണഭോക്താക്കള്‍ക്കുള്ള റേഷൻ പഞ്ചസാരയ്ക്ക് ആറ് രൂപയാണ് വർധിപ്പിച്ചത്. ഇതോടെ പഞ്ചസാര വില 27 രൂപയായി.

Ration Sugar Price Hike: റേഷൻ പഞ്ചസാരയ്ക്ക് ആറ് രൂപ കൂട്ടി സർക്കാർ; വ്യാപാരികൾക്കുള്ള കമ്മീഷനും വർധിപ്പിച്ചു
പ്രതീകാത്കമ ചിത്രംImage Credit source: VICTOR DE SCHWANBERG/Getty Images
abdul-basith
Abdul Basith | Published: 22 Dec 2024 11:52 AM

സംസ്ഥാനത്ത് റേഷൻ പഞ്ചസാരയ്ക്ക് ആറ് രൂപ കൂട്ടി. അന്ത്യോദയ അന്നയോജന ഗുണഭോക്താക്കള്‍ക്കുള്ള റേഷൻ പഞ്ചസാരയ്ക്കാണ് വില വർധിപ്പിച്ചത്. ഇതോടെ കിലോഗ്രാമിന് 21 രൂപയായിരുന്ന പഞ്ചസാര വില 27 രൂപയായി വർധിച്ചു. പഞ്ചസാര വിലയ്ക്കൊപ്പം റേഷൻ വ്യാപാരികൾക്കുള്ള കമ്മീഷനും വർധിപ്പിച്ചിട്ടുണ്ട്. ഈ തുക ഇരട്ടിയായാണ് വർധിപ്പിച്ചത്.

നിലവിൽ ഒരു കിലോ പഞ്ചസാര വിതരണം ചെയ്യുന്നതിന് 50 പൈസയാണ് ലഭിച്ചിരുന്നത്. ഈ തുകയാണ് ഇരട്ടിയാക്കിയത്. ഇനി മുതൽ ഒരു കിലോ പഞ്ചസാര വിതരണം ചെയ്താൽ ഒരു രൂപ വ്യാപാരികൾക്ക് ഒരു രൂപ വീതം ലഭിക്കും. ഇതിന് മുൻപ് റേഷൻ പഞ്ചസാരയുടെ വില വർധിപ്പിച്ചത് 2018 ഓഗസ്റ്റ് മാസത്തിലായിരുന്നു. അന്ന് കിലോയ്ക്ക് 13.5 രൂപയായിരുന്ന പഞ്ചസാര വില ഏഴര രൂപ കൂട്ടി 21 രൂപയായി വർധിപ്പിക്കുകയായിരുന്നു.

റേഷൻ പഞ്ചസാരയുടെ വിതരണത്തിലൂടെ സർക്കാരിന് പ്രതിവർഷ ബാധ്യത ഉണ്ടാവുന്നുണ്ടെന്നും ഇത് കുറയ്ക്കാൻ പഞ്ചസാരവില കിലോയ്ക്ക് 31 രൂപയാക്കണമെന്നുമാണ് സപ്ലൈക്കോ ആവശ്യപ്പെട്ടത്. എന്നാൽ, പൊതുവിതരണ ഉപഭോക്തൃ കമ്മീഷണർ ആവശ്യപ്പെട്ടത് കിലോയ്ക്ക് 25 രൂപയാക്കണമെന്നാണ്. ഇത് രണ്ടും പരിഗണിച്ച് സർക്കാർ റേഷൻ പഞ്ചസാരയ്ക്ക് 27 രൂപയാക്കി വില നിശ്ചയിക്കുകയായിരുന്നു.

Also Read : Currency Printing: 500-ന് മുകളിൽ ഇനി നോട്ടടിക്കില്ല , സർക്കാർ തന്നെ വ്യക്തമാക്കുന്നു

സപ്ലൈകോ
സപ്ലൈകോയിൽ 13 ഇനം അവശ്യസാധനങ്ങൾ സബ്സിഡി നിരക്കിലും ശബരി ഉത്പന്നങ്ങളും മറ്റ് ഉത്പന്നങ്ങളും 10 മുതല്‍ 20 ശതമാനം വരെ വിലക്കുറവിലും ലഭിക്കും. മറ്റ് പ്രമുഖ കമ്പനികളുടെ ബ്രാൻഡഡ് ഉത്പന്നങ്ങൾക്കും പ്രത്യേക ഓഫറുകളുണ്ട്. സാധാരണ വിലക്കുറവിനൊപ്പം 10 ശതമാനം അധിക വിലക്കുറവ് നൽകുന്ന ഫ്ലാഷ് സെയിലും ഇത്തവണ സപ്ലൈകോയിലുണ്ട്. എല്ലാ ദിവസവും ഉച്ചയ്ക്ക് 2.30 മുതൽ നാല് വരെയാണ് ഫ്ലാഷ് സെയിൽ. ഒരു കിലോ സവാള 45 രൂപയ്ക്കും ചെറിയ ഉള്ളി 55 രൂപയ്ക്കും വെളുത്തുള്ളി 300 രൂപയ്ക്കും ലഭിക്കും. ഈ മാസം 30 വരെയാണ് ക്രിസ്മസ് – ന്യൂ ഇയർ ഫെയർ.

സംസ്ഥാനത്തെ മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് സബ്സിഡി നിരക്കിൽ പഞ്ചസാരലഭ്യമാക്കുമെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. പൊതുവിപണിയിൽ 45 രൂപയിലധികം വില വരുന്ന പഞ്ചസാര കാർഡുടമകൾക്ക് 27 രൂപയ്ക്ക് നൽകുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളും ഫെയറുകൾ ആരംഭിച്ചിട്ടുണ്ട്. ഔട്ട്ലെറ്റുകളിൽ ഉത്പന്നങ്ങളെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ടെന്നും മന്ത്രി പ്രതികരിച്ചു. സപ്ലൈകോ ക്രിസ്മസ്- ന്യൂ ഇയര്‍ ഫെയറിന്റെ സംസ്ഥാന തല ഉദ്ഘാടനചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ക്രിസ്മസ് – ന്യൂ ഇയർ സബ്സിഡിയ്ക്കൊപ്പം മറ്റ് പല ഓഫറുകളും വിലക്കിഴിവുകളും സപ്ലൈകോ അവതരിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചെറുപയർ സബ്സിഡി നിരക്കിൽ കിലോയ്ക്ക് 90 രൂപയിലാണ് ലഭിക്കുക. ഉഴുന്നിന് 95 രൂപ. വൻകടലയ്ക്ക് 69 രൂപയാണ് വില. തുവരപ്പരിപ്പിന് 115 രൂപയും നൽകണം. ശബരി വെളിച്ചെണ്ണ ഒരു ലിറ്ററിന് 167 രൂപയാണ് സബ്സിഡി നിരക്കിൽ നൽകേണ്ട തുക. ജയ അരി, കുറുവ അരി, മട്ട അരി എന്നിവയ്ക്ക് 33 രൂപ വീതവും പച്ച അരിയ്ക്ക് 29 രൂപയും നൽകണം.