PM Kisan Yojana: 2000 രൂപ നിങ്ങളുടെ അക്കൗണ്ടിലേക്ക്, കർഷകർക്ക് സന്തോഷ വാർത്ത
PM Kisan Yojana's 18th Installment : 2024 ജൂൺ 18-നാണ് 17-ാം ഗഡു കർഷകർക്ക് ലഭിച്ചത്. 9.26 കോടിയിലധികം കർഷകർക്കായി 21,000 കോടി രൂപയാണ് കഴിഞ്ഞ തവണ വിറ്റത്, പിഎംകിസാനിൽ രജിസ്റ്റർ ചെയ്ത കർഷകർക്ക് ഇകെവൈസി നിർബന്ധമാണ്
പ്രധാനമന്ത്രി കിസാൻ സമ്മൻ നിധി യോജനയുടെ അടുത്ത ഗഡുവിനായി കാത്തിരിക്കുകയാണ് കർഷകർ. പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം പിഎം-കിസാൻ പദ്ധതിയുടെ 18-ാം ഗഡു 2024 നവംബറിൽ ഗുണഭോക്താക്കൾക്ക് ലഭിക്കാനാണ് സാധ്യത. 2024 ജൂൺ 18-നാണ് 17-ാം ഗഡു കർഷകർക്ക് ലഭിച്ചത്. 9.26 കോടിയിലധികം കർഷകർക്കായി 21,000 കോടി രൂപയാണ് കഴിഞ്ഞ തവണ വിറ്റത്.
എത്ര രൂപ ലഭിക്കും
പദ്ധതിയുടെ ഭാഗമായി, അർഹരായ ഗുണഭോക്താക്കൾക്ക് ഓരോ നാല് മാസം കൂടുമ്പോഴും 2,000 രൂപ വീതം ലഭിക്കും, അതായത് പ്രതിവർഷം 6,000 രൂപയാണ് ഒരു കർഷകന് ലഭിക്കുന്നത്. ഏപ്രിൽ മുതൽ ജൂലൈ വരെ, ഓഗസ്റ്റ് മുതൽ നവംബർ വരെ, ഡിസംബർ മുതൽ മാർച്ച് വരെ എന്നിങ്ങൻെ മൂന്ന് ഗഡുക്കളായാണ് കേന്ദ്രം ധനസഹായം നൽകുന്നത്, ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് തുക എത്തുന്നത്.
ALSO READ: PM Kisan Yojana : കർഷകർ കാത്തിരുന്ന ആ വാർത്ത ഇതാ; പിഎം കിസാൻ യോജനയുടെ 17-ാം ഗഡു അക്കൗണ്ടിലെത്തി
തുക ലഭിക്കാൻ അതാത് ഗുണ ഭോക്താക്കൾ ഇ-കെവൈസി പൂർത്തിയാക്കണം. “പിഎംകിസാനിൽ രജിസ്റ്റർ ചെയ്ത കർഷകർക്ക് ഇകെവൈസി നിർബന്ധമാണ്. ഒടിപി അടിസ്ഥാനമാക്കിയുള്ള ഇകെവൈസി പിഎംകിസാൻ പോർട്ടലിൽ ലഭ്യമാണ്, അല്ലെങ്കിൽ ബയോമെട്രിക് വഴിയുള്ള ഇകെവൈസിക്കായി അടുത്തുള്ള കോമൺ സർവ്വീസ് കേന്ദ്രങ്ങളെ ബന്ധപ്പെടാവുന്നതാണ്”.
നിങ്ങളുണ്ടോ ലിസ്റ്റിൽ, എങ്ങനെ പരിശോധിക്കാം?
1. ആദ്യം ഔദ്യോഗിക വെബ്‌സൈറ്റായ pmkisan.gov.in-ലേക്ക് ലോഗിൻ ചെയ്യുക
2. പേജിൻ്റെ വലതുവശത്തുള്ള ‘സ്റ്റാറ്റസ് ‘ എന്ന ടാബിൽ ക്ലിക്കുചെയ്യുക
3. നിങ്ങളുടെ രജിസ്ട്രേഷൻ നമ്പർ നൽകി ക്യാപ്‌ച കോഡ് പൂരിപ്പിച്ച് നൽകിയാൽ നിങ്ങളുടെ കറൻ്റ് സ്റ്റാറ്റസ് നോക്കാം
എങ്ങനെ അപേക്ഷിക്കാം
1. ആദ്യം ഔദ്യോഗിക വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുക, തുടർന്ന് pmkisan.gov.in-ലെ ‘ഫാർമർ കോർണർ’ ക്ലിക്ക് ചെയ്യുക.
2. പുതിയ പേജിൽ, ‘New Farmer Registration’ ക്ലിക്ക് ചെയ്ത് ആധാർ നമ്പർ നൽകി ക്യാപ്‌ച പൂരിപ്പിക്കുക.
ഇതിനുശേഷം, നിങ്ങൾ ആവശ്യമായ വിവരങ്ങൾ നൽകി ‘Yes’ ക്ലിക്ക് ചെയ്യുക, അപേക്ഷാ ഫോം പൂരിപ്പിച്ച് വിവരങ്ങൾ സേവ് ചെയ്യുകയും ഇതിൻ്റെ പ്രിൻ്റൗട്ട് എടുക്കുകയും വേണം.