Pooja Bumper 2024 : ഒന്നാം സമ്മാനം 12 കോടി; പൂജാ ബമ്പർ ഭാഗ്യവാൻ ആരെന്ന് എപ്പോൾ, എവിടെ അറിയാം?
Kerala Lottery Pooja Bumper BR 100 Lucky Draw Time : 12 കോടി ഒന്നാം സമ്മാനമായി ലഭിക്കുന്ന പൂജാ ബമ്പറിൻ്റെ ഒരു ലോട്ടറി ടിക്കറ്റ് വില 300 രൂപയാണ്. 12 കോടിക്ക് പുറമെ ഒരു കോടി, പത്ത് ലക്ഷം, അഞ്ച് ലക്ഷം, മൂന്ന് ലക്ഷം, രണ്ട് ലക്ഷം എന്നിങ്ങിനെയാണ് പൂജാ ബമ്പറിലൂടെ ലഭിക്കുക
പൂജാ ബമ്പർ ലോട്ടറിയുടെ (Kerala Pooja Bumper Lottery) 12 കോടി രൂപയുടെ ഭാഗ്യം ആർക്ക് ലഭിക്കുമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. 40 ലക്ഷത്തോളം ടിക്കറ്റുകൾ അച്ചടിച്ച പൂജാ ബമ്പറിൻ്റെ 37 ലക്ഷത്തിലധികം ടിക്കറ്റുകൾ ഇതുവരെ വിറ്റു പോയിട്ടുണ്ട്. ഇത്തവണത്തെ ബമ്പർ ഭാഗ്യ കേരളത്തിൽ ലഭിക്കുമോ അതോ സംസ്ഥാനം കടക്കുമോ എന്നറിയാൻ കാത്തിരിക്കുകയാണ് മിക്കവരും. കഴിഞ്ഞ തവണത്തെ 25 കോടി സമ്മാനം ലഭിക്കുന്ന തിരുവോണം ബമ്പർ കർണാടക സ്വദേശിക്കായിരുന്നു ലഭിച്ചത്. ഇത്തവണ ആർക്കും ലഭിക്കുമെന്ന് അറിയാൻ ഇനി കാത്തിരിക്കാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്.
പൂജാ ബമ്പർ ലോട്ടറി നറുക്കെടുപ്പ് എന്ന്, എപ്പോൾ, എവിടെ വെച്ച്?
സാധാരണ എല്ലാ ദിവസവും നടക്കുന്ന ലോട്ടറി നറുക്കെടുപ്പ് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ്. എന്നാൽ ബമ്പർ നറുക്കെടുപ്പിൻ്റെ സമയക്രമത്തിൽ ചെറിയ മാറ്റമുണ്ട്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ട് മണിക്കാണ് പൂജാ ബമ്പർ ലോട്ടറി നറുക്കെടുപ്പുകൾ ആരംഭിക്കുക. സംസ്ഥാനത്തെ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ അടുത്ത ബമ്പറായ ക്രിസ്മസ്-ന്യൂ ഇയർ ലോട്ടറി ആദ്യം അവതരിപ്പിക്കും. തുടർന്നാണ് പൂജാ ബമ്പറിൻ്റെ നറുക്കെടുപ്പിലേക്ക് പോകുക. മെഷിൻ്റെ ട്രയൽ റണ്ണിന് ശേഷം ഏകദേശം 2.05 മുതൽ 2.10 ഓടെ 12 കോടി രൂപ നേടിയ ഭാഗ്യവാൻ ആരെന്ന് കണ്ടെത്താൻ സാധിക്കും.
ALSO READ : Pooja Bumper 2024: വില്‍ക്കുന്നത് ബമ്പറാണോ ? എങ്കില്‍ കൂടുതല്‍ വിറ്റുപോകുന്നത് ഈ ജില്ലയില്‍ തന്നെ ! പൂജാ ബമ്പറിലും ‘ട്രെന്‍ഡി’ല്‍ മാറ്റമില്ല; കാരണമറിയാം
പൂജാ ബമ്പറിൻ്റെ സമ്മാനഘടന
- ഒന്നാം സമ്മാനം – 12 കോടി രൂപ (ഒരാൾക്ക് മാത്രം)
- സമാശ്വാസ സമ്മാനം – ഒരു ലക്ഷം രൂപ (ഒന്നാം സമ്മാനം നമ്പരിന് സമാനമായി ലഭിച്ച മറ്റ് ശ്രേണിയിലെ ടിക്കറ്റുകൾ)
- രണ്ടാം സമ്മാനം – ഒരു കോടി രൂപ (അഞ്ച് പേർക്ക്)
- മൂന്നാം സമ്മാനം – പത്ത് ലക്ഷം രൂപ (പത്ത് പേർക്ക്)
- നാലാം സമ്മാനം – മൂന്ന് ലക്ഷം രൂപ (അഞ്ച് പേർക്ക്)
- അഞ്ചാം സമ്മാനം – രണ്ട് ലക്ഷം രൂപ (അഞ്ച് പേർക്ക്)
- ആറാം സമ്മാനം – 5,000 രൂപ
- ഏഴാം സമ്മാനം – 1,000 രൂപ
- എട്ടാം സമ്മാനം – 5,00 രൂപ
- ഒമ്പതാം സമ്മാനം – 300 രൂപ
300 രൂപയാണ് ഒരു പൂജാ ബമ്പർ ലോട്ടറി ടിക്കറ്റിൻ്റെ വില. JA, JB, JC, JD, JE എന്നീ അഞ്ച് സീരീസുകളിലായിട്ടാണ് പൂജാ ബമ്പർ ലോട്ടറി ടിക്കറ്റുകൾ അച്ചടിച്ചിരിക്കുന്നത്.
