5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Onam Bumper 2024: ഓണം ബമ്പര്‍ എടുത്തോ? ഈ രാശിക്കാരാണ് നിങ്ങളെങ്കില്‍ സമ്മാനം ഉറപ്പ്‌

Onam Bumper 2024 Astrology Tips: എല്ലാവര്‍ക്കും സമ്മാനം ലഭിക്കില്ലല്ലോ. ഈ വര്‍ഷം ജ്യോതിഷ ഫലം അനുസരിച്ച് ചില നക്ഷത്രങ്ങള്‍ക്കാണ് ഓണം ബമ്പര്‍ അടിക്കാനുള്ള സാധ്യത കൂടുതല്‍. ഇക്കൂട്ടര്‍ ലോട്ടറി എടുത്തിട്ടുണ്ടെങ്കില്‍ ഫലം ഉറപ്പാണ്. ഏതെല്ലമാണ് ആ നക്ഷത്രങ്ങള്‍ എന്ന് നോക്കാം.

Onam Bumper 2024: ഓണം ബമ്പര്‍ എടുത്തോ? ഈ രാശിക്കാരാണ് നിങ്ങളെങ്കില്‍ സമ്മാനം ഉറപ്പ്‌
shiji-mk
SHIJI M K | Published: 08 Oct 2024 17:02 PM

ഓണം ബമ്പര്‍ ഭാഗ്യക്കുറി (Onam Bumper 2024) നറുക്കെടുപ്പ് നടക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ആരുടെയെല്ലാം ഭാഗ്യമാണ് തെളിഞ്ഞിരിക്കുന്നതെന്ന് നാളെ അറിയാം. ആര്‍ക്കായിരിക്കും ഇത്തവണത്തെ 25 കോടി സമ്മാനതുക അടിക്കുക എന്നറിയാനുള്ള ആകാംക്ഷയിലാണ് കേരളക്കര. എല്ലാ വര്‍ഷത്തേയും പോലെ സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധിയാളുകളാണ് ഓണം ബമ്പര്‍ എടുത്തിട്ടുള്ളത്.

ഒന്നാം സമ്മാനം 25 കോടിയും രണ്ടാം സമ്മാനം 1 കോടി രൂപ വീതം 20 പേര്‍ക്കുമാണ്. നാലാം സമ്മാനം 50 ലക്ഷം, അഞ്ചാം സമ്മാനം അഞ്ച് ലക്ഷം രൂപ വീതം 10 പേര്‍ക്ക്, ആറാം സമ്മാനം 2 ലക്ഷം രൂപ വീതം 10 പേര്‍ക്ക് എന്നിങ്ങനെയും സമ്മാനങ്ങള്‍ വരുന്നു. അവസാന സമ്മാനം 500 രൂപയാണ്. ഇതില്‍ ഏതെങ്കിലും തങ്ങളെ തേടിയെത്തുമെന്ന് പ്രതീക്ഷയിലാണ് ഭാഗ്യാന്വേഷികള്‍.

എന്നാല്‍ എല്ലാവര്‍ക്കും സമ്മാനം ലഭിക്കില്ലല്ലോ. ഈ വര്‍ഷം ജ്യോതിഷ ഫലം അനുസരിച്ച് ചില നക്ഷത്രങ്ങള്‍ക്കാണ് ഓണം ബമ്പര്‍ അടിക്കാനുള്ള സാധ്യത കൂടുതല്‍. ഇക്കൂട്ടര്‍ ലോട്ടറി എടുത്തിട്ടുണ്ടെങ്കില്‍ ഫലം ഉറപ്പാണ്. ഏതെല്ലമാണ് ആ നക്ഷത്രങ്ങള്‍ എന്ന് നോക്കാം.

