Post Office Savings Schemes: 1.5 ലക്ഷം രൂപ വരെ നികുതി ലാഭിക്കാം; കിടിലൻ പോസ്റ്റ് ഓഫീസ് പദ്ധതികൾ ഇതാ….
Post Office Savings Schemes: കേന്ദ്രസർക്കാരിന്റെ പിന്തുണയുള്ള ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗങ്ങളിൽ ഒന്നാണ് പോസ്റ്റ് ഓഫീസ് പദ്ധതികൾ. 1961ലെ ഇൻകം ടാക്സ് ആക്ട് സെക്ഷൻ 80സി പ്രകാരം നികുതി ആനുകൂല്യങ്ങൾ ലഭിക്കുന്ന ചില പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകൾ പരിചയപ്പെടാം.

പോസ്റ്റ് ഓഫീസ് പദ്ധതികൾ എന്നും ജനപ്രിയമാണ്. കേന്ദ്രസർക്കാരിന്റെ പിന്തുണയുള്ള ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗങ്ങളിൽ ഒന്നാണ് ഇവ. വലിയ തോതിൽ നികുതി ഇളവുകൾ നൽകുന്ന ചില പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകൾ സർക്കാർ ഒരുക്കുന്നുണ്ട്. ഈ പദ്ധതികൾ വഴി ഒരു സാമ്പത്തിക വർഷത്തിൽ 1.5 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കാറുണ്ട്. 1961ലെ ഇൻകം ടാക്സ് ആക്ട് സെക്ഷൻ 80സി പ്രകാരമാണ് ചില പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകൾക്ക് നികുതി ആനുകൂല്യങ്ങൾ ലഭിക്കുന്നത്. അത്തരത്തിൽ നികുതി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ചില പദ്ധതികൾ പരിചയപ്പെടാം.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)
ഇന്ത്യയിലെ ഏറെ ജനപ്രിയമായ ഒരു ദീർഘകാല സേവിംഗ്സ് സ്കീമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. 1968-ലാണ് ഈ പദ്ധതി ആരംഭിച്ചത്. ആകർഷകമായ പലിശ നിരക്കും പിപിഎഫിന്റെ പ്രത്യേകതയാണ്. കുറഞ്ഞത് 500 രൂപ നിക്ഷേപിച്ചുകൊണ്ട് പിപിഎഫ് പദ്ധതിയിൽ അംഗമാകാം. ഒരു സാമ്പത്തിക വർഷത്തിൽ പരമാവധി 1.5 ലക്ഷം രൂപയാണ് അടക്കേണ്ടത്. നിക്ഷേപിച്ച തുകയും പലിശയും നികുതിയിൽ നിന്ന് പൂർണമായും ഒഴിവാക്കാം. 7.1 ശതമാനമാണ് നിലവിലെ പലിശ നിരക്ക്. 15 വർഷമാണ് ഒരു പിപിഎഫ് അക്കൗണ്ടിന്റെ കാലാവധി. അഞ്ച് വർഷത്തേക്ക് പുതുക്കാവുന്നതാണ്.
ALSO READ: വെറും 55 രൂപ മാത്രം മതി, പ്രതിമാസം 3000 രൂപ പെൻഷൻ നേടാം; ആർക്കൊക്കെ അപേക്ഷിക്കാം?
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻ.എസ്.സി)
ഒരു സ്ഥിര വരുമാന നിക്ഷേപ പദ്ധതിയാണിത്. കുറഞ്ഞത് 1,000 രൂപ വരെ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിൽ നിക്ഷേപിക്കണം. പരമാവധി പരിധിയില്ല. അഞ്ച് വർഷമാണ് കാലാവധി. നിലവിലെ പലിശ നിരക്ക് 7.7%. പലിശ വിണ്ടെടുക്കുന്നത് വരെ റീ ഇൻവെസ്റ്റ് ചെയ്യാവുന്നതാണ്.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (എസ്.സി.എസ്.എസ്)
വിമുതിർന്ന പൗരന്മാർക്ക് സുരക്ഷിത വരുമാനം ഉറപ്പാക്കുന്ന സ്കീമാണിത്. ഉയർന്ന പലിശയും നികുതി ഇളവും ഈ പദ്ധതി നൽകുന്നു. 8.2 ശതമാനമാണ് നിലവിലെ പലിശ. 1,000 രൂപ മുതൽ 30 ലക്ഷം രൂപ വരെ എസ്.സി.എസ്.എസിൽ നിക്ഷേപിക്കാം. അഞ്ച് വർഷത്തേക്കാണ് കാലാവധി. മൂന്ന് വർഷത്തേക്ക് നീട്ടാവുന്നതാണ്. 60 വയ്സ്സ് കഴിഞ്ഞ ഒരു മുതിർന്ന പൗരന് ഒരു ബാങ്കിലോ പോസ്റ്റ് ഓഫീസിലോ സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീമിൽ അക്കൗണ്ട് ഓപ്പൺ ചെയ്യാം.
സുകന്യ സമൃദ്ധി യോജന
പെൺകുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ ലക്ഷ്യമിടുന്ന പദ്ധതി. പത്ത് വയസ്സിന് താഴെയുള്ള പെൺകുട്ടികൾക്ക് പദ്ധതിയിൽ അംഗങ്ങളാകാം. കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും നിക്ഷേപിക്കാം. 8.2 ശതമാനമാണ് പലിശ നിരക്ക്. 21 വർഷമാണ് കാലാവധി. പെൺകുട്ടിയുടെ പ്രായം 18 ആയാൽ നിക്ഷേപത്തിന്റെ 50 ശതമാനം വരെ പിൻവലിക്കാം.
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് (പി.ഒ.ടി.ഡി)
സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 500 രൂപ മുതൽ പരമാവധി 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. 7.1% ആണ് പലിശ നിരക്ക്. കാലാവധി 5 വർഷം.