Milma: ഓണക്കാലത്ത് കേരളം കുടിച്ചുതീർത്തത് 1.33 കോടി ലിറ്റർ പാൽ; സര്‍വകാല റെക്കോര്‍ഡുമായി മില്‍മ; തൈരും ഒട്ടും പിന്നിലല്ല

Record Sales for Milma this Onam: ഉത്രാട ദിനത്തിൽ മാത്രം കേരളത്തിലെ മിൽമ ഔട്ട്ലെറ്റുകൾ വഴി വിറ്റത് 37,00,365 ലിറ്റര്‍ പാലും 3,91,576 കിലോ തൈരുമാണ്. തിരുവോണത്തിനു മുമ്പുള്ള ആറ് ദിവസളിലായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സഹകരണസംഘം വഴി 1,33,47,013 ലിറ്റര്‍ പാലും 14,95,332 കിലോ തൈരുമാണ് വിറ്റഴിച്ചത്.

Milma: ഓണക്കാലത്ത് കേരളം കുടിച്ചുതീർത്തത് 1.33 കോടി ലിറ്റർ പാൽ;  സര്‍വകാല റെക്കോര്‍ഡുമായി മില്‍മ; തൈരും ഒട്ടും പിന്നിലല്ല

മിൽമ (Image Courtesy - Milma Website)

Published: 

15 Sep 2024 17:07 PM

തിരുവനന്തപുരം: ഓണക്കാലക്ക് സർവകാല റെക്കോർഡുമായി മിൽമ. ഉത്രാട ദിനത്തിൽ മാത്രം കേരളത്തിലെ മിൽമ ഔട്ട്ലെറ്റുകൾ വഴി വിറ്റത് 37,00,365 ലിറ്റര്‍ പാലും 3,91,576 കിലോ തൈരുമാണ്. തിരുവോണത്തിനു മുമ്പുള്ള ആറ് ദിവസളിലായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സഹകരണസംഘം വഴി 1,33,47,013 ലിറ്റര്‍ പാലും 14,95,332 കിലോ തൈരുമാണ് വിറ്റഴിച്ചത്.

ഇതിനുപു റമെ നെയ്യുടെ വിൽപ്പനയിലും കുതിച്ചുചാട്ടം രേഖപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബർ 12 നുള്ള കണക്ക് പ്രകാരം നെയ്യുടെ വിൽപ്പന 814 മെട്രിക് ടണ്‍ രേഖപ്പെടുത്തി. ക്ഷീരോത്പന്നങ്ങളുടെ വിപണിയില്‍ മില്‍മ തന്നെയാണ് പ്രഥമസ്ഥാനം നേടിയിട്ടുള്ളത്. ഇതിനു പുറമെ ഓരോ വര്‍ഷവും മിൽമയുടെ വില്‍പ്പന ക്രമാനുഗതമായി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. 2023-ൽ പാലിന്റെ മൊത്തം വിൽപ്പന 1,00,56,889 ലിറ്ററായിരുന്നു. അതിനു മുൻവർഷം ഓണത്തിന്റെ അവസാന നാല് ദിവസങ്ങളിൽ 94,56,621 ലിറ്റര്‍ പാലാണ് വിറ്റു പോയത്. കഴിഞ്ഞ വർഷം ഓണക്കാലത്ത് നാല് ദിവസം കൊണ്ട് 12,99,215 കിലോ തൈരാണ് വിറ്റതെങ്കില്‍ അതിന് മുന്‍വര്‍ഷം 11,25,437 തൈരാണ് വിറ്റഴിച്ചത്.

Also read-Onam 2024 : ഓണത്തിന് പാലൊഴുക്കാൻ മിൽമ; അയൽ സംസ്ഥാനങ്ങളിൽ നിന്ന് വിപണിയിലെത്തിച്ചത് 1.25 കോടി ലിറ്റർ

ഓണവിപണി മുന്നില്‍ കണ്ടു കൊണ്ട് പാലുല്‍പ്പന്നങ്ങളുടെ വിതരണം വർധിപ്പിക്കാൻ മില്‍മ കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു. ഇതിനുപുറമെ ഓണത്തിനായി അയൽ സംസ്ഥാനങ്ങളിൽ നിന്ന് 1.25 കോടി ലിറ്റർ പാലാണ് മിൽമ വിപണിയിലെത്തിച്ചത്. കഴിഞ്ഞ വർഷം കേരളത്തിൽ വിറ്റുപോയ പാലിന്റെ അളവിന്റെ അടിസ്ഥാനത്തിലാണ് ഈ വർഷം അയൽ സംസ്ഥാനങ്ങളിൽ നിന്ന് പാലെത്തിച്ച് മിൽമ തയ്യാറെടുത്തത്. തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ഫെഡറേഷൻ വഴിയാണ് മിൽമ പാൽ സംഭരിക്കുന്നത്. ഇവിടെ നിന്ന് പാൽ ശേഖരിച്ച് കേരളത്തിൽ എത്തിക്കും. നാഷണൽ ഡെയറി ഡവലപ്മെന്റ്‌ ബോർഡിന്റെ കണക്കുകൾ പ്രകാരം രാജ്യത്തെ പാൽ ഉത്പാദനത്തിൽ കേരളത്തിന്റെ സ്ഥാനം ആദ്യ 15ലാണ്.

അതേസമയം ഉപഭോക്താക്കള്‍ മില്‍മയില്‍ അര്‍പ്പിച്ച വിശ്വാസത്തില്‍ നന്ദിയറിയിക്കുന്നുവെന്ന് കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (കെസിഎംഎംഎഫ്) ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു. മികച്ച നേട്ടം കൈവരിക്കാനായതില്‍ ഫെഡറേഷന്‍റെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാര്‍, പ്രാദേശിക യൂണിയനുകള്‍, മാനേജ്മെന്‍റ്, ക്ഷീരകര്‍ഷകര്‍, മില്‍മ ജീവനക്കാര്‍, വാഹനങ്ങളിലെ വിതരണ ജീവനക്കാര്‍, വിതരണക്കാര്‍ എന്നിവര്‍ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. തങ്ങളുടെ ഉത്പന്നങ്ങളിലുള്ള ഉപഭോക്താക്കളുടെ അടിയുറച്ച വിശ്വാസവും ഗുണമേന്മയുംവിതരണത്തിലെ കാര്യക്ഷമതയും കൊണ്ടാണ് ഇത്തരത്തില്‍ തുടര്‍ച്ചയായി റെക്കോര്‍ഡ് പ്രകടനം നടത്താന്‍ കഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