Welfare Pension: ഇതാ പിടിച്ചോ ഓണസമ്മാനം…! 2 മാസത്തെ ക്ഷേമപെൻഷൻ വിതരണം ഈ മാസം അവസാനത്തോടെ

Welfare Pension Distribution: അഞ്ച് മാസത്തെ കുടിശികയിൽ രണ്ട് മാസത്തെ ഈ സാമ്പത്തിക വർഷവും ബാക്കി മൂന്ന് മാസത്തെ അടുത്ത സാമ്പത്തിക വർഷവും കൊടുക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇതനുസരിച്ചാണ് ഓണക്കാലത്ത് ഒരുമാസത്തെ കുടിശിക കൂടി ചേർത്ത് നടപ്പ് മാസത്തെ പെൻഷൻ വിതരണം ചെയ്യുന്നത്.

Welfare Pension: ഇതാ പിടിച്ചോ ഓണസമ്മാനം...! 2 മാസത്തെ ക്ഷേമപെൻഷൻ വിതരണം ഈ മാസം അവസാനത്തോടെ

Welfare Pension Distribution.

Updated On: 

27 Aug 2024 07:48 AM

തിരുവനന്തപുരം: ഓണത്തിന് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ (Welfare Pension Distribution) തീരുമാനിച്ച് സർക്കാർ. അഞ്ച് മാസത്തെ കുടിശ്ശികയിൽ ഒരു ഗഡുവും നടപ്പുമാസത്തെ പെൻഷനുമാണ് നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ഓണക്കാല ചെലവുകൾക്ക് മുന്നോടിയായി 3000 കോടി രൂപ ധനവകുപ്പ് കടമെടുക്കുമെന്നാണ് റിപ്പോർട്ട്. അങ്ങനെ നോക്കിയാൽ ഓണക്കാലത്ത് രണ്ട് മാസത്തെ പെൻഷനാണ് ലഭിക്കുക.

ഈ മാസം അവസാനത്തോടെ അറുപത് ലക്ഷം പെൻഷൻകാർക്ക് 3200 രൂപ വീതം കിട്ടിത്തുടങ്ങും. ഇതിനായി 1800 കോടി രൂപയാണ് ധനവകുപ്പ് വകയിരുത്തുന്നത്. അഞ്ച് മാസത്തെ കുടിശികയിൽ രണ്ട് മാസത്തെ ഈ സാമ്പത്തിക വർഷവും ബാക്കി മൂന്ന് മാസത്തെ അടുത്ത സാമ്പത്തിക വർഷവും കൊടുക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

ഇതനുസരിച്ചാണ് ഓണക്കാലത്ത് ഒരുമാസത്തെ കുടിശിക കൂടി ചേർത്ത് നടപ്പ് മാസത്തെ പെൻഷൻ വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ ഓണക്കാല ചെലവുകൾക്കായി 5000 കോടിയെങ്കിലും വേണമെന്നാണ് ഏകദേശ കണക്കുകൾ വ്യക്തമാക്കുന്നത്. ഡിസംബർ മാസം വരെ കേന്ദ്ര സർക്കാർ അനുവദിച്ച കടമെടുപ്പ് പരിധിയിൽ ബാക്കിയുള്ളത് 3753 കോടി രൂപയാണ്. എന്നാൽ ഇതിൽ മൂവ്വായിരം കോടി കടമെടുത്ത് ക്ഷേമ പെൻഷൻ കൊടുക്കുകയും അത്യാവശ്യ ചെലവുകൾക്ക് തുക അനുവദിച്ച് തുടങ്ങാനുമാണ് സർക്കാർ തീരുമാനം.

ALSO READ: 10 വർഷം ജോലിക്ക് 10000 രൂപ ഉറപ്പ്, ഏകീകൃത പെൻഷനിൽ എന്താണ് നേട്ടം?

കേരളത്തിന് അനുവദനീയമായ സാമ്പത്തിക സഹായത്തിൽ ഈ വർഷം പതിനയ്യായിരം കോടി രൂപയോളം കുറവു വന്നിട്ടുണ്ടെന്നാണ് കണക്കുകൾ ചൂണ്ടികാട്ടുന്നത്. ഇത് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രാലയവുമായി നിരന്തരം സംസാരിക്കുന്നണ്ടെന്നാണ് ധനവകുപ്പ് അവകാശപ്പെടുന്നത്. സംസ്ഥാനത്ത് ഓണക്കാല ചെലവുകൾ മറികടക്കാൻ പെൻഷൻ തുകക്ക് പുറമെ 5000 കോടിയെങ്കിലും വേണം. എന്നാൽ കേന്ദ്ര സഹായം കിട്ടിയില്ലെങ്കിൽ നേരിടാൻ പോകുന്നത് വലിയ പ്രതിസന്ധിയാണ്.

പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ട്‌ വഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടും വീട്ടിലും പെൻഷൻ ലഭിക്കുന്നതാണ്. അതാത്‌ മാസം പെൻഷൻ വിതരണത്തിന്‌ നടപടി സ്വീകരിക്കുമെന്ന്‌ ഈ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.

കുഞ്ഞു ദുവയെ പരിചയപ്പെടുത്തി ദീപികയും രൺവീറും
ആരാണ് തനുഷ് കൊട്ടിയന്‍
രാവിലെ വെറും വയറ്റിൽ ഈ ഇലകൾ കഴിക്കൂ; ​ഗുണങ്ങൾ ഏറെ
തലയിണകൾ എപ്പോഴൊക്കെ മാറ്റണം?