കൈയ്യിൽ 12 കോടി കിട്ടുമോ?
12 കോടിയാണ് പൂജാ ബമ്പറിൻ്റെ ഒന്നാം സമ്മാനം. എന്നാൽ സമ്മാനം അടിച്ച ടിക്കറ്റിൻ്റെ ഉടമയ്ക്ക് 12 കോടി രൂപ കൈയ്യിൽ ലഭിക്കില്ല. ഏജൻ്റ് കമ്മീഷനും സർക്കാരിൻ്റെ നികുതി പിടുത്തവും കഴിഞ്ഞിട്ടുള്ള തുകയെ ഭാഗ്യവാൻ്റെ കൈയ്യിൽ ലഭിക്കൂ. പത്ത് ശതമാനമാണ് ഏജൻ്റ് കമ്മീഷൻ. അതായത് 12 കോടിയിൽ നിന്നും 1.2 കോടി ഏജൻ്റിനുള്ള കമ്മീഷനായി പോകും. തുടർന്നാണ് നികുതിയിലേക്ക് പോകുക. ഏജൻ്റ് കമ്മീഷന് ശേഷം ലഭിക്കുന്ന 10.2 കോടി രൂപയുടെ 30 ശതമാനം ആദായനികുതി അടയ്ക്കേണം. അതായത് 3.24 കോടി രൂപ. ഇതിന് പുറമെ 3.24 കോടിയുടെ ടിഡിഎസ് വേറെ പിടിക്കും. ഈ തുകയെല്ലാം ലോട്ടറി വകുപ്പ് തന്നെയാണ് പിടിക്കുന്നത്. അങ്ങനെ എല്ലാ പിടുത്തം കഴിഞ്ഞ് 7.56 കോടി രൂപയാണ് ബമ്പറടിച്ച ഭാഗ്യവാൻ്റെ അക്കൗണ്ടിലേക്കെത്തുക.
പിടുത്തം അവിടെ തീരുന്നില്ല
എന്നാൽ അവിടെ തീരുന്നില്ല പിടുത്തം. ഒരു വർഷം അഞ്ച് കോടിയിൽ അധികം വരുമാനമുള്ള ആദായനികുതിക്കൊപ്പം സർചാർജായി 37 ശതമാനം നൽകണം. അത് 1.19 കോടി രൂപയായിരിക്കും. ഇതിന് പുറമെ ആരോഗ്യം-വിദ്യാഭ്യാസം സെസ് നൽകണം. നികുതിയുടെയും സർചാർജിൻ്റെയും നാല് ശതമാനമാണ് സെസ്, അത് ഏകദേശം 17.7 ലക്ഷം രൂപയാണ്. ഈ സർചാർജും സെസും ലോട്ടറി അടിച്ച ഭാഗ്യവാൻ തന്നെ അടയ്ക്കണം. അക്കൗണ്ടിൽ 7.56 കോടി എത്തുമെങ്കിലും ചിലവാക്കാൻ സാധിക്കുക 6.2 കോടിയോളം രൂപ മാത്രമാണ്.
ശ്രദ്ധിക്കുക, ഈ സർചാർജും സെസും കണക്കാതെ 7.56 കോടി ചിലവഴിച്ചാൽ ഈ തുകയുടെ പെനാൽറ്റി ഭാഗ്യവാൻ ആദായനികുതിക്ക് പിന്നീട് അടയ്ക്കേണ്ടി വരും. അതിനാൽ നല്ലൊരു ചാർട്ടേഡ് അക്കൗണ്ടിൻ്റിനെ കണ്ട് ഈ തുക ക്രമപ്പെടുത്തുക