Paytm Wallet : പേടിഎം വാലറ്റിൽ കാശ് ഉള്ളവർ വേഗം മാറ്റിക്കോ; ഈ ഉപയോക്താക്കളിൽ സേവനം ഉടൻ അവസാനിപ്പിക്കും
Paytm Wallet Updates : പേടിഎം തങ്ങളുടെ ഏതാനും ഉപയോക്താക്കളിൽ നിന്നും വാലറ്റ് സേവനം അവസാനിപ്പിക്കാൻ പോകുകയാണ്. ജൂലൈ 20 വരെ ഈ ഉപയോക്താക്കൾക്ക് വാലറ്റ് സേവനം ലഭ്യമാകൂ.
ഫിൻടെക് കമ്പനിയായ പേടിഎം തങ്ങളുടെ വാലറ്റ് സേവനം ഏതാനും ഉപയോക്താക്കളിൽ അവസാനിപ്പിക്കാൻ ഒരുങ്ങുന്നു. കഴിഞ്ഞ ഒരു വർഷമായി ട്രാൻസാക്ഷൻ നടക്കാത്ത വാലറ്റുകളം സീറോ ബാലൻസായി തുടരുന്ന വാലറ്റുകളുടെ സേവനമാണ് പേടിഎം അവസാനിപ്പിക്കുന്നത്. ഇത് സംബന്ധിച്ച് നിർദ്ദിഷ്ട ഉപയോക്താക്കളിൽ 30 ദിവസത്തിന് മുമ്പ് വിവരം കൈമാറുമെന്ന് പേടിഎം അറിയിച്ചു. ട്രാൻസാക്ഷൻ നടക്കാത്ത വാലറ്റുകളുടെ സേവനം ജൂലൈ 20 ലഭ്യമാകൂ പേടിഎം പേയ്മെൻ്റ്സ് ബാങ്ക് ലിമിറ്റഡ് അറിയിച്ചു.
വാലറ്റുകളുടെ സേവനം നിലനിർത്തുന്നതിനായി ഉപയോക്താക്കൾ നിർദിഷ്ട സമയത്തിനുള്ളിൽ പണമിടപാട് നടത്തണം. അല്ലാത്തപക്ഷം വാലറ്റുകളുടെ സേവനം പൂർണമായും നഷ്ടപ്പെടുന്നതാണ്. വാലറ്റിൽ ബാലൻസുള്ളവർക്ക് പണം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാൻ സാധിക്കും. അല്ലാത്തപക്ഷം വാലറ്റിലെ പണം നഷ്ടമാകുന്നത്.
ആർബിഐയുടെ വിലക്ക്
ഈ കഴിഞ്ഞ മാർച്ച് 15നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പേടിഎം പേയ്മെൻ്റ് ബാങ്ക്സിനെ പുതിയ ഉപയോക്താക്കളെ സ്വന്തമാക്കുന്നതിൽ നിന്നും വിലക്കേർപ്പെടുത്തിയത്. ആർബിഐയുടെ വിലക്ക് വന്നതിന് ശേഷം പേടിഎം അക്കൗണ്ടുകളിലേക്കും വാലറ്റുകളിലേക്കും നിക്ഷേപം നടത്തുന്നത് നിയന്ത്രണമേർപ്പെടുത്തി. അതേസമയം ബാങ്ക് അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കുന്നതിന് ഉപയോക്താക്കൾക്ക് വിലക്കില്ല
പേടിഎം വാലറ്റ് എങ്ങനെ അവസാനിപ്പിക്കാം
- പേടിഎം ആപ്ലിക്കേഷനിൽ പ്രവേശിച്ച് പേടിഎം ബാങ്ക് വാലറ്റ് സെക്ഷൻ തിരഞ്ഞെടുക്കുക
- NEED HELP WITH NON-ORDER RELATED QUERIES എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
- തുടർന്ന് I WANT TO CLOSE MY WALLET തിരഞ്ഞെടുക്കുക. രണ്ട് ദിവസത്തിനുള്ള വാലറ്റ് സേവനം അവസാനിപ്പിക്കുന്നതാണ്.
- വാലറ്റ് സേവനം പൂർണമായി നിർത്തുന്നതിന് മുമ്പ് അതിലെ പണം മറ്റ് അക്കൗണ്ടിലേക്ക് മറ്റ് മാറ്റിയതായി ഉറപ്പ് വരുത്തുക