Paytm: ശരിയായ തീരുമാനങ്ങൾ വിജയത്തിലേക്ക് നയിച്ചു… പേടിഎമ്മിന്റെ വരുമാനം കൂടിയതിനു കാരണം ഇങ്ങനെ…
Paytm Revenue Crossed 1500 cr: കമ്പനി സ്ഥാപകൻ വിജയ് ശേഖർ ശർമ്മ അടുത്തിടെ നിരവധി സുപ്രധാന തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. അതിൻ്റെ സ്വാധീനം കമ്പനിയുടെ പ്രവർത്തനത്തിൽ പ്രകടമായ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഇപ്പോൾ കമ്പനി മെച്ചപ്പെട്ട വരുമാനം ഉണ്ടാവുന്നതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ്.
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റൽ പേയ്‌മെൻ്റ് പ്ലാറ്റ്‌ഫോമുകളിലൊന്നായ പേടിഎമ്മിൻ്റെ (Paytm) ഉടമയായ വൺ 97 കമ്മ്യൂണിക്കേഷൻസിൻ്റെ കരുത്ത് കൂടി വരികയാണെന്ന് റിപ്പോർട്ട്. കമ്പനിയുടെ പ്രവർത്തന വരുമാനം മെച്ചപ്പെടുകയും നടപ്പു സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പാദത്തിൽ അത് 1500 കോടി രൂപ കടക്കുകയും ചെയ്തു. പേടിഎം അടുത്തിടെ സേവനങ്ങൾ മെച്ചപ്പെടുത്തിയത് വാർത്തയായിരുന്നു. യുപി െഎ പേയ്‌മെൻ്റുകൾ കൂടാതെ, ക്യൂആർ കോഡ് പേയ്‌മെൻ്റ് സേവനം, സൗണ്ട് ബോക്‌സ്, മറ്റ് സാമ്പത്തിക സേവനങ്ങൾ എന്നിവയിലും ശ്രദ്ധ കേന്ദ്രീകരിച്ചതാണ് മാറ്റത്തിനു കാരണം.
കമ്പനി സ്ഥാപകൻ വിജയ് ശേഖർ ശർമ്മ അടുത്തിടെ നിരവധി സുപ്രധാന തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. അതിൻ്റെ സ്വാധീനം കമ്പനിയുടെ പ്രവർത്തനത്തിൽ പ്രകടമായ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഇപ്പോൾ കമ്പനി മെച്ചപ്പെട്ട വരുമാനം ഉണ്ടാവുന്നതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ്. കമ്പനിയുടെ മൊത്തത്തിലുള്ള നഷ്ടം കുറയുകയും ചെയ്തിട്ടുണ്ട്.
ഏപ്രിൽ-ജൂൺ മാസങ്ങളിൽ 1502 കോടി രൂപയായിരുന്നു തങ്ങളുടെ പ്രവർത്തന വരുമാനമെന്ന് പേടിഎം ഓഹരി വിപണിക്ക് നൽകിയ വിവരങ്ങളിൽ പറയുന്നു.
ALSO READ- ഐസിഐസിഐ ബാങ്ക് എഫ്ഡിയുടെ പലിശ വീണ്ടും പരിഷ്കരിച്ചു, 15 മാസം കൊണ്ട് വമ്പൻ നേട്ടം
നികുതി അടയ്ക്കുന്നതിന് മുമ്പുള്ള കമ്പനിയുടെ വരുമാനം (ഇബിഐടിഡിഎ) കണക്കാക്കിയ ശേഷം, അതിൻ്റെ അറ്റ നഷ്ടം 792 കോടി രൂപയാണ് എന്ന് കണ്ടെത്തി. മികച്ച വരുമാനം ഉള്ളതിനാൽ, ഭാവിയിൽ ലാഭം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി അധികൃതർ വ്യക്തമാക്കുന്നു.
സാമ്പത്തിക സേവനങ്ങളിൽ നിന്നുള്ള കമ്പനിയുടെ വരുമാനം 280 കോടി രൂപയാണ്. മാർക്കറ്റിംഗ് സേവനങ്ങളിൽ നിന്ന് 321 കോടി രൂപയുടെ വരുമാനമാണ് കമ്പനി നേടിയത്. കമ്പനിയുടെ ലാഭവിഹിതം 50 ശതമാനവും, ഇതുവഴി ലാഭം 755 കോടി രൂപയുമായി. കമ്പനിയുടെ ബാലൻസ് ഷീറ്റ് മെച്ചപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പുരോഗതി ഉണ്ടാകുമെന്നതിന്റെ സൂചനയാണ് ഇപ്പോൾ കാണുന്നത്.
മർച്ചൻ്റ് പേയ്‌മെൻ്റ് ഓപ്പറേറ്റിംഗ് ബിസിനസ്സ് 2024 ജനുവരിയിലെ നിലവാരത്തിലേക്ക് തിരിച്ചെത്തിയതായി പേടിഎം അതിൻ്റെ സാമ്പത്തിക റിപ്പോർട്ടിൽ പറയുന്നു. പേടിഎം ക്യുആർ കോഡുകളും സൗണ്ട് ബോക്സുകളും കടയുടമകൾ ഇൻസ്റ്റാൾ ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. കമ്പനിയുടെ ഉപഭോക്താക്കളായ വ്യാപാരികളുടേയും കടയുടമകളുടേയും എണ്ണം മെച്ചപ്പെട്ടു. ഇപ്പോൾ അത് 1.09 കോടിയിലെത്തിയതായാണ് കണക്ക്. കോസ്റ്റ് ഒപ്റ്റിമൈസേഷനിലും കമ്പനി വളരെയധികം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.