5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

PM Kisan Yojana : കർഷകർ കാത്തിരുന്ന ആ വാർത്ത ഇതാ; പിഎം കിസാൻ യോജനയുടെ 17-ാം ഗഡു അക്കൗണ്ടിലെത്തി

PM Kisan Samman Nidhi Yojana 17th Installment Updates : മൂന്നാം എൻഡിഎ സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം ഓപ്പിട്ടത് പിഎം കിസാൻ യോജനയുടെ ഫയലിൽ ആയിരുന്നു. രാജ്യത്തെ 9.3 കോടി കർഷകർക്കാണ് പിഎം കിസാൻ യോജനയുടെ ഗുണഫലം ലഭിക്കുക

PM Kisan Yojana : കർഷകർ കാത്തിരുന്ന ആ വാർത്ത ഇതാ; പിഎം കിസാൻ യോജനയുടെ 17-ാം ഗഡു അക്കൗണ്ടിലെത്തി
Representational Image (Image Courtesy : pmkisan.gov.in)
jenish-thomas
Jenish Thomas | Published: 18 Jun 2024 17:53 PM

ന്യൂ ഡൽഹി : പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ 17-ാം ഗഡു കർഷകരുടെ അക്കൗണ്ടിലെത്തി. 2000 രൂപയാണ് പിഎം കിസാൻ യാജനയിലൂടെ കർഷകർക്ക് ബാങ്ക് അക്കൗണ്ട് മുഖേന കേന്ദ്ര സർക്കാർ നേരിട്ട് നൽകുന്നത്. വാരണാസിയിൽ വെച്ച് സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ പ്രധാനമന്ത്രി പ്രഖ്യാപനം നടത്തുകയായിരുന്നു. മൂന്നാം എൻഡിഎ സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷം പ്രധാനമന്ത്രി ആദ്യം ഒപ്പ് രേഖപ്പെടുത്തിയത് കിസാൻ സമ്മാൻ നിധി യോജനയുടെ ഫയലിൽ ആയിരുന്നു. രാജ്യത്തെ ഒമ്പത് കോടിയിൽ അധികം വരുന്ന കർഷകർക്ക് ഈ പദ്ധതിയുടെ ഗുണഫലം ലഭിക്കുക. 20,000 കോടി രൂപയാണ് മോദി സർക്കാർ കർഷകരിലേക്ക് വിതരണം ചെയ്യുന്നത്.

പിഎം കിസാൻ യോജനയുടെ ഗുണഫലം നിങ്ങൾക്ക് ഉണ്ടോ എന്ന് പരിശോധിക്കാം

1. pmkisan.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക

2. തുടർന്ന് ഹോം പേജിലുള്ള KNOW YOUR STATUS എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

3. ശേഷം നിങ്ങളുടെ രജിസ്ട്രേഷൻ നമ്പരും ക്യാപ്ച കോഡും രേഖപ്പെടുത്തിയതിന് ശേഷം GET DATA ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

4. തുടർന്ന് നിങ്ങളുടെ ഗുണഭോക്താവാണോന്ന് എന്നറിയാൻ സാധിക്കുന്നതാണ്

ഇതെ പേജിൽ ബെനഫിഷറി ലിസ്റ്റിൽ കയറി പിഎം കിസാൻ യോജനയുടെ ഗുണഭോക്താക്കളുടെ പട്ടിക വില്ലേജ് അടിസ്ഥാനത്തിൽ ലഭിക്കുന്നതാണ്.

ALSO READ : PF Withdrawal: പിഎഫിൽ നിന്നും എങ്ങനെ എളുപ്പത്തിൽ പണമെടുക്കാം?

പിഎം കിസാൻ സമ്മാൻ നിധി യോജന

വർഷത്തിൽ മൂന്ന് തവണയായി കേന്ദ്ര സർക്കാർ കർഷകർക്ക് നേരിട്ട് നൽകുന്ന ധനസഹായമാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന. വർഷത്തിൽ മൂന്ന് ഗഡുക്കളായി (2000 വീതം) 6,000 രൂപ കേന്ദ്രം കർഷകർക്ക് നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കും. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കർഷകരുടെ ഉന്നമനത്തിന് വേണ്ടിയാണ് കേന്ദ്രം ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്.

ഇ-കെവൈസി അപ്ഡേറ്റ് ചെയ്തോ?

പിഎം കിസാൻ സമ്മാൻ നിധിയുടെ ആനുകൂല്യം ലഭിക്കുന്ന കർഷകർ അവരുടെ ഇ-കെവൈസി നിർബന്ധമായും അപ്ഡേറ്റ് ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം ഉടൻ വിതരണം ചെയ്യാൻ പോകുന്ന പിഎം കിസാൻ സമ്മാൻ നിധിയുടെ 17-ാം ഗഡു ലഭിക്കില്ല. കൂടാതെ ഭൂമിയുടെ രേഖകൾ കൃത്യമായി സമർപ്പിക്കാത്തവർക്കും പണം ലഭിക്കുന്നതല്ല.