5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pooja Bumper 2024 Winner : ഭാഗ്യം കേരളം വിട്ടില്ല! പൂജാ ബമ്പർ ജേതാവ് കരുനാഗപ്പള്ളി സ്വദേശി

Pooja Bumper BR100 Result 2024 Winner : 12 കോടി രൂപയാണ് പൂജാ ബമ്പറിൻ്റെ ഒന്നാം സമ്മാനം. JC 325526 ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്ന

Pooja Bumper 2024 Winner : ഭാഗ്യം കേരളം വിട്ടില്ല! പൂജാ ബമ്പർ ജേതാവ് കരുനാഗപ്പള്ളി സ്വദേശി
പൂജാ ബമ്പർ ലോട്ടറി (Image Courtesy : TV9 Network)
jenish-thomas
Jenish Thomas | Updated On: 05 Dec 2024 14:40 PM

കൊല്ലം : പൂജാ ബമ്പറിൻ്റെ 12 കോടി രൂപ സ്വന്തമാക്കിയ ഭാഗ്യവാനെ കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിനാണ് പൂജാ ബമ്പർ ലോട്ടറിയുടെ ഒന്നാം ലഭിച്ചിരിക്കുന്നത് (Pooja Bumper 2024 Winner). ദിനേശ് കുമാർ എടുത്ത പത്ത് ടിക്കറ്റുകളിൽ ഒന്നിനാണ് ബമ്പറടിച്ചത്. കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ജയകുമാർ ലോട്ടറീസിൽ നിന്നും എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഇന്നലെ ഡിസംബർ നാലാം തീയതി നടന്ന നറുക്കെടുപ്പിൽ JC 325526 എന്ന ടിക്കറ്റിനാണ് പൂജാ ബമ്പറിൻ്റെ 12 കോടി അടിച്ചത്. ആലുപ്പഴ ജില്ലയിലെ കായംകളുത്തെ ഏജൻസി ലോട്ടറി വകുപ്പിൽ നിന്നും വാങ്ങിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.

ഇന്നലെ ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് ലോട്ടറി വകുപ്പിൻ്റെ ഗോർക്കി ഭവനിൽ വെച്ചായിരുന്നു പൂജാ ബമ്പറിൻ്റെ നറുക്കെടുപ്പ് സംഘടിപ്പിച്ചത്. JA 378749, JB 939547, JC 616613, JD 211004,  JE 584418 എന്നീ നമ്പരുകളാണ് രണ്ടാം സമ്മാനമായ ഒരു കോടി രൂപ നേടിയത്. കൂടാതെ മൂന്നാം സമ്മാനം (പത്ത് ലക്ഷം രൂപ), നാലാം സമ്മാനം (അഞ്ച് ലക്ഷം രൂപ), അഞ്ചാം സമ്മാനം (രണ്ട് ലക്ഷം രൂപ) നേടിയ ഭാഗ്യശാലികളെയും ഇന്നലെ നടന്ന നറുക്കെടുപ്പിൽ കണ്ടെത്തി. ഒന്നാം സമ്മാനം നേടിയ JC 325526 എന്ന നമ്പരിന് സമാനമായിട്ടുള്ള മറ്റ് ശ്രേണിയിലെ ടിക്കറ്റുകൾക്ക് ഒരു ലക്ഷം രൂപ സമാശ്വാസ സമ്മാനമായി ലഭിക്കുകയും ചെയ്തു. 300 രൂപ ഏറ്റവും കുറഞ്ഞ സമ്മാനത്തുക. 300 രൂപയാണ് ഒരു പൂജാ ബമ്പർ ലോട്ടറി ടിക്കറ്റിൻ്റെ വില.

ബമ്പറടിച്ചാൽ കൈയ്യിൽ എത്ര കിട്ടും?

