Onion Price Hike: സ്വർണം മാറി നിൽക്കും; കുതിച്ചുയർന്ന് സവാള വില… ബോധം പോവരുത്

Onion Price Hike In Kerala: ഒരാഴ്ച കൊണ്ടാണ് സവാളവില 40-ൽനിന്ന് 70 എന്ന വിലയിലേക്ക് കടന്നത്. കഴിഞ്ഞ വെള്ളിയാഴ്ച നാൽപ്പത് രൂപ വരെയായിരുന്നു കോഴിക്കോട്ടെ സവാള വില. 2021ൽ സവാള വില കുതിച്ച് കിലോ 150 രൂപയെന്ന നിരക്കിൽ എത്തിയിരുന്നു. സവാള മൊത്തവ്യാപാര കേന്ദ്രമായ മഹാരാഷ്ട്രയിലെ നാസിക്കിലും വൻ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്.

Onion Price Hike: സ്വർണം മാറി നിൽക്കും; കുതിച്ചുയർന്ന് സവാള വില... ബോധം പോവരുത്

Represental Image (Credits: Freepik)

Published: 

09 Nov 2024 15:30 PM

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കുതിച്ചുയർന്ന് സവാളയുടെ വില (Onion Price Hike). ഒരാഴ്ചയ്ക്കിടെ ഇരട്ടിയിൽ അധികമാണ് സവാളയ്ക്ക് വില ഉയർന്നിരിക്കുന്നത്. കോഴിക്കോട് മൊത്തവിപണിയിൽ കിലോയ്ക്ക് 75 രൂപ വരെയാണ് നിലവിലെ വില. ചില്ലറ വിപണിയിലാകട്ടെ വില 85 രൂപവരെ വരും. കൊച്ചിയിലേക്ക് വരുമ്പോൾ മൊത്തവിപണയിൽ 60 രൂപവരെയും ചില്ലറ വിപണയിൽ 90 രൂപവരെയുമാണ് വില. തിരുവനന്തപുരത്ത് മൊത്ത വിപണയിൽ 65 രൂപവരെയും ചില്ലറ വിപണയിൽ 75 രൂപയുമാണ് സവാളയുടെ നിലവിലെ വില.

ഇത്തരത്തിൽ പോയാൽ സ്വർണത്തേക്കാൾ ഡിമാൻഡാകും സവാളയ്ക്ക്. സവാള മൊത്തവ്യാപാര കേന്ദ്രമായ മഹാരാഷ്ട്രയിലെ നാസിക്കിലും വൻ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. ക്വിന്റലിന് 5400 രൂപ എന്ന റെക്കോർഡ് നിരക്കിലാണ് വ്യാപാരികൾ സാവാള ലേലം വിളിക്കുന്നത്. ദീപാവലിയോടനുബന്ധിച്ച് ഒരാഴ്ച മാർക്കറ്റ് അവധിയായതും കനത്ത മഴയെ തുടർന്ന് പാടങ്ങളിൽ വെള്ളം കയറിയതും വിളവെടുപ്പ് കുറഞ്ഞതുമാണ് നിലവിലെ സവാളയുടെ വില വർധനവിന് കാരണമെന്നാണ് കച്ചവടക്കാർ പറയുന്നത്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 25 ശതമാനം മാത്രമാണ് ഈ സീസണിൽ മാഹാരാഷ്ട്രയിൽ സവാളയുടെ ഉത്പാദനമെന്നാണ് കച്ചവടക്കാർ പറയുന്നത്. എല്ലാ വർഷവും ഈ സീസണിൽ ഉള്ളി വില കൂടാറുണ്ടെന്നും കച്ചവടക്കാർ പറയുന്നു. ഒരാഴ്ച കൊണ്ടാണ് സവാളവില 40-ൽനിന്ന് 70 എന്ന വിലയിലേക്ക് കടന്നത്. കഴിഞ്ഞ വെള്ളിയാഴ്ച നാൽപ്പത് രൂപ വരെയായിരുന്നു കോഴിക്കോട്ടെ സവാള വില. അതേസമയം രണ്ടാഴ്ചകം വില താഴ്ന്ന് പഴയ നിലയിലേക്ക് എത്തുമെന്നാണ് വ്യാപാരികൾ കണക്കുകൂട്ടുന്നത്.

2021ൽ സവാള വില കുതിച്ച് കിലോ 150 രൂപയെന്ന നിരക്കിൽ എത്തിയിരുന്നു. കേരളത്തിലേക്ക് പ്രധാനമായും സവാള എത്തുന്നത് മഹാരാഷ്ട്ര പുണെയിൽ നിന്നാണ്. ദീപാവലി അവധിക്കു ശേഷം പുനെ മാർക്കറ്റ് സജീവമാകുന്നതോടെ ഉയർന്ന വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു