5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Post Office Health Insurance: അമ്പമ്പോ! വെറും 899 രൂപയ്ക്ക് 15 ലക്ഷത്തിന്റെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്

Health Insurance at 899 Rupees: വ്യക്തിഗതമായോ അല്ലെങ്കില്‍ കുടുംബത്തിന് വേണ്ടിയോ എല്ലാം നിങ്ങള്‍ക്ക് ഈ ഇന്‍ഷുറന്‍സ് വാങ്ങിക്കാന്‍ സാധിക്കുന്നതാണ്. 899 രൂപയാണ് വ്യക്തിഗത പ്ലാനിന് ഈടാക്കുന്നത്. 899 രൂപയ്ക്ക് 15 ലക്ഷം രൂപയുടെ പരിരക്ഷയാണ് നിങ്ങള്‍ക്ക് ലഭിക്കുക.

Post Office Health Insurance: അമ്പമ്പോ! വെറും 899 രൂപയ്ക്ക് 15 ലക്ഷത്തിന്റെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്
പ്രതീകാത്മക ചിത്രം Image Credit source: Freepik
shiji-mk
Shiji M K | Published: 28 Feb 2025 11:50 AM

നല്ലൊരു ആരോഗ്യ ഇന്‍ഷുറന്‍സിന്റെ ഭാഗമാകണമെങ്കില്‍ ചുരുങ്ങിയത് 5,000 രൂപയെങ്കിലും മുതല്‍ മുടക്കേണ്ടതായുണ്ട്. വിവിധ കമ്പനികള്‍ ഇത്രയും ഉയര്‍ന്ന തുകയ്ക്ക് ഇന്‍ഷുറന്‍സുകള്‍ നല്‍കുമ്പോഴും അതില്‍ നിന്നെല്ലാം വ്യത്യസ്തമായി വെറു 899 രൂപയ്ക്ക് 15 ലക്ഷം രൂപയുടെ പരിരക്ഷ നല്‍കുന്ന ഇന്ത്യന്‍ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കിന്റെ ഇന്‍ഷുറന്‍സ് വലിയ പ്രചാരം നേടുകയാണ്.

വ്യക്തിഗതമായോ അല്ലെങ്കില്‍ കുടുംബത്തിന് വേണ്ടിയോ എല്ലാം നിങ്ങള്‍ക്ക് ഈ ഇന്‍ഷുറന്‍സ് വാങ്ങിക്കാന്‍ സാധിക്കുന്നതാണ്. 899 രൂപയാണ് വ്യക്തിഗത പ്ലാനിന് ഈടാക്കുന്നത്. 899 രൂപയ്ക്ക് 15 ലക്ഷം രൂപയുടെ പരിരക്ഷയാണ് നിങ്ങള്‍ക്ക് ലഭിക്കുക.

കുടുംബമായി നിങ്ങള്‍ ഈ പദ്ധതിയുടെ ഭാഗമാകുകയാണെങ്കില്‍ ഇളവുകള്‍ ലഭിക്കും. രണ്ട് വ്യക്തികള്‍ക്കാണെങ്കില്‍ 1,399 രൂപയും രണ്ട് വ്യക്തികള്‍ക്കും ഒരു കുട്ടിക്കും വേണ്ടിയാണെങ്കില്‍ 1,799 രൂപയും രണ്ട് വ്യക്തികള്‍ക്കും രണ്ട് കുട്ടികള്‍ക്കുമാണെങ്കില്‍ 2,199 രൂപയുമാണ് ചെലവ് വരുന്നത്.

നിവ ബുപ ഇന്‍ഷുറന്‍സുമായി സഹകരിച്ചുകൊണ്ടാണ് പോസ്റ്റ് ഓഫീസ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കിടത്തി ചികിത്സിക്കുമ്പോള്‍ 2 ലക്ഷം രൂപ ക്ലെയിം ലഭിക്കില്ല. എന്നാല്‍ അതേ വര്‍ഷം തന്നെ അഞ്ച് ലക്ഷം വരെ ഉള്ള ക്ലെയിം ടൈ അപ്പ് ഉള്ള ആശുപത്രികളില്‍ ക്യാഷ്‌ലെസ് ആയി ലഭിക്കുന്നതാണ്.

Also Read: Gold Investment: 18 കാരറ്റ് സ്വര്‍ണമാണോ കയ്യിലുള്ളത്? ഇനിയും വാങ്ങിക്കൂട്ടുന്നത് നഷ്ടമാകുമോ?

മറ്റേതെങ്കിലും ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമായിട്ടുള്ളവര്‍ക്കും ഈ ഇന്‍ഷുറന്‍സില്‍ ചേരാവുന്നതാണ്. എന്നാല്‍ ചില അസുഖങ്ങള്‍ ഉള്ള ആളുകള്‍ക്ക് പദ്ധതിയുടെ ഭാഗമാകാന്‍ സാധിക്കില്ല. പദ്ധതിയില്‍ ചേര്‍ന്ന് 30 ദിവസത്തിന് ശേഷം വരുന്ന അസുഖങ്ങളും ഈ പ്ലാനില്‍ കവര്‍ ചെയ്യും. എന്നാല്‍ ആദ്യ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയതിന് ശേഷം പരിഗണിക്കുന്ന അസുഖങ്ങളുമുണ്ട്.

500 രൂപ നല്‍കി പോസ്റ്റ് ഓഫീസില്‍ അക്കൗണ്ട് ആരംഭിക്കുന്ന ആര്‍ക്കും ഇന്‍ഷുറന്‍സിന്റെ ഭാഗമാകാന്‍ സാധിക്കുന്നത്. പോസ്റ്റ്മാന്‍ മുഖേനയാണ് പദ്ധതിയില്‍ ചേരേണ്ടത്.