5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Post Office Savings Scheme: 50 രൂപ കയ്യിലുണ്ടോ? 35 ലക്ഷം രൂപ വരെ നേടാന്‍ ആ തുക തന്നെ ധാരാളം

Post Office Gram Safety Scheme Benefits: ഇന്നത്തെ കാലത്ത് നിക്ഷേപമാര്‍ഗങ്ങള്‍ നിരവധിയാണ്. ഓരോ നിക്ഷേപ പദ്ധതികളും നല്‍കുന്ന പലിശയിനത്തിലും വ്യത്യസ്തതയുണ്ട്. ആളുകളില്‍ സമ്പാദ്യം ശീലം വളര്‍ത്തിയെടുക്കുന്നതില്‍ പോസ്റ്റ് ഓഫീസുകളും നിര്‍ണായക പങ്ക് വഹിക്കുന്നു. ഓരോരുത്തരുടെയും വ്യത്യസ്തങ്ങളായ സാമ്പത്തിക ലക്ഷ്യങ്ങളെ ഈ പദ്ധതികള്‍ വഴി നിറവേറ്റാന്‍ സാധിക്കുന്നു.

Post Office Savings Scheme: 50 രൂപ കയ്യിലുണ്ടോ? 35 ലക്ഷം രൂപ വരെ നേടാന്‍ ആ തുക തന്നെ ധാരാളം
Post OfficeImage Credit source: Getty Images
shiji-mk
Shiji M K | Updated On: 13 Feb 2025 12:57 PM

പണം നിക്ഷേപിക്കണമെങ്കില്‍ മാസ ശമ്പളത്തില്‍ എന്തെങ്കിലും നീക്കിയിരിപ്പ് വേണമല്ലേ? ഒരു 50 രൂപ പോലും ശമ്പളത്തില്‍ നിന്നും ബാക്കിയാകുന്നില്ല എങ്കില്‍ നിങ്ങളുടെ സാമ്പത്തികാസൂത്രണം ആകെ താളം തെറ്റിയിരിക്കുകയാണെന്ന് ഉറപ്പിക്കാം. കൃത്യ സമയത്ത് നിക്ഷേപ പദ്ധതികളുടെ ഭാഗമാകുകയാണെങ്കില്‍ അവശ്യസമയത്ത് ആ തുക നിങ്ങള്‍ക്ക് ഉപകരിക്കും എന്ന കാര്യം തീര്‍ച്ച.

ഇന്നത്തെ കാലത്ത് നിക്ഷേപമാര്‍ഗങ്ങള്‍ നിരവധിയാണ്. ഓരോ നിക്ഷേപ പദ്ധതികളും നല്‍കുന്ന പലിശയിനത്തിലും വ്യത്യസ്തതയുണ്ട്. ആളുകളില്‍ സമ്പാദ്യം ശീലം വളര്‍ത്തിയെടുക്കുന്നതില്‍ പോസ്റ്റ് ഓഫീസുകളും നിര്‍ണായക പങ്ക് വഹിക്കുന്നു. ഓരോരുത്തരുടെയും വ്യത്യസ്തങ്ങളായ സാമ്പത്തിക ലക്ഷ്യങ്ങളെ ഈ പദ്ധതികള്‍ വഴി നിറവേറ്റാന്‍ സാധിക്കുന്നു.

അപകട സാധ്യത കുറവാണ് എന്നതാണ് ആളുകളെ പോസ്റ്റ് ഓഫീസ് പദ്ധതികളിലേക്ക് ആകര്‍ഷിക്കുന്നത്. മാത്രമല്ല മികച്ച റിട്ടേണ്‍സും ലഭിക്കുന്നുമുണ്ട്. അത്തരത്തില്‍ പോസ്റ്റ് ഓഫീസ് സ്‌കീമുകളില്‍ ഏറ്റവും പ്രചാരത്തിലുള്ള ഒരു പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ഗ്രാം സുരക്ഷ പദ്ധതി. പ്രതിമാസം 1,500 രൂപയാണ് നിക്ഷേപം നടത്തുന്നതെങ്കില്‍ മെച്യൂരിറ്റിയിലെത്തുമ്പോള്‍ 31 ലക്ഷം മുതല്‍ 35 ലക്ഷം വരെ സമ്പാദ്യമുണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്.

