Post Office RD: ഒന്നും നോക്കാനില്ല, 10 ലക്ഷം പോസ്റ്റോഫീസിൽ നിന്നും എളുപ്പത്തിൽ നേടാം
Post Office Best Recurring Deposit Schemes: ചിലർ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നു, ചിലർ ഓഹരി വിപണിയിൽ പണം നിക്ഷേപിക്കുന്നു, ചിലർ പണം ബാങ്ക് എഫ്ഡികളിൽ നിക്ഷേപിക്കുന്നു. അത്തരക്കാർ അറിഞ്ഞിരിക്കേണ്ട പ്ലാനുകളിൽ ഒന്നാണ് പോസ്റ്റോഫീസിൻ്റേത്
അത്യാവശ്യ സമയത്ത് കയ്യിൽ അൽപ്പം പൈസ വേണമെന്നത് ആരെയും പറഞ്ഞ് പഠിപ്പിക്കേണ്ട കാര്യമല്ല. നിങ്ങളുടെ പക്കൽ പണമുണ്ടെങ്കിൽ, ആവശ്യമുള്ള സമയത്ത് മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടേണ്ടതില്ല. ജീവിതത്തിൽ പ്രയാസകരമായ സമയങ്ങളിൽ ചിലപ്പോൾ ആരും നിങ്ങളെ സഹായിച്ചെന്ന് വരില്ല. അങ്ങനെയുള്ള അവസരങ്ങളിൽ ഉപയോഗിക്കാനാണ് സേവിങ്ങ്സ് സ്കീമുകൾ. സേവിങ്ങ്സ് സ്കീമുകൾ വഴി ഭാവിയിലേക്കാണ് നിക്ഷേപിക്കുന്നത്. ഇത് പല വിധത്തിലാണെന്ന് മാത്രം. ചിലർ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നു, ചിലർ ഓഹരി വിപണിയിൽ പണം നിക്ഷേപിക്കുന്നു, ചിലർ പണം ബാങ്ക് എഫ്ഡികളിൽ നിക്ഷേപിക്കുന്നു. അത്തരക്കാർ അറിഞ്ഞിരിക്കേണ്ട പ്ലാനുകളിൽ ഒന്നാണ് പോസ്റ്റോഫീസിൻ്റേത്. ഇതിൽ നിങ്ങൾക്ക് 10 ലക്ഷം രൂപ വരെ നിക്ഷേപിച്ച് വലിയ നേട്ടമുണ്ടാക്കാം.
പോസ്റ്റ് ഓഫീസ് ആർഡി സ്കീം
പലരും പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകളിൽ നിക്ഷേപിക്കുന്നുണ്ടെങ്കിലും ഏത് സ്കീമാണ് മികച്ചത് എന്ന് അറിയില്ല. അത്തരക്കാർക്കുള്ളതാണ് പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപ പദ്ധതി അഥവ ആർഡി. ഇത് എല്ലാ വിധത്തിലും നിങ്ങൾക്ക് വളരെ ഉപയോഗപ്രദമാകും. നിലവിൽ, പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപത്തിൽ 6.7% പലിശയാണ് നൽകുന്നത്. ഈ സ്കീമിൽ നിങ്ങൾ എല്ലാ മാസവും 7,000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ എത്ര നേടാം എന്ന് നോക്കാം.
പ്രതിമാസം 7000 രൂപ വീതം നിങ്ങൾക്ക് 5 വർഷം കൊണ്ട് 4,20,000 രൂപ നിക്ഷേപിക്കാം. 5 വർഷത്തിനുള്ളിൽ 6.7% എന്ന നിരക്കിൽ പലിശ തുക കണക്കാക്കിയാൽ, അത് 79,564 രൂപ വരും, അതായത് മൊത്തം 4,99,564 രൂപ. അഞ്ച് വർഷത്തേക്ക് കൂടി പദ്ധതി നീട്ടുകയാണെങ്കിൽ ഏകദേശം 10 ലക്ഷം രൂപയാവും നിങ്ങളുടെ നിക്ഷേപം.
സ്കീമിൽ എങ്ങനെ അക്കൗണ്ട് തുറക്കാം?
പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് സ്കീമിൽ ഒരു അക്കൗണ്ട് തുറക്കാൻ, അടുത്തുള്ള പോസ്റ്റ് ഓഫീസിലേക്ക് പോകാം. അപേക്ഷാ ഫോം, പാസ്‌പോർട്ട് സൈസ് ഫോട്ടോ, അഡ്രസ് പ്രൂഫ്, പാൻ കാർഡ് തുടങ്ങിയ രേഖകൾ ഉൾപ്പെടുന്ന ആവശ്യമായ രേഖകൾ അവിടെ സമർപ്പിക്കണം. അപേക്ഷാ ഫോം പൂരിപ്പിച്ച ശേഷം, എല്ലാ രേഖകളും സഹിതം നിങ്ങളുടെ അപേക്ഷാ ഫോം പോസ്റ്റ് ഓഫീസ് ജീവനക്കാരന് നൽകുക. ശേഷം, നിങ്ങളുടെ ആവർത്തന നിക്ഷേപ അക്കൗണ്ട് പോസ്റ്റ് ഓഫീസിൽ തുറക്കും. എല്ലാ മാസവും അക്കൗണ്ടിൽ കൃത്യമായി തവണ അടയ്‌ക്കണം. ആദ്യ ഗഡു പണമായോ ചെക്കോ ആയോ വേണമെങ്കിലും നിക്ഷേപിക്കാം.