Tata, Kia Car Price Hike : വേഗം ബുക്ക് ചെയ്തോളൂ! ഈ കാറുകളുടെ വിലയും ജനുവരി മുതൽ വർധിക്കും

Tata Motors And Kia Cars Price Hike : രണ്ട് മുതൽ മൂന്ന് ശതമാനം വരെ വില ഉയരുമെന്നാണ് മോട്ടോർ വാഹന കമ്പനികൾ അറിയിച്ചിരിക്കുന്നത്. ടാറ്റയ്ക്കും കിയയ്ക്കും പുറമെ മാരുതി സുസൂക്കി, ഹണ്ടെയ്, മഹീന്ദ്ര, BMW എന്നീ കമ്പനികളും തങ്ങളുടെ കാറുകളുടെ വില വർധിപ്പിക്കുമെന്ന് അറിയിച്ചിരുന്നു

Tata, Kia Car Price Hike : വേഗം ബുക്ക് ചെയ്തോളൂ! ഈ കാറുകളുടെ വിലയും ജനുവരി മുതൽ വർധിക്കും

പ്രതീകാത്മക ചിത്രം (Image Courtesy : Keshav Singh/HT via Getty Images)

Published: 

10 Dec 2024 14:26 PM

അടുത്ത വർഷം ജനുവരി മുതൽ തങ്ങളുടെ കാറുകളുടെ വില വർധിപ്പിക്കുമെന്ന് അറിയിച്ച് ടാറ്റ് മോട്ടേഴ്സും കിയ കാർസും. പാസഞ്ചർ വാഹനങ്ങൾക്ക് മൂന്ന് ശതമാനം വരെ വർധിപ്പിക്കുമെന്നാണ് ടാറ്റ അറിയിച്ചിരിക്കുന്നത്. രണ്ട് ശതമാനം വർധനവാണ് കിയയുടെ കാറുകൾക്ക് ഉയർത്തുകയെന്ന് ദക്ഷിണ കൊറിയൻ മോട്ടോർ വാഹന കമ്പനിയും അറിയിച്ചു. ഓരോ മോഡലുകൾക്കും അതിൻ്റെ വേരിയെൻ്റുകൾക്കും അനുസരിച്ചാകും വില വർധനവ് നിർണയിക്കുക. രാജ്യത്തെ പണപ്പെരുപ്പവും നിർമാണ ചെലവും ഉയർന്നതുമാണ് വില വർധിപ്പിക്കാൻ തീരുമാനമെടുത്തെന്ന് ഇരു കമ്പനികളും വ്യക്തമാക്കി.

മികച്ച പ്രവർത്തനക്ഷമതയുള്ളതും സാങ്കേതികത ഉറപ്പ് വരുത്തുന്നതുമായ കാറുകളാണ് തങ്ങൾ ഉപയോക്താക്കൾക്ക് നൽകാൻ പ്രതിജ്ഞബദ്ധരായിരിക്കുവന്നത്. എന്നാൽ നിർമാണ ചിലവ് വർധിച്ചതും അസംസ്കൃത ഉത്പനങ്ങളുടെ വില ഉയർന്നതുമാണ് കാറുകളുടെ വില ഉയർത്താനുള്ള സാഹചര്യം ഒരുക്കിയത്. വലിയതോതിൽ വില വർധിപ്പിക്കാതിരുന്നത് ഉപയോക്താക്കളെ ബാധിക്കില്ലയെന്ന് കിയ ഇന്ത്യയുടെ വൈസ് പ്രസിഡൻ്റ് ഹർദീപ് സിങ് ബ്രാർ വാർത്തക്കുറിപ്പിലൂടെ അറിയിച്ചു.

ALSO READ : Uber Water Transport: ‘ഊബർ ശിക്കാര’; ഇന്ത്യയിൽ ആദ്യത്തെ ജലഗതാഗത സേവനവുമായി ഊബർ

ടാറ്റയും കിയയും മാത്രമല്ല, ഇന്ത്യയിലെ ഒട്ടുമിക്ക് മോട്ടോർ വാഹനനിർമാണ കമ്പനികളും ജനുവരി മുതൽ തങ്ങളുടെ കാറുകളുടെ വില വർധിപ്പിക്കാൻ തീരുമാനമെടുത്തിട്ടുണ്ട്. മാരുതി സുസൂക്കി, ഹണ്ടെയ്, മഹീന്ദ്ര, JSW MG മോട്ടോർ എന്നീ കമ്പനികളാണ് ഈ പട്ടികയിൽ ഉൾപ്പെടുന്ന പ്രധാന കാർ നിർമാതാക്കൾ. ഇവയ്ക്ക് പുറമെ ആഡംബര കാർ ബ്രാൻഡുകളായ മെഴ്സിഡിസ്-ബെൻസും BMW-യും തങ്ങളുടെ കാറുകളുടെ വില വർധിപ്പിക്കാൻ തീരുമാനമെടുത്തിട്ടുണ്ട്. പണപ്പെരുപ്പം, നിർമാണ ചിലവിലെ വർധന, അസംസ്കൃത ഉത്പനങ്ങളുടെ വില കൂടി തടുങ്ങിയ വിശദീകരണമാണ് ഈ കമ്പനികളുടെ കാറുകളുടെ വില ഉയർത്താനുള്ള തീരുമാനത്തിന് നൽകിയിരിക്കുന്നത്. എന്നാൽ ഓരോ വർഷം കഴിയുമ്പോഴും വില ഉയർത്തുന്നത് ഇപ്പോൾ ഒരു സാധാരണ കാഴ്ചയായി മാറി. ഡിസംബറിൽ കൂടുതൽ പേരെ ആകർഷിക്കാൻ ചില കമ്പനികൾ മികച് ഓഫറുകളും മുന്നോട്ട് വെക്കുന്നുണ്ട്.

ഇന്ത്യയിലും വിദേശത്തുമായി കിയ ഇതിനോടകം 16 ലക്ഷം യൂണിറ്റ് കാറുകളാണ് വിൽപന നടത്തിട്ടുള്ളത്. നവംബർ മാസത്തിൽ കിയയുടെ ഇന്ത്യയിലെ വിൽപന 5,334 യൂണിറ്റുകളാണ്. ഒക്ടോബർ മാസവുമായി താരതമ്യം ചെയ്യുമ്പോൾ നവംബറിലെ വിൽപനയിൽ ഏകദേശം ആയിരം യൂണിറ്റുകളുടെ ഇടിവ് രേഖപ്പെടുത്തിട്ടുണ്ട്. ഒക്ടോബറിൽ 6,365 യൂണിറ്റ് കാറുകളുടെ വിൽപനയാണ് കിയ ഇന്ത്യയിൽ നടത്തിയത്.

തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു