PAN 2.O : നിങ്ങളുടെ പാൻ കാർഡ് മാറും, പുതിയത് എങ്ങനെ അപ്ഗ്രേഡ് ചെയ്യാം? എന്തൊക്ക അറിഞ്ഞിരിക്കാം?
New Pan Card Upgrading: നിലവിലുള്ള പാൻ കാർഡ് അപ്ഗ്രേഡുചെയ്ത് അതുവഴി പ്രവർത്തനങ്ങൾ സംയോജിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം. സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഈ പദ്ധതി.
രാജ്യത്തെ ഓരോ വ്യക്തിക്കും വേണ്ട പ്രധാനപ്പെട്ട രേഖകളിലൊന്നാണ് പാൻ കാർഡ്. ഇനി വരാൻ പോകുന്നത് പാൻ കാർഡിൻ്റെ രണ്ടാം യുഗമാണ്. പാൻ 2.0- അധികം താമസിക്കാതെ തന്നെ നടപ്പാകും. പാൻ 2.0 പദ്ധതിക്ക് കേന്ദ്ര മന്ത്രി സഭ അംഗീകാരം നൽകിയിട്ടുണ്ട്. എന്താണ് പാൻ 2.0 പുതിയ മാറ്റം എന്താണ് ഒരു പാൻ കാർഡ് ഉടമ എന്തൊക്കെ ചെയ്യണം. സാധാരണക്കാർ എന്തൊക്കെ അറിഞ്ഞിരിക്കണം എന്നിവ പരിശോധിക്കാം. 1435 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതിയിലൂടെ നിങ്ങൾക്ക് നിരവധി പ്രധാന നേട്ടങ്ങൾ ലഭിക്കും.
എന്താണ് പാൻ 2.0
രാജ്യത്തെ നികുതിദായകർക്ക് എളുപ്പവും വേഗതയേറിയതുമായ സേവനങ്ങൾ നൽകുകയും സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്ന കേന്ദ്ര സർക്കാരിൻ്റെ പുതിയ പദ്ധതിയാണ് പാൻ 2.0 . പദ്ധതിക്ക് കീഴിൽ, നികുതി റിട്ടേൺസ് ഫയൽ ചെയ്യുതുമായി ബന്ധപ്പെട്ട തെറ്റുകൾ പ്രശ്നങ്ങൾ എന്നിവ ഇതുവഴി കുറയും എന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി പരിസ്ഥിതി സൗഹൃദവും സിസ്റ്റത്തിന്റെ ചെലവ് കുറയ്ക്കാൻ പര്യാപ്തമായതുമാണ്. ഒപ്പം തന്നെ ഇത് നികുതിദായകരുടെ സേവനങ്ങൾ വേഗത്തിലാക്കും.
പദ്ധതിയുടെ ലക്ഷ്യം
നിലവിലുള്ള പാൻ കാർഡ് സിസ്റ്റം അപ്ഗ്രേഡുചെയ്ത് അതുവഴി പ്രവർത്തനങ്ങൾ സംയോജിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം. സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഈ പദ്ധതി. പാൻ 2.0 ഒരു ഇ-ഗവേണൻസ് പ്രോജക്റ്റാണ്, അതായത് പാൻ സംബന്ധിച്ച എല്ലാ സൗകര്യങ്ങളും ഓൺലൈനിൽ ആയിരിക്കും.
ആനുകൂല്യങ്ങൾ
ക്യുആർ കോഡ്: പുതിയ പാൻ കാർഡിൽ സ്കാനിംഗ് സംവിധാനം ഉണ്ടായിരിക്കുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിട്ടുണ്ട്. ഇതിനായി കാർഡുമായി ബന്ധപ്പെട്ട ക്യുആർ കോഡും ജനറേറ്റ് ചെയ്യും. ഈ സൗകര്യം പൂർണ്ണമായും ഓൺലൈനിലായിരിക്കും. ഇത് പാൻ പരിശോധന എളുപ്പമാക്കും.
കോമൺ ബിസിനസ് ഐഡന്റിഫയർ: എല്ലാവർക്കും ഒരു പാൻ മാത്രമേ ഉണ്ടാകൂ. ബിസിനസ്സുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങൾക്കും പാൻ ഉപയോഗിക്കും.
ഏകീകൃത പോർട്ടൽ: എല്ലാ പാൻ അനുബന്ധ സേവനങ്ങൾക്കും ഒരു ഏകീകൃത പോർട്ടൽ നൽകും, ഇത് നികുതിദായകർക്ക് അവരുടെ പാൻ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കും.
സൈബർ സുരക്ഷ: പാൻ 2.0 നികുതിദായകരുടെ ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കുന്നതിനും സൈബർ ഭീഷണികൾ തടയുന്നതിനും സഹായകരമായിരിക്കും
ഇതിനുപുറമെ, പാൻ 2.0 പൂർണ്ണമായും ഓൺലൈൻ, പേപ്പർ രഹിത സംവിധാനമായിരിക്കും, ഇത് പാൻ അനുബന്ധ സേവനങ്ങൾ കൂടുതൽ എളുപ്പവും സൗകര്യപ്രദവുമാക്കും. പാൻ 2.0 വഴി പാനുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ലളിതമായും വേഗത്തിലും പരിഹരിക്കാൻ കഴിയും .
സാധാരണക്കാർക്കായി
പദ്ധതി നടപ്പായി തുടങ്ങിയിട്ടില്ല. പദ്ധതി പൂർത്തിയായി നടപ്പാക്കിയാൽ, നിങ്ങളുടെ നിലവിലുള്ള പാൻ കാർഡ് പോർട്ടൽ വഴി അപ്ഡേറ്റ് ചെയ്യാം. ഈ സേവനം സൗജന്യമായിരിക്കും, പണം ഈടാക്കില്ല.