Post Office Savings Scheme: 70 രൂപ കൊണ്ട് മൂന്ന് ലക്ഷം റിട്ടേണോ! എന്നാലും ഇതെങ്ങനെ?
Post Office RD Scheme Benefits: സുരക്ഷിതമായ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായിട്ടും തിരഞ്ഞെടുക്കാന്‍ സാധിക്കുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസ് റെക്കറിങ് ഡെപ്പോസിറ്റ് അഥവാ ആര്‍ഡി. പ്രതിദിനം 70 രൂപയാണ് ഈ ആര്‍ഡിയില്‍ നിക്ഷേപിക്കുന്നതിനായി നിങ്ങള്‍ മാറ്റിവെക്കേണ്ടത്. അതായത് മാസം 2,100 രൂപയാണ് നിങ്ങള്‍ ഈ പദ്ധതിയിലേക്ക് നിക്ഷേപിക്കുന്നത്.

പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍ക്ക് ഇന്നത്തെ കാലത്ത് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. ചെറിയ സംഖ്യയ്ക്ക് പോലും നിക്ഷേപം ആരംഭിക്കാന്‍ സാധിക്കും എന്നതിനാലാണ് ആളുകള്‍ കൂടുതലായും പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളെ ആശ്രയിക്കുന്നത്. മാത്രമല്ല മറ്റ് നിക്ഷേപ മാര്‍ഗങ്ങളെ അപേക്ഷിച്ച് പോസ്റ്റ് ഓഫീസ് ഉയര്‍ന്ന പലിശയും വാഗ്ദാനം ചെയ്യുന്നു.
ചെറിയ സംഖ്യയില്‍ നിക്ഷേപം ആരംഭിക്കാമെന്ന് തുടക്കത്തില്‍ തന്നെ സൂചിപ്പിച്ചല്ലോ. 70 രൂപ മാത്രം മുതല്‍ മുടക്കില്‍ ഉയര്‍ന്ന നേട്ടമുണ്ടാക്കാന്‍ സഹായിക്കുന്ന പോസ്റ്റ് ഓഫീസ് പദ്ധതിയെ കുറിച്ച് മനസിലാക്കാം.
സുരക്ഷിതമായ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായിട്ടും തിരഞ്ഞെടുക്കാന്‍ സാധിക്കുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസ് റെക്കറിങ് ഡെപ്പോസിറ്റ് അഥവാ ആര്‍ഡി. പ്രതിദിനം 70 രൂപയാണ് ഈ ആര്‍ഡിയില്‍ നിക്ഷേപിക്കുന്നതിനായി നിങ്ങള്‍ മാറ്റിവെക്കേണ്ടത്. അതായത് മാസം 2,100 രൂപയാണ് നിങ്ങള്‍ ഈ പദ്ധതിയിലേക്ക് നിക്ഷേപിക്കുന്നത്.




6.7 ശതമാനം പലിശയാണ് പ്രതിവര്‍ഷം ഈ പദ്ധതി നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. അതിനാല്‍ തന്നെ കുറഞ്ഞ തുക നിക്ഷേപിച്ചുകൊണ്ട് കൂടുതല്‍ തുക വരുമാനമുണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നത്. സ്ഥിരമായ സമ്പാദ്യം ഉണ്ടാക്കിയെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായിരിക്കും ഈ പദ്ധതിയുടെ ഭാഗമാകാവുന്നതാണ്.
നിങ്ങള്‍ പ്രതിമാസം 2,100 രൂപ 60 മാസത്തേക്ക് നിക്ഷേപിക്കുകയാണെങ്കില്‍ 1,26,000 രൂപയായിരിക്കും നിങ്ങളുടെ ആകെ നിക്ഷേപം. എന്നാല്‍ കൂട്ടുപലിശ ഉള്‍പ്പെടെ 1,49,345 രൂപ നിങ്ങള്‍ക്ക് ലഭിക്കും. 23,345 രൂപയുടെ അധിക നേട്ടവും നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യപ്പെടുന്നുണ്ട്.
Also Read: Post Office RD: ഒന്നും നോക്കാനില്ല, 10 ലക്ഷം പോസ്റ്റോഫീസിൽ നിന്നും എളുപ്പത്തിൽ നേടാം
അഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ മറ്റൊരു അഞ്ച് വര്‍ഷത്തേക്ക് കൂടി നിങ്ങള്‍ക്ക് ആര്‍ഡിയുടെ കാലാവധി നീട്ടാവുന്നതാണ്. പത്ത് വര്‍ഷം കൊണ്ട് നിങ്ങള്‍ ആകെ നിക്ഷേപിക്കുന്ന 2,52,000 രൂപയായിരിക്കും. പലിശ കൂടി ചേര്‍ക്കുന്നകോടെ മെച്യൂരിറ്റി തുക ഏകദേശം 3,00,000 രൂപയായകും.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ ഓരോ നിക്ഷേപത്തിന്റെയും അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.