PAN Card: ഇതുവരെ പാനും ആധാറും തമ്മിൽ ബന്ധിപ്പിച്ചില്ലേ? ഡിസംബർ 31 ശേഷം പ്രവർത്തനരഹിതമാകും

Aadhaar PAN Linking : ലിങ്ക് ചെയ്തില്ലായെങ്കിൽ പാൻകാർഡ് പ്രവർത്തനരഹിതമാകുമെന്നും ഇടപാടുകൾ സുഗമമായി നടത്തുന്നതിന് ഇത് തടസ്സം സൃഷ്ടിക്കാമെന്നും ആദായനികുതി വകുപ്പ് മുന്നറിയിപ്പ് നൽകി.

PAN Card: ഇതുവരെ പാനും ആധാറും തമ്മിൽ ബന്ധിപ്പിച്ചില്ലേ? ഡിസംബർ 31 ശേഷം പ്രവർത്തനരഹിതമാകും

പാൻ- ആധാർ ലിങ്കിങ് (image credits:social media)

Published: 

09 Dec 2024 09:04 AM

ന്യൂഡൽഹി: നിങ്ങൾ ഇതുവരെ പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിച്ചില്ലെ? എന്നാൽ സമയപരിധി അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം. ഡിസംബർ 31 ആണ് അവസാന തീയതി. ഇതിനുള്ളിൽ ലിങ്ക് ചെയ്തില്ലായെങ്കിൽ പാൻകാർഡ് പ്രവർത്തനരഹിതമാകുമെന്നും ഇടപാടുകൾ സുഗമമായി നടത്തുന്നതിന് ഇത് തടസ്സം സൃഷ്ടിക്കാമെന്നും ആദായനികുതി വകുപ്പ് മുന്നറിയിപ്പ് നൽകി.

സാമ്പത്തിക തട്ടിപ്പ് കേസുകളുടെ എണ്ണം വർധിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ആദായനികുതി വകുപ്പിന്റെ നിർദേശം. നിരവധി ഫിൻടെക് സ്ഥാപനങ്ങൾ ഉപയോക്തൃ അനുമതിയില്ലാതെ ഉപഭോക്തൃ പ്രൊഫൈലുകൾ സൃഷ്ടിക്കാൻ പാൻ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നുണ്ട്. ഇത് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നുണ്ട്. അതിനാൽ, വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം തടയാൻ, പാൻ വഴി വ്യക്തിഗത വിവരങ്ങളിലേക്കുള്ള ആക്‌സസ് പരിമിതപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയം ആദായനികുതി വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. രാജ്യത്തിലെ എല്ലാ നികുതിദായകരും ആധാർ കാർഡുമായി പാൻ ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കിയതായി ആദായനികുതി വകുപ്പ് അറിയിച്ചു. സമയപരിധിക്കുള്ളിൽ ഇത് ചെയ്തില്ലെങ്കിൽ പാൻ കാർഡുകൾ പ്രവർത്തനരഹിതമാക്കും. ഇത് സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

Also Read-Pan Card 2.0: പുതിയ പാൻ കാർഡ് വരുന്നതോടെ ക്യൂആർ കോഡ് ഇല്ലാത്ത പഴയ പാന്‍ കാർഡ് അസാധുവാകുമോ? അറിയേണ്ടതെല്ലാം

പാൻ കാ‍ർഡ് ആധാറുമായി ലിങ്ക് ചെയ്യാൻ www.incometax.gov.in എന്ന് വെബ്സൈറ്റ് സന്ദർശിക്കുക. ഇതിൽ Link Aadhaarൽ ക്ലിക്ക് ചെയ്യുക. പാൻ, ആധാർ, പേര്, മൊബൈൽ നമ്പർ എന്നിവ നൽകിയാൽ ലിങ്ക് ചെയ്യും. ഇരുരേഖകളിലെയും പേര്, ജനനത്തീയതി, ലിംഗം എന്നിവ ഒരുപോലെയായിരിക്കണം. മൊബൈലിൽ വരുന്ന ഒടിപി നൽകിയാണ് നടപടിക്രമം പൂർത്തിയാക്കേണ്ടത്.

പാൻ- ആധാർ ലിങ്കിങ് സ്റ്റാറ്റസ് അറിയാം

www.incometax.gov.inൽ പ്രവേശിച്ച് ഹോംപേജിലെ ‘Quick Links’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

തുടർന്ന് ആധാർ സ്റ്റാറ്റസ് ലിങ്കിൽ ക്ലിക്ക് ചെയ്ത് പാൻ, ആധാർ നമ്പർ നൽകിയാൽ ആധാറുമായി പാൻ ലിങ്ക് ചെയ്‌തോ എന്ന് അറിയാൻ സാധിക്കും

ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ല എന്ന് തെളിഞ്ഞുവരും.

Quick Links ന് കീഴിലുള്ള ലിങ്ക് ആധാറിൽ ക്ലിക്ക് ചെയ്ത് ആധാറുമായി പാനിനെ ബന്ധിപ്പിക്കാനും ക്രമീകരണം ഒരുക്കിയിട്ടുണ്ട്.

Related Stories
EPFO : തൊഴിലുടമയുടെ അനുമതിയില്ലാതെ ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാം; ഇപിഎഫ്ഒയുടെ പുതിയ മാറ്റം അറിഞ്ഞില്ലേ?
India’s Gold Reserves : പൊന്നിനോളം പോന്ന സുരക്ഷിത നിക്ഷേപം വേറൊന്നുണ്ടോ? രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ്ണ ശേഖരം കേരളത്തിന് തൊട്ടടുത്ത്‌
SIP: 1,000 രൂപ നിക്ഷേപിച്ച് 1 കോടി രൂപ സ്വന്തമാക്കാം; എസ്‌ഐപി കഥയാകെ മാറ്റും
Gold Rate: മാറ്റമില്ലാതെ സ്വർണ വില; ഒരു പവന് ഇന്ന്‌ എത്ര നല്‍കണം? അറിയാം ഇന്നത്തെ നിരക്ക്
PAN card loan : 5000 ലോണ്‍ കിട്ടാന്‍ പാന്‍ കാര്‍ഡ് മാത്രം മതി; പക്ഷേ, ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍
Fixed Deposit Rates : ഫിക്‌സഡ് ഡെപ്പോസിറ്റ് ഇടാനാണോ പ്ലാന്‍? എങ്കില്‍ ഈ ബാങ്കുകള്‍ തരും എട്ട് ശതമാനത്തിലേറെ പലിശ
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു