PM shram yogi mandhan: വെറും 55 രൂപ മാത്രം മതി, പ്രതിമാസം 3000 രൂപ പെൻഷൻ നേടാം; ആർക്കൊക്കെ അപേക്ഷിക്കാം?
PM shram yogi mandhan: വാർദ്ധക്യ കാലത്തെ സാമ്പത്തിക സുരക്ഷയെ കുറിച്ച് പലരും ആകുലപ്പെടാറുണ്ട്. അവരെ സഹായിക്കുന്നതിനായാണ് സർക്കാരിന്റെ ഈ പദ്ധതി. വെറും 55 രൂപ നിക്ഷേപിക്കുന്നതിലൂടെ, മാസം തോറും 3,000 രൂപ പെൻഷനായി ലഭിക്കാനുള്ള വഴിയാണ് പിഎം - എസ്.വൈ.എം ഒരുക്കുന്നത്.

രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി സർക്കാർ നിരവധി പദ്ധതികൾ നടപ്പിലാക്കാറുണ്ട്. ഇന്ത്യയിലെ അസംഘടിത തൊഴിലാളികളുടെ സംരക്ഷണം ലക്ഷ്യം വച്ചുള്ള കേന്ദ്രസർക്കാർ പദ്ധതിയാണ് പ്രധാൻമന്ത്രി ശ്രം യോഗി മാൻധൻ യോജന ( പിഎം – എസ്.വൈ.എം). വാർദ്ധക്യ കാലത്തെ സാമ്പത്തിക സുരക്ഷയെ കുറിച്ച് പലരും ആകുലപ്പെടാറുണ്ട്. അവരെ സഹായിക്കുന്നതിനായാണ് സർക്കാരിന്റെ ഈ പദ്ധതി. വെറും 55 രൂപ നിക്ഷേപിക്കുന്നതിലൂടെ, മാസം തോറും 3,000 രൂപ പെൻഷനായി ലഭിക്കാനുള്ള വഴിയാണ് പിഎം – എസ്.വൈ.എം ഒരുക്കുന്നത്.
ദിവസവേതനക്കാർ, തെരുവ് കച്ചവടക്കാർ പോലുള്ള അസംഘടിത തൊഴിലാളികൾക്ക് വാർദ്ധക്യ സംരക്ഷണവും സാമൂഹിക സുരക്ഷയും നൽകുന്നതിനാണ് കേന്ദ്ര സർക്കാർ 2019 മുതലാൽ ഈ പദ്ധതി ആരംഭിച്ചത്. ഇപിഎഫ്ഒ, ഇഎസ്ഐസി, എൻപിഎസ് എന്നതിൽ അംഗങ്ങളല്ലാത്ത 18നും 40നും ഇടയിൽ പ്രായമുള്ള അസംഘടിത തൊഴിലാളികൾക്ക് ഈ പദ്ധതി പെൻഷൻ ഉറപ്പാക്കുന്നു.
ALSO READ: വെർച്വൽ ക്രെഡിറ്റ് കാർഡുകൾ സുരക്ഷിതമാണോ? ഉപയോഗിക്കുന്നതിനു മുൻപ് ഇക്കാര്യങ്ങൾ അറിയാം…
മാലിന്യ ശേഖരണക്കാർ, അലക്ക് തൊഴിലാളികൾ, റിക്ഷക്കാർ, തുകൽ തൊഴിലാളികൾ, ഇഷ്ടിക ചൂള തൊഴിലാളികൾ, വീട്ടുജോലിക്കാർ, നിർമ്മാണ തൊഴിലാളികൾ എന്നിവർക്ക് പിഎം – എസ്.വൈ.എമ്മിൽ അപേക്ഷിക്കാവുന്നതാണ്. 18 വയസ്സ് മുതൽ ഈ പദ്ധതിയിൽ നിക്ഷേപം ആരംഭിക്കാം. 18 വയസ്സിൽ തുടങ്ങുന്നവർ പ്രതിമാസം 55 രൂപ മാത്രം നൽകിയാൽ മതി. 29ാം വയസ്സിലാണ് പദ്ധതിയിൽ ചേരുന്നതെങ്കിൽ 100 രൂപ നൽകണം. പദ്ധതിയിൽ അംഗമാകുന്നവർക്ക് 60 വയസ്സിന് ശേഷം പ്രതിമാസം 3000 രൂപ ലഭിക്കും. എത്ര മാത്രം സംഭാവന ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നിങ്ങൾക്ക് ലഭിക്കുന്ന ലഭിക്കുന്ന പെൻഷൻ തുക.
ഈ പദ്ധതിയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്,തൊഴിലാളിയുടെ വിഹിതത്തിന് തുല്യമായി സർക്കാർ വിഹിതം നൽകുന്നു എന്നതാണ്. ഉദാഹരണമായി, ഒരു തൊഴിലാളി പ്രതിമാസം 200 രൂപ നിക്ഷേിച്ചാൽ, സർക്കാർ അവരുടെ പെൻഷൻ ഫണ്ടിലേക്ക് 200 രൂപ നിക്ഷേപിക്കും. അങ്ങനെയാണ് പദ്ധതിക്ക് ആവശ്യമായ തുക ലഭിക്കുന്നത്.
പദ്ധതിക്ക് യോഗ്യതയുള്ളവർ അടുത്തുള്ള കോമൺ സർവീസ് സെന്റർ (സി.എസ്.സി) സന്ദർശിക്കുക. ആധാർ കാർഡ്, സേവിംഗ്സ് ബാങ്ക് പാസ്ബുക്ക് ഉപയോഗിച്ച് പദ്ധതിയിൽ അംഗങ്ങളാവാം. ഓൺലൈനായും അപേക്ഷിക്കാവുന്നതാണ്. സി.എസ്.സി പോർട്ടൽ വഴിയോ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ അപേക്ഷിക്കാൻ സാധിക്കും. ഉമാങ്ങ് (UMANG) ആപ്പ് വഴിയും പിഎം- എസ് വൈ എം സേവനങ്ങൾ ലഭ്യമാണ്. കുറഞ്ഞ വരുമാനം ഉള്ള തൊഴിലാളികൾക്ക് കുറഞ്ഞ നിക്ഷേപവും സർക്കാർ പിന്തുണയും ഉപയോഗിച്ച് അവരുടെ വാർദ്ധക്യം സുരക്ഷിതമാക്കാൻ ഈ പദ്ധതി മികച്ച അവസരമാണ്.