Petrol, Diesel Price Hike : പെട്രോൾ, ഡീസൽ എക്സൈസ് ഡ്യൂട്ടി കൂട്ടി; സാധാരണക്കാരെ ബാധിക്കില്ലെന്ന് കേന്ദ്രം
Fuel Price Hike : പുതിയ എക്സൈസ് തീരുവ നാളെ ഏപ്രിൽ എട്ടാം തീയതി മുതൽ പ്രാബല്യത്തിൽ വരും.

ന്യൂ ഡൽഹി : പെട്രോൾ ഡീസൽ ഉത്പനങ്ങുടെ എക്സൈസ് തീരുവ വർധിപ്പിച്ച് കേന്ദ്രം. ലിറ്ററിന് രണ്ട് രൂപയാണ് എക്സൈസ് ഡ്യൂട്ടി ഉയർത്തിയിരിക്കുന്നതെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു. പുതിയ നിരക്ക് നാളെ ഏപ്രിൽ എട്ടാം തീയതി മുതൽ പ്രാബല്യത്തിൽ വരും. അന്തരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിലിൻ്റെ വിലയിൽ ഏറ്റക്കുറച്ചലുകൾ ഉണ്ടാകുന്ന വേളയിലാണ് എക്സൈസ് തീരുവ കൂട്ടാൻ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ചുങ്കം ഉയർത്തികൊണ്ടുള്ള അമേരിക്കയുടെ നടപടിക്ക് പിന്നാലെയുള്ള കേന്ദ്രത്തിൻ്റെ ഈ നീക്കം അവശ്യവസ്തുക്കളുടെ വില വർധിക്കാനും ഇടയായേക്കും. അതേസമയം എക്സൈസ് തീരുവ ഉയർത്തിയത് റീടെയിൽ നിരക്കിൽ പ്രതിഫലിക്കില്ലയെന്ന് പെട്രോളീയം പ്രകൃതി വാതകം മന്ത്രാലയം (MoPNG) വ്യക്തമാക്കി.
കേന്ദ്രത്തിന് കൂടുതൽ വരുമാനം ലഭിക്കുന്നതിന് വേണ്ടിയാണ് എക്സൈസ് ഡ്യൂട്ട് വർധിപ്പിക്കുന്നത്. അന്തരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിൻ്റെ വില താഴ്ന്ന് നിൽക്കുന്നത് കൊണ്ടാണ് എണ്ണക്കമ്പനികൾ ചിലറ വിൽപനയിൽ വില വർധിപ്പിക്കാതെ ഇരിക്കുന്നത്. ക്രൂഡ് ഓയിൽ വില വർധിച്ചാൽ അത് റിടെയിൽ നിരക്ക് വർധിപ്പിക്കാൻ എണ്ണ കമ്പനികൾ നിർബന്ധരായേക്കും.
പെട്രോൾ ഡീസൽ എക്സൈസ് തീരുവ വർധിപ്പിച്ചുകൊണ്ടുള്ള കേന്ദ്രത്തിൻ്റെ അറിയിപ്പ്
Central Government raises excise duty by Rs 2 each on petrol and diesel: Department of Revenue notification pic.twitter.com/WjOiv1E9ch
— ANI (@ANI) April 7, 2025
പെട്രോൾ, ഡീസൽ റിടെയ്ൽ വില വർധിക്കില്ലയെന്നുള്ള പെട്രോളീയം മന്ത്രാലയത്തിൻ്റെ അറിയിപ്പ്
PSU Oil Marketing Companies have informed that there will be no increase in retail prices of #Petrol and #Diesel, subsequent to the increase effected in Excise Duty Rates today.#MoPNG
— Ministry of Petroleum and Natural Gas #MoPNG (@PetroleumMin) April 7, 2025