5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

PM SVANidhi: ആധാര്‍ കാര്‍ഡുണ്ടോ കയ്യില്‍? ഗ്യാരണ്ടിയില്ലാതെ വായ്പ ലഭിക്കും; കേന്ദ്ര സര്‍ക്കാര്‍ ആനുകൂല്യം ആര്‍ക്കെല്ലാം

How to Apply for PM SVANidhi: 2020ലാണ് ഈ പദ്ധതി ആരംഭിക്കുന്നത്. ചെറുകിട കച്ചവടക്കാരെയും വഴിയോരക്കച്ചവടക്കാരെയും സ്വയം പര്യാപ്തമാക്കുന്നതായിരുന്നു ലക്ഷ്യം. രാജ്യത്താകമാനമുള്ള 50 ലക്ഷത്തിലധികം തെരുവ് കച്ചവടക്കാരെ സഹായിക്കുന്നതിനായി വിഭാവനം ചെയ്ത ഈ പദ്ധതി നഗര കാര്യ മന്ത്രാലയത്തിന് കീഴിലുള്ളതാണ്. വഴിയോര കച്ചവടക്കാര്‍ക്ക് വളരെ എളുപ്പത്തില്‍ വായ്പ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രാരംഭ ലക്ഷ്യം.

PM SVANidhi: ആധാര്‍ കാര്‍ഡുണ്ടോ കയ്യില്‍? ഗ്യാരണ്ടിയില്ലാതെ വായ്പ ലഭിക്കും; കേന്ദ്ര സര്‍ക്കാര്‍ ആനുകൂല്യം ആര്‍ക്കെല്ലാം
പിഎം സ്വനിധി Image Credit source: TV9 Telugu
shiji-mk
Shiji M K | Published: 07 Jan 2025 08:32 AM

നമ്മുടെ എല്ലാ കാര്യങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് അനിവാര്യമാണെന്ന് അറിയാമല്ലോ. എന്നാല്‍ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് 50,000 രൂപ ലഭിക്കുന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ? കൊവിഡ് മഹാമാരിയെ തുടര്‍ന്ന് നിരവധിയാളുകള്‍ക്കാണ് നമ്മുടെ രാജ്യത്ത് തൊഴില്‍ നഷ്ടപ്പെട്ടത്. അത്തരത്തില്‍ തങ്ങളുടെ ജീവനോപാധിയായ ബിസിനസ് നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്ന പദ്ധതിയാണ് സ്വനിധി യോജന അഥവാ പിഎം സ്വനിധി.

2020ലാണ് ഈ പദ്ധതി ആരംഭിക്കുന്നത്. ചെറുകിട കച്ചവടക്കാരെയും വഴിയോരക്കച്ചവടക്കാരെയും സ്വയം പര്യാപ്തമാക്കുന്നതായിരുന്നു ലക്ഷ്യം. രാജ്യത്താകമാനമുള്ള 50 ലക്ഷത്തിലധികം തെരുവ് കച്ചവടക്കാരെ സഹായിക്കുന്നതിനായി വിഭാവനം ചെയ്ത ഈ പദ്ധതി നഗര കാര്യ മന്ത്രാലയത്തിന് കീഴിലുള്ളതാണ്. വഴിയോര കച്ചവടക്കാര്‍ക്ക് വളരെ എളുപ്പത്തില്‍ വായ്പ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രാരംഭ ലക്ഷ്യം. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് വരെ ഈ പദ്ധതിക്ക് കീഴില്‍ 65.75 ലക്ഷത്തോളം ആളുകളാണ് വായ്പ സ്വീകരിച്ചത്.

ഈ പദ്ധതിയിലൂടെ ഉപഭോക്താക്കള്‍ക്ക് മറ്റ് ഈടുകളൊന്നും തന്നെ നല്‍കാതെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചുകൊണ്ട് ലോണ്‍ സ്വന്തമാക്കാവുന്നതാണ്. നിങ്ങള്‍ ആദ്യമായി വായ്പയെടുക്കുന്ന ആളാണെങ്കില്‍ ആദ്യം തന്നെ 10,000 രൂപയാണ് ലോണായി ലഭിക്കുക. ഇത് കൃത്യമായി തിരിച്ചടച്ചാല്‍ അടുത്ത തവണ 20,000 രൂപ ലഭിക്കും. മുന്‍ വായ്പയുടെ സമയബന്ധിതമായ തിരിച്ചടവില്‍ ലോണ്‍ തുക 50,000 രൂപയായി ഉയരുകയും ചെയ്യും.

Also Read: 7th Pay Commission DA Hike 2025 : പുതുവർഷത്തിൽ ക്ഷാമബത്ത 56 ശതമാനം? ഡിഎ വർധനക്ക് കാത്ത് കേന്ദ്ര ജീവനക്കാർ

ഈ പദ്ധതിയിലൂടെ വായ്പ ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. കച്ചവടക്കാര്‍ക്ക് തങ്ങളുടെ ആധാര്‍ കാര്‍ഡുകള്‍ ഉപയോഗിച്ചുകൊണ്ട് വായ്പയ്ക്ക് അപേക്ഷിക്കാവുന്നതാണ്. 12 മാസത്തിനുള്ളിലാണ് വായ്പ തുക തിരിച്ചടയ്‌ക്കേണ്ടത്. 10,000, 20,000, 50,000 രൂപ എന്നിങ്ങനെയാണ് ലോണ്‍ ലഭിക്കുക. ഒരു വര്‍ഷത്തെ തിരിച്ചടവ് കാലാവധിയില്‍ 10,000 രൂപയുടെ വായ്പ ലഭ്യമാണ്.

വായ്പയ്ക്ക് അപേക്ഷിക്കേണ്ടത് എങ്ങനെ?

പിഎം സ്വനിധി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ ഫോം പൂരിപ്പിച്ച് നല്‍കണം. അപേക്ഷ സമര്‍പ്പിക്കുന്നതിനായി നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടായിരിക്കണം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ കെവൈസി അനിവാര്യമാണ്.