Post Office Savings Schemes: കുറഞ്ഞ തുക നിക്ഷേപിച്ച് ഉയര്‍ന്ന ലാഭം നേടാം; പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍ വേറെ ലെവലാണ്‌

Post Office PPF Scheme Benefits: നിരവധി സമ്പാദ്യ പദ്ധതികള്‍ പോസ്റ്റ് ഓഫീസ് മുന്നോട്ടുവെക്കുന്നുണ്ടെങ്കിലും അതില്‍ ജനങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുന്നതില്‍ മുന്‍നിരയിലുള്ള സ്‌കീമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്. സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്നതിനാല്‍ തന്നെ മികച്ച റിട്ടേണ്‍ ഉറപ്പ് നല്‍കുന്നുമുണ്ട്. 500 രൂപ മുതല്‍ നിങ്ങള്‍ക്ക് നിക്ഷേപം ആരംഭിക്കാവുന്നതാണ്. പരമാവധി നിക്ഷേപം 1.5 ലക്ഷം രൂപയാണ്.

Post Office Savings Schemes: കുറഞ്ഞ തുക നിക്ഷേപിച്ച് ഉയര്‍ന്ന ലാഭം നേടാം; പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍ വേറെ ലെവലാണ്‌

Post Office

Updated On: 

14 Jan 2025 17:26 PM

നമ്മുടെ രാജ്യത്തെ ജനങ്ങളില്‍ സമ്പാദ്യ ശീലം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ തന്നെ നിരവധി നിക്ഷേപ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. പെന്‍ഷന്‍ സ്‌കീമുകളും കുട്ടികളുടെ വിദ്യാഭ്യാസം മുന്നില്‍ കണ്ടുകൊണ്ടുള്ള നിക്ഷേപ പദ്ധതികളും ഏറെ. പോസ്റ്റ് ഓഫീസുകള്‍ക്കും സാധാരണക്കാരുടെ സമ്പാദ്യ ശീലം വളര്‍ത്തുന്നതില്‍ മുഖ്യ പങ്കുണ്ട്. വിവിധ തൊഴിലുകള്‍ ചെയ്യുന്നവര്‍ക്ക് അവരുടെ വരുമാനത്തിനും സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കും അനുസരിച്ച് നിക്ഷേപം നടത്താന്‍ പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍ അനുവദിക്കുന്നു.

നിരവധി സമ്പാദ്യ പദ്ധതികള്‍ പോസ്റ്റ് ഓഫീസ് മുന്നോട്ടുവെക്കുന്നുണ്ടെങ്കിലും അതില്‍ ജനങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുന്നതില്‍ മുന്‍നിരയിലുള്ള സ്‌കീമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്. സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്നതിനാല്‍ തന്നെ മികച്ച റിട്ടേണ്‍ ഉറപ്പ് നല്‍കുന്നുമുണ്ട്. 500 രൂപ മുതല്‍ നിങ്ങള്‍ക്ക് നിക്ഷേപം ആരംഭിക്കാവുന്നതാണ്. പരമാവധി നിക്ഷേപം 1.5 ലക്ഷം രൂപയാണ്.

ദീര്‍ഘകാല അടിസ്ഥാനത്തില്‍ നിക്ഷേപം നടത്തുന്നത് വഴി നിങ്ങള്‍ക്ക് സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കും. കുട്ടികളുടെ ഭാവി, വീട് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് തീര്‍ച്ചയായും ഈ സ്‌കീം പ്രയോജനപ്പെടും. 7.1 ശതമാനം പലിശയാണ് ഈ സ്‌കീം ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. പ്രതിമാസം 1,000 രൂപ നിങ്ങള്‍ ഈ പദ്ധതിയില്‍ നിക്ഷേപിക്കുകയാണെങ്കില്‍ 8 ലക്ഷത്തിലധികം രൂപയാണ് കൈകളിലേക്ക് എത്തുക.

എല്ലാ മാസവും ഈ പദ്ധതിയില്‍ 1,000 രൂപ നിക്ഷേപിക്കുകയാണെങ്കില്‍ ഒരു വര്‍ഷം കൊണ്ട് 12,000 രൂപ സമ്പാദ്യമുണ്ടാക്കിയെടുക്കാവുന്നതാണ്. 15 വര്‍ഷത്തിന് ശേഷമാണ് ഈ സ്‌കീമിന്റെ മെച്യൂരിറ്റി കാലാവധി പൂര്‍ത്തിയാകുക. എന്നാല്‍ നിങ്ങള്‍ക്ക് അഞ്ച് വര്‍ഷം വീതമുള്ള ബ്ലോക്കുകളായി രണ്ട് തവണ നീട്ടുകയും ചെയ്യാവുന്നതാണ്. അങ്ങനെ തുടര്‍ച്ചയായി 25 വര്‍ഷത്തേക്ക് നിക്ഷേപം നടത്താം.

Also Read: High Interest Post Office Schemes: ഉയര്‍ന്ന റിട്ടേണ്‍ അതുറപ്പാ! ഈ പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍ മിസ്സാക്കേണ്ടാ

25 വര്‍ഷം തുടര്‍ച്ചയായി എല്ലാ മാസവും 1,000 രൂപ നിക്ഷേപിക്കുകയാണെങ്കില്‍, 3,00,000 രൂപയായിരിക്കും നിങ്ങളുടെ ആകെ നിക്ഷേപം. 7.1 എന്ന പലിശിനയത്തില്‍ നിങ്ങള്‍ 5,24,641 രൂപയും ലഭിക്കും. അങ്ങനെ ആകെ നിങ്ങളുടെ കൈകളിലേക്ക് എത്തുന്ന തുക 8,24,641 രൂപയായിരിക്കും.

ആ പബ്ലിക് ഫണ്ട് ഇഇഇ കാറ്റഗറി സ്‌കീം ആയതിനാല്‍ തന്നെ നിങ്ങള്‍ക്ക് മൂന്ന് തരത്തിലാണ് നികുതി ഇളവ് ലഭിക്കുക. ഇഇഇ എന്ന് മൂന്ന് തരത്തിലുള്ള നികുതി ഒഴിവാക്കലുകളെ സൂചിപ്പിക്കുന്നു. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്‌കീമുകളില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് നികുതി ഈടാക്കില്ല.

മാത്രമല്ല, എല്ലാ വര്‍ഷവും ലഭിക്കുന്ന പലിശയ്ക്കും നികുതിയില്ല. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന തുകയും നികുതി രഹിതമാണ്. നിക്ഷേപം, പലിശ, ആദായം എന്നീ കാര്യങ്ങളിലും നികുതി ബാധിക്കില്ല.

കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിച്ച് നയന്‍താര, ചിത്രങ്ങള്‍
ജസ്പ്രീത് ബുംറ ഐസിസിയുടെ ഡിസംബറിലെ താരം
ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്
പ്രമേഹ രോഗികള്‍ക്ക് ദിവസവും പിസ്ത കഴിക്കാമോ?