Also Read: Onam Bumper 2024 : നാളെയാണ് നാളെയാണ് … തിരുവോണം ബംപർ നറുക്കെടുപ്പ് നാളെയാണ്…

ഭരണി

ലോട്ടറി അല്ലെങ്കില്‍ മറ്റ് നറുക്കെടുപ്പ് ഭാഗ്യം കൂടുതലായുള്ള നക്ഷത്രമാണ് ഭരണി. ഇക്കൂട്ടര്‍ക്ക് ധനാഗമന യോഗമുള്ള സമയമായതിനാല്‍ തന്നെ ഓണം ബമ്പര്‍ അടിക്കാനുള്ള സാധ്യതയേറെയാണ്. അപ്രതീക്ഷമായ ധന നേട്ടമാണ് ഇവര്‍ക്ക് വന്നുചേരാന്‍ പോകുന്നത്.

പുണര്‍തം

പുണര്‍തം നക്ഷത്രക്കാര്‍ക്ക് വളരെ പെട്ടെന്ന് സമ്പത്ത് വന്നുചേരുന്ന സമയമാണിത്. അതുകൊണ്ട് തന്നെ ഇവരുടെ കൈകളിലേക്ക് പണം വന്നുചേരും. ഇവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാറും. ഓണം ബമ്പര്‍ എടുത്ത പുണര്‍തം നക്ഷത്രക്കാര്‍ക്ക് അത് അടിക്കാനുള്ള സാധ്യതയുണ്ട്.

വിശാഖം

ലോട്ടറി അല്ലെങ്കില്‍ നറുക്കെടുപ്പ് ഭാഗ്യമുള്ള നക്ഷത്രമാണ് വിശാഖം. ഇവരുടെ കൈകളിലേക്ക് അപ്രതീക്ഷിതമായി പണം വന്നുചേരും. പല വഴികളിലൂടെ പണം നേടാന്‍ സാധിക്കുന്ന സമയം കൂടിയാണിത്. അപ്രതീക്ഷിതമായി പണം വന്നുചേരുന്നതിനാല്‍ ഓണം ബമ്പര്‍ അടിക്കാനുള്ള സാധ്യതയുണ്ട്.

അനിഴം

ധനയോഗം കൂടുതലുള്ള നക്ഷത്രമാണ് അനിഴം. അപ്രതീക്ഷിതമായി ധനം വന്നുചേരും. ഈ വര്‍ഷം ഇവര്‍ക്ക് കൂടുതല്‍ സമ്പത്ത് ലഭിക്കാന്‍ സാധ്യതയുള്ള സമയമായതിനാല്‍ തന്നെ ഓണം ബമ്പര്‍ അടിക്കാവുന്നതാണ്.

തൃക്കേട്ട

തൃക്കേട്ട നക്ഷത്രക്കാരുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നീങ്ങുന്ന സമയമാണിത്. ഇതുവരെ ഉണ്ടായിരുന്ന എല്ലാ ബുദ്ധിമുട്ടുകളും മാറികിട്ടും. അതുകൊണ്ട് തന്നെ ഓണം ബമ്പര്‍ എടുത്തവര്‍ക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്.

Also Read: Onam Bumper 2024: ഭാഗ്യവാനെ അറിയാൻ രണ്ട് നാൾ; ലോട്ടറി അടിച്ചാൽ ഈ അബദ്ധം ചെയ്യല്ലേ; വിഷുബമ്പർ അടിച്ച വിശ്വംഭരൻ പറയുന്നു

പൂരം

പൂരം നക്ഷത്രക്കാര്‍ക്ക് നേട്ടങ്ങള്‍ വന്നുചേരുന്ന സമയമാണിത്. ഭാഗ്യം പരീക്ഷിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ മാറി സാമ്പത്തിക ഉയര്‍ച്ച കൈവരിക്കാന്‍ സാധിക്കും. അതിനാല്‍ ഇവര്‍ക്കും ഓണം ബമ്പര്‍ അടിച്ചേക്കാം.

ഉത്രട്ടാതി

ഓണം ബമ്പര്‍ അടിക്കാന്‍ സാധ്യതയുള്ള മറ്റൊരു നക്ഷത്രമാണ് ഉത്രട്ടാതി. അപ്രതീക്ഷിതമായി ഇവരിലേക്ക് പണം വരും. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.

Latest News