Pooja Bumper 2024: ഭാഗ്യാന്വേഷികളേ… പൂജാ ബമ്പർ വിൽപന 37 ലക്ഷം കടന്നു; മുന്നിൽ പാലക്കാട്

Pooja Bumper Lottery Result 2024 Updation: പൂജാ ബമ്പറാണ് ഈ വർഷം നറുക്കെടുക്കുന്ന അവസാനത്തെ ബമ്പർ ലോട്ടറി. 2024ൽ കോടീശ്വരനാകാനുള്ള അവസാന അവസരമാണ് പൂജാ ബമ്പർ. 12 കോടി രൂപയാണ് ഒന്നാം സമ്മാനത്തിന് അർഹനാകുന്ന ഭാഗ്യാശാലിയെ കാത്തിരിക്കുന്നത്.

Pooja Bumper 2024: ഭാഗ്യാന്വേഷികളേ... പൂജാ ബമ്പർ വിൽപന 37 ലക്ഷം കടന്നു; മുന്നിൽ പാലക്കാട്

Represental Image (Credits: Social Media)

Updated On: 

03 Dec 2024 12:10 PM

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ പൂജാ ബമ്പർ ലോട്ടറി (Pooja Bumper Lottery) നറുക്കെടുപ്പിന് നാളെ. ഡിസംബർ നാലിന് ഉച്ചകഴിഞ്ഞ് രണ്ടു മണിക്കാണ് പൂജാ ബമ്പർ ബിആർ 100 ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. കഴിഞ്ഞ ദിവസത്തെ കണക്കുകൾ പ്രകാരം, ഭാഗ്യക്കുറി വകുപ്പ് ഇതുവരെ 37 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചു. 40 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ടിക്കറ്റ് ഏറ്റവും കൂടുതൽ വിറ്റഴിച്ചത് പാലക്കാട് ജില്ലയിലാണ്. തൊട്ടുപിന്നിൽ തൃശൂർ, തിരുവനന്തപുരം ജില്ലകളാണുള്ളത്.

പൂജാ ബമ്പറാണ് ഈ വർഷം നറുക്കെടുക്കുന്ന അവസാനത്തെ ബമ്പർ ലോട്ടറി. 2024ൽ കോടീശ്വരനാകാനുള്ള അവസാന അവസരമാണ് പൂജാ ബമ്പർ. 12 കോടി രൂപയാണ് ഒന്നാം സമ്മാനത്തിന് അർഹനാകുന്ന ഭാഗ്യാശാലിയെ കാത്തിരിക്കുന്നത്. പ്രതിവാര ലോട്ടറികളിൽ ബുധനാഴ്ച നറുക്കെടുക്കുന്ന ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനത്തുക ഒരു കോടി രൂപയാണ്. എന്നാൽ നികുതി കഴിച്ച് 60 ലക്ഷത്തിലധികം രൂപ മാത്രമെ വിജയികളുടെ കൈയിൽ കിട്ടുക. പൂജാ ബമ്പർ ലോട്ടറിയുടെ നികുതിയും കമ്മീഷനുമൊക്കെ കഴിച്ച് ഏകദേശം 6.19 കോടി രൂപയാണ് ഒന്നാം സമ്മാനം നേടുന്നയാളുടെ കൈയിൽ എത്തുക.

12 കോടിയ്ക്ക് എത്ര രൂപ നികുതി അടക്കണം?

12 കോടി രൂപയുടെ ബമ്പർ അടിച്ചാൽ ആ തുക മൊത്തമായി നമ്മുടെ കൈകളിൽ കിട്ടില്ല. എന്നാൽ മറ്റു ചാർജുകൾ ഈടാക്കിയ ശേഷം എത്ര രൂപ നിങ്ങളുടെ കൈയ്യിൽ ലഭിക്കുന്ന് അറിയാമോ? ലോട്ടറി അടിച്ചാൽ ആദ്യം ഏജന്റ് കമ്മീഷൻ ഈടാക്കും. ഏകദേശം 10 ശതമാനമാണ് അവർ ഈടാക്കുന്നത്. അപ്പോൾ 12 കോടിയുടെ 10 ശതമാനം എന്നാൽ ഏകദേശം 1.2 കോടി രൂപ ഏജന്റിന് കമ്മീഷനായി നൽകേണ്ടതുണ്ട്. ശേഷം 10.8 കോടി രൂപയാണ് ബാക്കിയുള്ളത്. ഈ തുകയിൽ നിന്ന് ഇനി നികുതി ഈടാക്കേണ്ടതുണ്ട്.

10 ലക്ഷം രൂപയിൽ കൂടുതൽ വാർഷിക വരുമാനമുണ്ടെങ്കിൽ അതിന്റെ 30 ശതമാനമാണ് നികുതിയായി നൽകേണ്ടത്. അപ്പോൾ ഈ 10.8 കോടി കൈവശമുള്ള വ്യക്തി 30 ശതമാനം കണക്കാക്കിയാൽ 3.24 കോടി രൂപയാണ് നികുതി ഇനത്തിൽ നൽകേണ്ടത്. ഈ തുകയും ഈടാക്കിയ ശേഷമാണ് ബമ്പറടിച്ച വ്യക്തിയുടെ അക്കൗണ്ടിലേക്ക് ബാക്കി തുക എത്തുകയുള്ളൂ. കണക്ക് പ്രകാരം ഏകദേശം 7.56 കോടി രൂപയായിരിക്കും പൂജാ ബമ്പർ ഒന്നാം സമ്മാനം നേടിയ വ്യക്തിയുടെ കൈവശം എത്തുക. അതിൽ ഏകദേശം 4.44 കോടിയോളം രൂപ നിങ്ങൾക്ക് ലഭിക്കില്ല.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ സഞ്ജുവിന്റെ പ്രകടനം
നെയിൽ പോളിഷ് തൈറോയ്ഡിന് വരെ കാരണമാകും
കണ്ണ് ഇടയ്ക്കിടെ തുടിക്കുന്നുണ്ടോ? കാരണം ഇതാണ്
തേങ്ങ പൊട്ടിച്ചതിന് ശേഷം ഏത് ഭാഗം ആദ്യം ചിരകണം?