പൂജാ ബമ്പറിൻ്റെ ഒന്നാം സമ്മാനം 12 കോടിയാണെങ്കിലും ഭാഗ്യശാലിയുടെ കൈയ്യിൽ 12 കോടി രൂപ ലഭിക്കില്ല. ഏജൻ്റ് കമ്മീഷൻ, ആദായ നികുതി, ടിഡിഎസ്, സെസ്, സർചാർജ് എന്നിങ്ങനെ പല പിടുത്തങ്ങൾ കഴിഞ്ഞിട്ടുള്ള തുകയെ ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലിയുടെ കൈയ്യിൽ ലഭിക്കൂ. ആ പിടുത്തങ്ങൾ എങ്ങനെയാണെന്ന് പരിശോധിക്കാം:

സമ്മാനത്തുകയുടെ പത്ത് ശതമാനമാണ് ഏജൻ്റ് കമ്മീഷനായി നൽകേണ്ടത്. 12 കോടിയുടെ പത്ത് ശതമാനം 1.2 കോടി രൂപയാണ്. ഈ തുക ലോട്ടറി ടിക്കറ്റ് വിറ്റ ഏജൻ്റിന് ലഭിക്കുന്നതാണ്. 1.2 കോടി പോയാൽ ബാക്കി വരിക 10.8 കോടി. ഈ തുകയുടെ 30 ശതമാനമാണ് ആദായനികുതിയായി അടയ്ക്കേണ്ടത്. ആ തുക 3.24 കോടിയാണ്. ഈ പിടുത്തവും കഴിഞ്ഞിട്ടുള്ള 7.56 കോടിയാണ് ഭാഗ്യശാലിയുടെ അക്കൗണ്ടിലേക്കെത്തുക

എന്നാൽ പിടുത്തം അവിടെ തീരുന്നില്ല

7.56 കോടി അക്കൗണ്ടിലേക്കെത്തിയെങ്കിലും ഭാഗ്യശാലി ഇനിയും നികുതി അടയ്ക്കേണ്ടതുണ്ട്. 7.56 കോടി ലോട്ടറി വകുപ്പ് തന്നെ നികുതി, ഏജൻ്റ് കമ്മീഷനും പിടിച്ച് ബാക്കി തുക ഭാഗ്യശാലിയുടെ അക്കൗണ്ടിലേക്കെത്തിക്കുക. ഇത് കഴിഞ്ഞിട്ടുള്ള നികുതി പിടുത്ത അക്കൗണ്ടിൽ നിന്നാണ്, അത് ഭാഗ്യശാലി സ്വയം നടത്തേണ്ടതുമാണ്. അത് എന്തെല്ലാമാണെന്ന് പരിശോധിക്കാം:

ഒരു വർഷം അഞ്ച് കോടിയിൽ അധികം വരുമാനമുള്ള വ്യക്തി ആദായനികുതിക്കൊപ്പം 37 ശതമാനം സർചാർജ് നൽകണം. ഇതിനോടൊപ്പം ആരോഗ്യം-വിദ്യാഭ്യാസ സെസും അടയ്ക്കേണം. അത് സർചാർജ് അടയ്ക്കുന്ന തുകയുടെ നാല് ശതമാനമാണ്. 1.19 കോടിയാണ് സർചാർജായി ഭാഗ്യവാൻ അടയ്ക്കേണ്ടത്. ഇതിന് പിന്നാലെ 17.7 ലക്ഷം സെസായി നൽകണം. ഈ രണ്ട് പിടുത്തവും കഴിഞ്ഞിട്ടുള്ള തുക വരിക 6.2 കോടിയാണ്. ഈ തുകയാണ് ഭാഗ്യശാലിക്ക് ചിലവാക്കാൻ സാധിക്കൂ. ശ്രദ്ധിക്കേണ്ട ഒരു കാര്യം സർചാർജും സെസും അടച്ചില്ലെങ്കിൽ ആദായനികുതി വകുപ്പിൽ നിന്നും പെനാൽറ്റി ലഭിക്കുന്നതാണ്. അതൊഴിവാക്കാൻ ഈ തുക കൃത്യമായി അടയ്ക്കുക.

പൂജാ ബമ്പറിന് ശേഷം ഇനി വരാൻ പോകുന്ന ബമ്പർ ക്രിസ്മസ്-ന്യൂ ഇയർ ബമ്പറാണ്. അത് ഇതുവരെയായി ലോട്ടറി വകുപ്പ് അവതരിപ്പിച്ചിട്ടില്ല. 20 കോടിയായിരുന്നു കഴിഞ്ഞ വർഷത്തെ ക്രിസ്മസ്-ന്യൂ ഇയർ ബമ്പറിൻ്റെ ഒന്നാം സമ്മാനം.

Updating…