Old Gold Price: പവന് 57200 രൂപ, പഴയ സ്വർണം ഇപ്പോ വിറ്റാൽ എത്ര രൂപ കിട്ടും?
How to Sell Old Gold: സ്വർണത്തിന്റെ വില ദിവസേന മാറിക്കൊണ്ടിരിക്കുകയാണ്. രാജ്യാന്തര തലത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ, യുദ്ധം, വിപണിയിലെ ഉയർച്ച താഴ്ചകൾ എല്ലാം വിലയെ ബധിക്കാം.
പവന് 57200 രൂപയാണ് ഇപ്പോഴത്തെ സ്വർണ്ണ വില. 55000 എന്ന അക്കം സ്വർണം പിന്നിട്ടിട്ട് നാളുകൾ ഒരുപാടായി. ഏറ്റക്കുറച്ചിലുകൾ വിലയിൽ വരുന്നുണ്ടെങ്കിലും 55000-ന് താഴേക്ക് അങ്ങനെ കാര്യമായി വില കുറയുന്നില്ലെന്നത് ആശങ്കക്കും എന്നാൽ അൽപ്പം ആശ്വാസത്തിനും വഴിവെക്കുന്നുണ്ട്. ആശങ്ക സ്വഭാവികമാണെങ്കിലും ആശ്വാസം പഴയ സ്വർണം, സ്വർണ പണയം എന്നിവയെ ആലോചിച്ച് തന്നെയായിരിക്കും. എങ്ങനെയാണ് പഴയ സ്വർണം വിൽക്കുന്നത്? പഴയ സ്വർണം വിൽക്കുമ്പോൾ അതിന്റെ യഥാർത്ഥ മൂല്യം ലഭിക്കുമോ ? എത്ര രൂപ ലഭിക്കും? തുടങ്ങിയ ചോദ്യങ്ങൾ എപ്പോഴും എല്ലാവരും ചോദിക്കുന്നതാണ്. പഴയ സ്വർണത്തിൻ്റെ വില നിരവധി ഘടകങ്ങളെ ആശ്രയിച്ചാണുള്ളത്. അവ എന്തൊക്കെയെന്ന് നോക്കാം.
സ്വർണത്തിന്റെ തൂക്കം
സ്വർണത്തിന്റെ തൂക്കം അതിന്റെ മൂല്യത്തെ നേരിട്ട് ബാധിക്കുന്നുണ്ട് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കൂടുതൽ തൂക്കമുള്ളവക്ക് എന്തായാലും ലഭിക്കുന്നത് കൂടുതൽ മൂല്യം തന്നെയാണ്. 24 കാരറ്റ് സ്വർണമാണ് തൂക്കത്തിൽ ഏറ്റവും ശുദ്ധമായത്, ഇതിന് പുറമെ 22 കാരറ്റ്, 18, കാരറ്റ് എന്നിവയെല്ലാം വിപണിയിലുണ്ട്. ഇവയിലുള്ള സ്വർണത്തിൻ്റെ അളവ് ആശ്രയിച്ചാണ് വില കൂടുന്നതും കുറയുന്നതും. ചുരുക്കി പറഞ്ഞാൽ 24, 22 കാരറ്റ് സ്വർണാഭരണങ്ങൾ വിൽക്കുമ്പോഴാണ് കൂടുതൽ തുക ലഭിക്കുക.
സ്വർണത്തിന്റെ വില
സ്വർണത്തിന്റെ വില ദിവസേന മാറിക്കൊണ്ടിരിക്കുകയാണ്. രാജ്യാന്തര തലത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ, യുദ്ധം, വിപണിയിലെ ഉയർച്ച താഴ്ചകൾ എല്ലാം വിലയെ ബധിക്കാം. എന്നാൽ വില കൂടുമ്പോൾ സ്വർണം വിറ്റാലാണ് കൂടുതൽ തുക ലഭിക്കുന്നത്.
വിൽക്കുന്ന സ്ഥലം
സ്വർണം വിൽക്കുന്ന സ്ഥലവും വിലയെ ബാധിക്കുന്നു. എപ്പോഴും വാങ്ങിയ കടയിൽ തന്നെ വിൽക്കുന്നതാണ് മൂല്യം കുറയാതിരിക്കാൻ നല്ലത്. ജൂവലറികൾ, സ്വർണ്ണ വ്യാപാരികൾ, സ്വർണ്ണം വാങ്ങുന്ന സ്വകാര്യ സ്ഥാപനങ്ങൾ എന്നിവർക്ക് വിലയിൽ വ്യത്യാസം ഉണ്ടാകാം.
വിൽക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
* സ്വർണം വിൽക്കുന്നതിന് മുമ്പ് അതിന്റെ തൂക്കവും കാരറ്റും പരിശോധിപ്പിക്കുക.
* വിവിധ സ്ഥലങ്ങളിലെ വില താരതമ്യം ചെയ്യുക.
* സ്വർണം വിൽക്കുന്ന സ്ഥാപനത്തിന്റെ വിശ്വാസ്യത പരിശോധിക്കുക.
* വിൽക്കുന്നതിന് മുമ്പ് ബില്ലോ രസീതോ വാങ്ങി സൂക്ഷിക്കുക.
പഴയ സ്വർണം വിൽക്കുന്നത് ഒരു നല്ല തീരുമാനമാണ്. എന്നാൽ അതിന്റെ യഥാർത്ഥ മൂല്യം ലഭിക്കാൻ മുകളിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കുക.
ഇന്നത്തെ സ്വർണ വില
ഇന്നത്തെ വില പരിശോധിച്ചാൽ ഒരു പവൻ സ്വർണത്തിന് 57,200 രൂപയാണ് വില. തിങ്കളാഴ്ച (ഡിസംബർ 16) 57,120 രൂപയായിരുന്ന വില പവന് 80 രൂപ കൂടിയാണ് 57,200-ൽ എത്തിയത്. ഒരു പവൻ സ്വർണ്ണത്തിന് 80 രൂപയും ഒരു ഗ്രാം സ്വർണ്ണത്തിന് 10 രൂപയുമാണ് കൂടിയ വില. ഒരു ഗ്രാം സ്വര്‍ണം വാങ്ങാൻ ഇപ്പോഴത്തെ നിരക്കിൽ 7,150 രൂപ നൽകണം.കഴിഞ്ഞ ആഴ്ചയിൽ സ്വർണ്ണ വില 1100 രൂപ വരെ കുറഞ്ഞിരുന്നു.
ഡിസംബറിൽ സ്വർണത്തിൻ്റെ വില 58, 280 രൂപയിൽ എത്തിയിരുന്നു. ഇതാണ് പിന്നീട് കുറഞ്ഞത്. വില ഇങ്ങനയെങ്കിലും കടയിൽ നിന്നും സ്വർണം വാങ്ങുന്നയാൾക്ക് പണിക്കൂലി, പണിക്കുറവ്, ജിഎസ്ടി എന്നിവയടക്കം 60000-ന് മുകളിൽ ഒരു പവന് കൊടുക്കേണ്ടി വരും എന്നത് അറിഞ്ഞിരിക്കണം. നിലവിലെ വിപണി അവസ്ഥ കണക്കാക്കുമ്പോൾ സ്വര്‍ണത്തിന് വില ഇനിയും കൂടാം എന്നാണ് വിദഗ്ധരുടെ അഭിപ്രായം. പവന് ഏകദേശം 60,000 രൂപയ്ക്ക് മുകളില്‍ എത്തുമെന്നാണ് സൂചന.