Pooja Bumper 2024: ഇതുവരെ പൂജാ ബമ്പർ എടുത്തില്ലേ..? ഇനി വെറും 2 ദിവസം മാത്രം; ലഭിക്കുക 12 കോടി രൂപ
Kerala lottery Pooja Bumper BR-100: ഓണം ബമ്പർ അടിച്ചില്ലെന്നുള്ള നിരാശ വേണ്ട. ഇത്തവണത്തെ പൂജ ബമ്പർ നിങ്ങൾക്ക് തന്നെ. ഇനിയും ടിക്കറ്റ് എടുത്തില്ലേങ്കിൽ ഇന്ന് തന്നെ എടുത്തോ. ഭാഗ്യം ഏത് വഴിക്ക് വരുന്നതെന്ന് പറയാൻ പറ്റില്ല.
അടുത്ത ഭാഗ്യ പരീക്ഷണത്തിന് നിങ്ങൾ തയ്യാറാണോ? ഈ വർഷത്തെ ഏറ്റവും വലിയ അവസാനത്തെ ബമ്പർ നറുക്കെടുപ്പിനു ഇനി രണ്ട് ദിവസം മാത്രം ബാക്കി. ഓണം ബമ്പർ അടിച്ചില്ലെന്നുള്ള നിരാശ വേണ്ട. ഇത്തവണത്തെ പൂജ ബമ്പർ നിങ്ങൾക്ക് തന്നെ. ഇനിയും ടിക്കറ്റ് എടുത്തില്ലേങ്കിൽ ഇന്ന് തന്നെ എടുത്തോ. ഭാഗ്യം ഏത് വഴിക്ക് വരുന്നതെന്ന് പറയാൻ പറ്റില്ല. 300 രൂപയാണ് പൂജ ബമ്പർ ടിക്കറ്റ് വില. 12 കോടിയാണ് ബമ്പർ അടിക്കുന്നത്. ഈ വർഷം അവസാനിക്കുമ്പോൾ കോടികൾ സമ്പാദിക്കാം. പൂജാ ബമ്പർ നറുക്കെടുപ്പ് 2024 ഡിസംബർ 4നാണ്. ഇത്തവണത്തെ 12 കോടി അടിക്കുന്ന വ്യക്തി ഏത് ജില്ലയിൽ നിന്നാണെന്ന ആകാംഷയിലാണ് എല്ലാവരും. ഇത്തവണത്തെ ഓണം ബമ്പറും അന്യ സംസ്ഥാനത്ത് നിന്നുള്ള വ്യക്തിക്കാണ് ലഭിച്ചത്. പൂജാ ബമ്പറും അതേ ട്രെൻഡ് ആവർത്തിക്കുമോ എന്ന പേടിയും മലയാളികൾക്ക് ഉണ്ട്. 12 കോടിയെങ്കിലും ഒരു മലയാളിയ്ക്ക് അടിക്കുമോ എന്നാണ് മലയാളികളുടെ ചോദ്യം. എന്തായാലും ഡിസംബർ 4ന് ഈ ആകാംഷയ്ക്ക് വിരമാമിടും.
പൂജാ ബമ്പർ സമ്മാനം
പൂജാ ബമ്പർ BR-100ന്റെ ഒന്നാം സമ്മാനം 12 കോടി രൂപയാണ്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം അഞ്ച് പേർക്ക് ലഭിക്കും. മൂന്നാം സമ്മാനമായി പത്ത് പേർക്ക് 10 ലക്ഷം രൂപ വീതം ലഭിക്കും. നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപ അഞ്ചു പേർക്കും, അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം രൂപ വീതം അഞ്ച് പേർക്കും ലഭിക്കും. ആറ് മുതൽ ഒൻപത് വരെയുള്ള സമ്മാനങ്ങൾ യഥാക്രമം 5000 , 1000, 500, 300 രൂപ എന്നിങ്ങനെയാണ് നൽകുന്നത്. സമാശ്വാസ സമ്മാനമായി നാല് പേർക്ക് 1 ലക്ഷം രൂപ വീതവും ലഭിക്കും. പൂജ ബമ്പർ നറുക്കെടുപ്പിലൂടെ 6 കോടീശ്വരൻമാരാണ് ഉണ്ടാകുന്നത് . ഒപ്പം ആകർഷകമായ നിരവധി സമ്മാനങ്ങളും ഇത്തവണത്തെ പൂജ ബമ്പറിൽ ഒളിഞ്ഞിരിക്കുന്നുണ്ട്.
അതേസമയം ഒക്ടോബർ 9നാണ് പൂജ ബമ്പർ ടിക്കറ്റിന്റെ പ്രകാശനം നടന്നത്. ധനമന്ത്രി കെഎൻ ബാലഗോപാൽ ആണ് പ്രകാശനം നിർവ്വഹിച്ചത്. തുടക്കത്തിൽ 25 ലക്ഷം ടിക്കറ്റുകളാണ് ആദ്യം അച്ചടിച്ചത്. ഇത്തവണ അഞ്ചു സീരീസുകളിലായാണ് പൂജാ ബമ്പർ ടിക്കറ്റ് പുറത്തിറക്കിയത്. JA, JB, JC, JD, JE എന്നീ സീരീസുകളാണ് ഉള്ളത്. വിൽപന ആരംഭിച്ച് വെറും 26 ദിവസം കൊണ്ട് 19 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞു. കഴിഞ്ഞ വർഷം മൊത്തം 39 ലക്ഷത്തോളം ടിക്കറ്റുകളായിരുന്നു വിൽപന നടന്നത്.