5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Savings Schemes: എല്ലാ മാസവും 9250 രൂപ പോസ്റ്റോഫീസ് തരും, പോക്കറ്റ് കീറില്ല

Post Office Savings Scheme: പോസ്റ്റ് ഓഫീസിൻ്റെ ചെറുകിട സമ്പാദ്യ പദ്ധതിയാണിത്. ഒരു തരത്തിൽ പെൻഷൻ പദ്ധതിയെന്നും പറയാം. ഈ സ്കീമിൽ ഒറ്റത്തവണ തുക നിക്ഷേപിച്ചാൽ, അടുത്ത 5 വർഷത്തേക്ക് എല്ലാ മാസവും നിങ്ങൾക്ക് ഉറപ്പായ വരുമാനം

Savings Schemes: എല്ലാ മാസവും 9250 രൂപ പോസ്റ്റോഫീസ് തരും, പോക്കറ്റ് കീറില്ല
Post Office | Frank Bienewald/ Getty Images
arun-nair
Arun Nair | Published: 19 Sep 2024 15:11 PM

വളരെ ലളിതമായി ഒരു നിക്ഷേപം തുടങ്ങി മികച്ച നേട്ടമുണ്ടാക്കണമെന്ന് വിചാരിക്കുന്നവരാണെങ്കിൽ പോസ്റ്റോഫീസ് തന്നെയാണ് ഏറ്റവും ബെസ്റ്റ്. നിക്ഷേപം 100 ശതമാനം സുരക്ഷിതമായിരിക്കും എന്നത് മാത്രമല്ല, വമ്പൻ നേട്ടവും ഇതിൽ നിന്നും ഉണ്ടാവും.  ഇത്തരത്തിൽ  പോസ്റ്റോഫീസിൻ്റെ ഏതെങ്കിലും സ്കീമിൽ നിക്ഷേപിക്കാൻ നിങ്ങൾ പദ്ധതിയിടുകയാണെങ്കിൽ, പ്രതിമാസ വരുമാന പദ്ധതി തന്നെയാണ് അതിൽ ഏറ്റവും നല്ല ഓപ്ഷൻ. എന്താണ് ഇത്തരമൊരു സ്കീമിൻ്റെ പ്രത്യേകത എന്തൊക്കെയാണ് നേട്ടങ്ങൾ? തുടങ്ങിയവ പരിശോധിക്കാം.

എന്താണ് പ്രതിമാസ വരുമാന പദ്ധതി?

പോസ്റ്റ് ഓഫീസിൻ്റെ ചെറുകിട സമ്പാദ്യ പദ്ധതിയാണിത്. ഒരു തരത്തിൽ പെൻഷൻ പദ്ധതിയെന്നും പറയാം. ഈ സ്കീമിൽ ഒറ്റത്തവണ തുക നിക്ഷേപിച്ചാൽ, അടുത്ത 5 വർഷത്തേക്ക് എല്ലാ മാസവും നിങ്ങൾക്ക് ഉറപ്പായ വരുമാനം ലഭിക്കും. ഒരു അക്കൗണ്ട് വഴി പരമാവധി 9 ലക്ഷം രൂപയും ജോയിൻ്റ് അക്കൗണ്ട് വഴി പരമാവധി 15 ലക്ഷം രൂപയും നിക്ഷേപിക്കാം. സിംഗിൾ അക്കൗണ്ടുകളിലൂടെയും ജോയിൻ്റ് അക്കൗണ്ടുകളിലൂടെയും സ്കീമിൽ നിക്ഷേപിക്കാം. ലളിതമായി പറഞ്ഞാൽ, നിങ്ങൾക്ക് എല്ലാ മാസവും പലിശ ലഭിക്കുന്ന സംവിധാനം.സ്കീമിൻ്റെ നിക്ഷേപ കാലാവധി 5 വർഷമാണ്.

മാസം 5,550 രൂപ മുതൽ 9,250 രൂപ വരെ

നിലവിൽ 7.4% വാർഷിക പലിശയാണ് ഈ സ്കീമിന് നൽകുന്നത്. പലിശ നിരക്കുകൾ കാലക്രമേണ മാറാം. 7.4% എന്ന പലിശയിൽ പ്രതിമാസ വരുമാന പദ്ധതിയിൽ (എംഐഎസ്) 9 ലക്ഷം രൂപ നിക്ഷേപിച്ചാൽ, നിങ്ങൾക്ക് 5 വർഷത്തേക്ക് എല്ലാ മാസവും 5,550 രൂപ പ്രതിമാസം പലിശയായി ലഭിക്കും. അതേ സമയം, 15 ലക്ഷം രൂപ നിക്ഷേപിച്ചാൽ, പ്രതിമാസ പലിശ 9,250 രൂപയായിരിക്കും.

നികുതി ഇല്ല

ഈ സ്കീമിന് വെൽത്ത് ടാക്‌സ് ഇല്ല. TDS അല്ലെങ്കിൽ നികുതി റിബേറ്റ് ബാധകമല്ല, ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ, ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനം ‘മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം’ എന്ന വിഭാഗത്തിൽ വേണം കാണിക്കാൻ. മൊത്തം വരുമാനത്തിന് ബാധകമായ ആദായനികുതി സ്ലാബ് അനുസരിച്ച് ഈ സ്കീമിൽ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് നിങ്ങൾ നികുതി അടയ്‌ക്കേണ്ടിവരും. അതിനാൽ, നിങ്ങൾ ഈ സ്കീമിൽ നിക്ഷേപിക്കുകയും എല്ലാ മാസവും ലഭിക്കുന്ന പലിശയിൽ നിന്ന് വരുമാനം നേടുകയും ചെയ്യുന്നുവെങ്കിൽ, അത് നിങ്ങളുടെ ആദായ നികുതി റിട്ടേണിൽ ഉൾപ്പെടുത്തണം

കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് പിൻവലിച്ചാൽ

ഈ സ്കീമിന് കീഴിൽ ഒരു അക്കൗണ്ട് തുറന്ന ശേഷം, നിങ്ങൾക്ക് ഒരു വർഷത്തേക്ക് പണം പിൻവലിക്കാൻ കഴിയില്ല. അതേ സമയം, നിങ്ങൾ അതിൻ്റെ മെച്യൂരിറ്റി കാലയളവ് പൂർത്തിയാകുന്നതിന് മുമ്പ് അതായത് 3 മുതൽ 5 വർഷം വരെ ഇത് പിൻവലിക്കുകയാണെങ്കിൽ, മുതലിൻ്റെ 1 ശതമാനം കുറയ്ക്കും.

മെച്യുരിറ്റി കാലയളവ് പൂർത്തിയാകുമ്പോൾ നിങ്ങൾ പണം പിൻവലിക്കുകയാണെങ്കിൽ, പദ്ധതിയുടെ എല്ലാ ആനുകൂല്യങ്ങളും നിങ്ങൾക്ക് ലഭിക്കും. സ്ഥിര വരുമാനം ആഗ്രഹിക്കുന്നവർക്കും റിസ്ക് എടുക്കാൻ ആഗ്രഹിക്കാത്തവർക്കും പ്രതിമാസ വരുമാന പദ്ധതി (എംഐഎസ്) നല്ലൊരു ഓപ്ഷനാണ്. റിട്ടയർമെൻ്റ് പ്ലാനായും ഇത് പരിഗണിക്കാം.

Latest News