Post Office Savings Scheme: വെറും 1,000 രൂപ നിക്ഷേപിച്ച് ലക്ഷങ്ങള്‍ വാരിക്കൂട്ടാം; പോസ്റ്റ് ഓഫീസ് ആര്‍ഡിയാണ് താരം
Post Office Recurring Deposit Benefits: പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളില്‍ ഏറ്റവും കൂടുതല്‍ ജന പിന്തുണയുള്ളത് റെക്കറിങ് ഡെപ്പോസിറ്റുകള്‍ അഥവാ ആര്‍ഡികള്‍ക്കാണ്. ഉയര്‍ന്ന പലിശയാണ് ഈ പദ്ധതിയില്‍ വാഗ്ദാനം ചെയ്യപ്പെടുന്നത്. എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലക്ഷങ്ങളും കോടികളും സമ്പാദ്യമുണ്ടാക്കിയെടുക്കാന്‍ സാധിക്കും.

സുരക്ഷിതമായ നിക്ഷേപ പദ്ധതികളാണ് എല്ലാവര്‍ക്കും പ്രിയപ്പെട്ടത്. അതിനാല്‍ തന്നെ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക് ഇപ്പോള്‍ വലിയ പ്രചാരവും ലഭിക്കുന്നുണ്ട്. കുറഞ്ഞ തുക നിക്ഷേപിച്ചുകൊണ്ട് കൂടുതല്‍ വരുമാനമുണ്ടാക്കുന്നതിനായി നിങ്ങളെ സഹായിക്കുന്നതാണ് പോസ്റ്റ് ഓഫീസിന്റെ മിക്ക പദ്ധതികളും.
പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളില്‍ ഏറ്റവും കൂടുതല്‍ ജന പിന്തുണയുള്ളത് റെക്കറിങ് ഡെപ്പോസിറ്റുകള്‍ അഥവാ ആര്‍ഡികള്‍ക്കാണ്. ഉയര്‍ന്ന പലിശയാണ് ഈ പദ്ധതിയില്‍ വാഗ്ദാനം ചെയ്യപ്പെടുന്നത്. എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലക്ഷങ്ങളും കോടികളും സമ്പാദ്യമുണ്ടാക്കിയെടുക്കാന്‍ സാധിക്കും.
വെറും 100 രൂപയില്‍ റിക്കറിങ് ഡെപ്പോസിറ്റ് അക്കൗണ്ട് നിങ്ങള്‍ക്ക് ആരംഭിക്കാവുന്നതാണ്. 5 വര്‍ഷം വരെയാണ് നിക്ഷേപ കാലാവധി. അഞ്ച് വര്‍ഷത്തിന് ശേഷം മറ്റൊരു അഞ്ച് വര്‍ഷത്തേക്ക് കൂടി നിങ്ങള്‍ക്ക് കാലാവധി നീട്ടാവുന്നതാണ്. പ്രായപൂര്‍ത്തിയായ ആര്‍ക്കും ആര്‍ഡികളുടെ ഭാഗമാകാന്‍ സാധിക്കുന്നതാണ്. പ്രായപൂര്‍ത്തിയാകാത്തവര്‍ ആണെങ്കില്‍ മാതാപിതാക്കള്‍ക്കോ ഗാര്‍ഡിയനോ അക്കൗണ്ട് തുറക്കാം.




പ്രതിമാസം നിങ്ങള്‍ 1,000 രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ ഒരു ദിവസം 34 രൂപയോളമാണ് നിങ്ങള്‍ നീക്കിവെക്കേണ്ടതായി വരുന്നത്. അഞ്ച് വര്‍ഷം ഇത്തരത്തില്‍ നിക്ഷേപിക്കുകയാണെങ്കില്‍ ആകെ നിക്ഷേപം 60,000 രൂപ. പദ്ധതി 6.7 ശതമാനം പലിശയാണ് നല്‍കുന്നത്. അതിനാല്‍ അഞ്ച് വര്‍ഷം കഴിയുമ്പോള്‍ നിങ്ങള്‍ക്ക് 11,369 രൂപ പലിശയായി ലഭിക്കും. ആകെ തിരികെ ലഭിക്കുന്ന തുക 71,369 രൂപ.
Also Read: Post Office Savings Scheme: 70 രൂപ കൊണ്ട് മൂന്ന് ലക്ഷം റിട്ടേണോ! എന്നാലും ഇതെങ്ങനെ?
ഈ നിക്ഷേപം അഞ്ച് വര്‍ഷത്തേക്ക് കൂടി തുടരുകയാണെങ്കില്‍ ആകെ നിക്ഷേപം 1,20,000 രൂപ. അതിന് ലഭിക്കുന്ന പലിശ 50,857 രൂപയായിരിക്കും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിങ്ങളിലേക്ക് എത്തുന്ന തുക 1,70,857 രൂപ. കുറഞ്ഞ നിക്ഷേപത്തിലൂടെ മികച്ച വരുമാനമുണ്ടാക്കിയെടുക്കാന്‍ ഈ പദ്ധതി നിങ്ങളെ അനുവദിക്കുന്നു.