Ration Distribution: ജനുവരി മാസത്തെ റേഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍; ആനുകൂല്യങ്ങള്‍ ഇപ്രകാരം
Ration Distribution in January 2025: ജനുവരി ഒന്ന് മുതല്‍ റേഷന്‍ വിതരണ സംവിധാനത്തില്‍ മാറ്റങ്ങള്‍ വരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 80 കോടിയോളം ആളുകള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ദേശീയ ഭക്ഷ്യസുരക്ഷ നിയമം ജനുവരി ഒന്ന് മുതല്‍ നടപ്പാക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ ജനുവരി മാസത്തെ റേഷന്‍ വിതരണം രണ്ടാം തീയതി മുതല്‍ ആരംഭിക്കും. ഡിസംബര്‍ മാസത്തെ റേഷന്‍ വിഹിതം കൈപ്പറ്റുന്നതിനായി ഡിസംബര്‍ 31 വരെയേ സാധിക്കുകയുള്ളൂവെന്ന് പൊതുവിതരണ വകുപ്പ് അറിയിച്ചു.
ജനുവരി ഒന്ന് ബുധനാഴ്ച റേഷന്‍ കടകള്‍ അവധിയായതിനാലാണ് റേഷന്‍ വിതരണം ജനുവരി രണ്ട് വ്യാഴാഴ്ച മുതല്‍ ആരംഭിക്കുന്നത്. 2025 ജനുവരി മാസത്തില്‍ ഓരോ കാര്‍ഡിനും ലഭിക്കാന്‍ പോകുന്ന റേഷന്‍ വിഹിതം പരിശോധിക്കാം.
- അന്ത്യോദയ അന്ന യോജന (എഎവൈ)- എഎവൈ കാര്‍ഡിന് 30 കിലോ അരിയും 3 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുന്നതാണ്. ഇതിന് പുറമേ രണ്ട് പായ്ക്കറ്റ് ആട്ട, ഒന്നിന് ഏഴ് രൂപ നിരക്കിലും ലഭിക്കും.
- മുന്‍ഗണന വിഭാഗം (പിഎച്ച്എച്ച്)- പിഎച്ച്എച്ച് കാര്‍ഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. കാര്‍ഡിന് അനുവദിച്ചിട്ടുള്ള ആകെ ഗോതമ്പിന്റെ അളവില്‍ നിന്നും മൂന്ന് കിലോ കുറച്ച് അതിന് പകരം മൂന്ന് പായ്ക്കറ്റ് ആട്ട ഒന്നിന് 9 രൂപ നിരക്കിലും ലഭിക്കുന്നതാണ്.
- പൊതുവിഭാഗം (എന്‍പിഎസ്)- എന്‍പിഎസ് കാര്‍ഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് നാല് രൂപ നിരക്കില്‍ ലഭിക്കും. കൂടാതെ എന്‍പിഎസ് അധിക
- വിഹിതമായി 3 കിലോ അരി കിലോയ്ക്ക് 1.90 രൂപ നിരക്കിലും ലഭിക്കുന്നതാണ്.
പൊതുവിഭാഗം (എന്‍പിഎന്‍എസ്)- എന്‍പിഎന്‍എസ് കാര്‍ഡിന് ആറ് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും. - പൊതുവിഭാഗം (എന്‍പിഐ)- എന്‍പിഐ കാര്‍ഡിന് രണ്ട് കിലോ അരി കിലോ.്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കുന്നതാണ്.
അതേസമയം, ജനുവരി ഒന്ന് മുതല്‍ റേഷന്‍ വിതരണ സംവിധാനത്തില്‍ മാറ്റങ്ങള്‍ വരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 80 കോടിയോളം ആളുകള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ദേശീയ ഭക്ഷ്യസുരക്ഷ നിയമം ജനുവരി ഒന്ന് മുതല്‍ നടപ്പാക്കുന്നത്.
2025 ജനുവരി മാസത്തിലേക്ക് കടക്കുന്നതോടെ റേഷന്‍ കാര്‍ഡ് സ്‌കീമില്‍ പുതിയ നിയമങ്ങള്‍ നടപ്പിലാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നത്. റേഷന്‍ വിതരണ സംവിധാനം പൂര്‍ണമായും സുതാര്യമാക്കുകയാണ് ഇതുവഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
റേഷന്‍ കാര്‍ഡ് സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയുക, അര്‍ഹരായവരിലേക്ക് മാത്രം റേഷന്‍ എത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് എല്ലാ റേഷന്‍ കാര്‍ഡ് അംഗങ്ങള്‍ക്കും ഇ കെവൈസി നിര്‍ബന്ധമാക്കിയത്. ഇത് ചെയ്യുന്നതിലൂടെ വ്യാജ റേഷന്‍ കാര്‍ഡുകള്‍ ഇല്ലാതാക്കും സാധിക്കും.
പൊതുവിതരണ വകുപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഇ കെവൈസി നടത്തുന്നതിലൂടെ റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നുണ്ട്. ഇങ്ങനെ ചെയ്യുന്നത് രാജ്യത്തെ ഡിജിറ്റൈസേഷന്‍ നടപടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
അതേസമയം, റേഷന്‍ വിതരണത്തിലും മാറ്റങ്ങള്‍ സംഭവിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുതിയ നിയമം അനുസരിച്ച് 2.5 കിലോ അരിയും 2.5 കിലോ ഗോതമ്പും ലഭിക്കും. മൂന്ന് കിലോ അരിയും രണ്ട് കിലോ ഗോതമ്പുമായിരുന്നു നേരത്തെ വിതരണം ചെയ്തിരുന്നത്. അഞ്ച് കിലോ റേഷന്‍ ലഭിച്ചിരുന്നവര്‍ക്ക് ഇനി മുതല്‍ അരക്കിലോ അധികം ഗോതമ്പ് ലഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.