ചെറിയ വരുമാനക്കാര്‍ക്ക് അനുയോജ്യമായ പദ്ധതി എന്ന് കൂടി ഗ്രാം സുരക്ഷയെ വിശേഷിപ്പിക്കാം. 19 വയസ് മുതല്‍ 55 വയസ് വരെയുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും ഈ പദ്ധതിയുടെ ഭാഗമാകാന്‍ സാധിക്കുന്നതാണ്. ഗ്രാം സുരക്ഷ പദ്ധതി പ്രകാരം ലഭിക്കുന്ന കുറഞ്ഞ ഇന്‍ഷുറന്‍സ് തുക 1000 മുതല്‍ 10 ലക്ഷം രൂപ വരെയാണ്.

പ്രതിമാസം, ആറ് മാസത്തിലൊരിക്കല്‍, വര്‍ഷത്തിലൊരിക്കല്‍, മൂന്ന് വര്‍ഷത്തിലൊരിക്കല്‍ എന്നിങ്ങനെ കാലയളവിലാണ് നിക്ഷേപകരില്‍ നിന്ന് നിക്ഷേപകരില്‍ നിന്ന് പണം സ്വീകരിക്കുന്നത്. കൂടാതെ പ്രീമിയം പേയ്‌മെന്റില്‍ മുപ്പത് ദിവസത്തെ ഗ്രേസ് പിരിയഡും അനുവദിക്കുന്നുണ്ട്.

ഇവയ്‌ക്കെല്ലാം പുറമെ പണം ഈടായി കടം വാങ്ങാനുള്ള സൗകര്യവും നിക്ഷേപകര്‍ക്കായി ഈ പദ്ധതി ഒരുക്കുന്നുണ്ട്. ഇതിനെല്ലാം പുറമെ പദ്ധതിയുടെ ഭാഗമായി മൂന്ന് വര്‍ഷത്തിന് ശേഷം പോളിസി ക്യാന്‍സല്‍ ചെയ്യാനും സാധിക്കും.

Also Read: Post Office Saving Scheme: ഈ പദ്ധതിയില്‍ ചേര്‍ന്നാല്‍ പ്രതിമാസം 40,100 രൂപ ലഭിക്കും; വിശദാംശങ്ങളറിയാം

19ാം വയസില്‍ 10 ലക്ഷത്തിന്റെ പദ്ധതിയിലാണ് നിങ്ങള്‍ നിക്ഷേപം ആരംഭിക്കുന്നതെങ്കില്‍ പ്രതിമാസം അടയ്‌ക്കേണ്ടതായി വരുന്ന തുക 1,515 രൂപയാണ്. അങ്ങനെയാണെങ്കില്‍ 55 വയസാകുമ്പോള്‍ 31.60 ലക്ഷം രൂപ നിങ്ങള്‍ക്ക് സമ്പാദ്യമുണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്.

പ്രതിമാസം നിക്ഷേപിക്കുന്നത് 1,463 രൂപയാണെങ്കില്‍ 58 വയസാകുമ്പോള്‍ 33.40 ലക്ഷം രൂപയും 1,411 രൂപ നിക്ഷേപിച്ചാല്‍ 60 വയസാകുമ്പോള്‍ 34.60 ലക്ഷം രൂപയും നിങ്ങള്‍ക്ക് ലഭിക്കുന്നത്. പ്രതിദിനം വെറും 50 രൂപ മാത്രമാണ് നിങ്ങള്‍ ഈ പദ്ധതിക്ക് വേണ്ടി മാറ്റിവെക്കേണ്ടതായി വരുന്നത്.