5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

PayTM : പേടിഎമ്മിന് സെബി രണ്ടാമത് നോട്ടീസയച്ചിട്ടില്ല; പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്ന് കമ്പനി

PayTM denies fresh allegations : സെബി വീണ്ടും നോട്ടീസയച്ചെന്ന വാർത്തകൾ തള്ളി പേടിഎം. നേരത്തെ അയച്ച നോട്ടീസിൽ സെബിയുടെ നിർദ്ദേശങ്ങൾ പരിഗണിച്ച് വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പേടിഎം അറിയിച്ചു.

PayTM : പേടിഎമ്മിന് സെബി രണ്ടാമത് നോട്ടീസയച്ചിട്ടില്ല; പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്ന് കമ്പനി
PayTM denies fresh allegations (Image Courtesy – Omar Marques/SOPA Images/LightRocket via Getty Images)
Follow Us
abdul-basithtv9-com
Abdul Basith | Published: 30 Aug 2024 12:49 PM

പേടിഎമ്മിന് വീണ്ടും സെബി നോട്ടീസയച്ചെന്ന വാർത്തകൾ തെറ്റെന്ന് കമ്പനി. ഐപിഎഒയുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് സെബി നോട്ടീസയച്ചെന്ന വാർത്തകളാണ് കമ്പനി തള്ളിയത്. സെബിയിൽ നിന്ന് ഒരു നോട്ടീസും ലഭിച്ചിട്ടില്ല എന്ന് പേടിഎം അറിയിച്ചു.

ഇത് ഒരു പുതിയ നോട്ടീസല്ല എന്നാണ് പേടിഎം ബ്രാൻഡ് ഉടമകളായ വൺ97 കമ്മ്യൂണിക്കേഷൻസ് നൽകുന്ന വിശദീകരണം. മുൻപ് സെബിയിൽ നിന്ന് ലഭിച്ച നോട്ടീസ് പരിഗണിച്ച് വേണ്ട നടപടിക്രമങ്ങൾ കൈക്കൊണ്ടിട്ടുണ്ട് എന്നും കമ്പനി അറിയിച്ചു. സെബിയുമായി തുടരെ ബന്ധപ്പെടുന്നുണ്ട്. സെബിയുടെ നിബന്ധനകളെല്ലാം പാലിക്കുകയും ചെയ്യുന്നുണ്ട്. നിലവിൽ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകൾക്ക് ഒരു അടിസ്ഥാനവുമില്ല. ഈ വാർത്തകൾ കമ്പനിയുടെ സാമ്പത്തിക ഫലങ്ങളെ ഒരു തരത്തിലും സ്വാധീനിക്കില്ല എന്നും അധികൃതർ അറിയിച്ചു.

ഇതിനിടെ പേടിഎമ്മില്‍ ശമ്പള പരിഷ്‌കരണം നടപ്പിലാക്കാനൊരുങ്ങുകയാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. സെപ്റ്റംബര്‍ 12ന് നടക്കുന്ന വാര്‍ഷിക പൊതുയോഗത്തിന് മുന്നോടിയായാണ് പുതിയ നീക്കത്തിന് കമ്പനിൻ തയ്യാറെടുത്തത്. കൃത്യമായ സാമ്പത്തിക അച്ചടക്കം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായാണ് കമ്പനിയുടെ പുതിയ നീക്കം നടത്തുന്നത്. ഓഹരി ഉടമകളുടെ അംഗീകാരം ലഭിക്കുന്നതോടെ ശമ്പള പരിഷ്‌കരണം പ്രാബല്യത്തില്‍ വരുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു.

Also Read : Paytm: പേടിഎമ്മിൽ ശമ്പള പരിഷ്‌കരണം; ബോർഡ് അംഗങ്ങളുടെ പ്രതിഫലം വെട്ടിക്കുറച്ചു

മുന്‍ വര്‍ഷങ്ങളില്‍ പേടിഎമ്മിന്റെ ബോര്‍ഡ് അംഗങ്ങളുടെ നോണ്‍ എക്‌സിക്യൂട്ടീവ് ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടര്‍മാരായ അഷിത് രഞ്ജിത് ലിലാനി എന്നിവര്‍ക്കുള്‍പ്പെടെ 1.65 കോടി രൂപയായിരുന്നു വാര്‍ഷിക ശമ്പളമായി നല്‍കിയിരുന്നത്. എന്നാല്‍ ഗോപാലസമുദ്രം ശ്രീനിവാസരാഘവന്‍ സുന്ദരരാജന് വാര്‍ഷിക ശമ്പളമായി നല്‍കിയിരുന്നത് 2.07 രൂപയായിരുന്നു.

എന്നാല്‍ പുതുക്കിയ ശമ്പള ഘടന അനുസരിച്ച് ഓരോ നോണ്‍ എക്‌സിക്യൂട്ടീവ് ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടറുടെയും വാര്‍ഷിക നഷ്ടപരിഹാരം 48 ലക്ഷം രൂപയായിരിക്കും. കൂടാതെ നല്ല ഭരണം ഉറപ്പാക്കുന്നതിനായി ബോര്‍ഡിന്റെ വിവിധ കമ്മിറ്റികളില്‍ നടക്കുന്ന മീറ്റിങ്ങുകളിലും മറ്റ് പ്രധാന സ്ഥാനങ്ങളിലും ഈ പുതുക്കിയ മാനദണ്ഡങ്ങള്‍ നടപ്പിലാകുന്നുവെന്ന് ഉറപ്പുവരുത്തും.

പുതുക്കിയ ശമ്പള ഘടന 2024 ഏപ്രില്‍ 1 മുതല്‍ ബാധകമാണെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. നല്ല ഭരണ സമ്പ്രദായങ്ങളും സമാന മേഖലകളിലെ കമ്പനികളും അല്ലെങ്കില്‍ സമാനമായ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ ഉള്ള ബിസിനസ് നടത്തുന്നവരെയും കണക്കിലെടുത്താണ് കമ്പനി പുതിയ ശമ്പള പരിഷ്‌കരണം നടത്തിയതെന്നാണ് വിവരം.

മുന്‍ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി കോര്‍ഡിനേറ്ററും മുന്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസസ് ഓഫീസറുമായ രാജീവ് കൃഷ്ണമുരളീലാല്‍ അഗര്‍വാളിനെ പേടിഎമ്മിന്റെ ബോര്‍ഡിലേക്ക് നിയമിക്കുന്നതിന് മറ്റ് ഷെയര്‍ഹോള്‍ഡര്‍മാരുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. നിരവധി പ്രമുഖരെ കമ്പനിയുടെ ബോര്‍ഡ് അംഗങ്ങളായി നിയമിക്കുന്നത് കുറച്ചുനാളുകളായി പേടിഎം തുടരുന്ന രീതിയാണ്.

കൂടാതെ, എലിവേഷന്‍ ക്യാപിറ്റലിന്റെ സ്ഥാപകനും സഹ-മാനേജിംഗ് പാര്‍ട്ണറുമായ രവി ചന്ദ്ര അഡുസുമല്ലിയെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് വീണ്ടും നിയമിക്കുന്നതിന് കമ്പനി ഷെയര്‍ഹോള്‍ഡര്‍മാരുടെ അനുമതി തേടിയിട്ടുണ്ട്. പേടിഎമ്മിന്റെ പ്രാരംഭ പിന്തുണക്കാരില്‍ ഒരാളായിരുന്നു എലിവേഷന്‍ ക്യാപിറ്റല്‍.

Latest News