5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ola: മിണ്ടാതിരിക്കൂ; ഒല ഇവിയെ വിമര്‍ശിച്ച കുനാല്‍ കമ്രയ്ക്ക് മറുപടി നല്‍കി ഭവിഷ് അഗര്‍വാള്‍

Kunal Kamra VS Bhavish Aggarwal: കമ്രയുടെ പോസ്റ്റിന് താഴെ നിരവധിയാളുകളാണ് കമന്റ് ചെയ്തിരിക്കുന്നത്. ഒല ഇവിയില്‍ നിന്ന് നല്ല അനുഭവം തങ്ങള്‍ക്ക് ഉണ്ടായിട്ടില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇത്രയും വിമര്‍ശനങ്ങള്‍ കമ്പനിക്കെതിരെ ഉണ്ടാകുമ്പോഴും ഉടമയ്ക്ക് മറുപടിയില്ല,

Ola: മിണ്ടാതിരിക്കൂ; ഒല ഇവിയെ വിമര്‍ശിച്ച കുനാല്‍ കമ്രയ്ക്ക് മറുപടി നല്‍കി ഭവിഷ് അഗര്‍വാള്‍
ഭവിഷ് അഗര്‍വാളും കുനാല്‍ കമ്രയും (Image Credits: Social Media)
shiji-mk
SHIJI M K | Published: 06 Oct 2024 20:10 PM

ഒല കമ്പനി നിര്‍മിക്കുന്ന ഇലക്ട്രിക് വാഹനങ്ങളുടെ പേരില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട് കമ്പനി സിഇഒ ഭവിഷ് അഗര്‍വാളും സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്രയും. എക്സിലൂടെയാണ് ഇരുവരും പ്രതികരിച്ചത്. ഒല സര്‍വീസ് സെന്ററിന് മുന്നില്‍ കേടുപാട് സംഭവിച്ച ഇവികള്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ചിത്രം കമ്ര നേരത്തെ പങ്കുവെച്ചിരുന്നു. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ശബ്ദമില്ലേ? അവര്‍ ഇത് അര്‍ഹിക്കുന്നുണ്ടോ?, ഇരുചക്രവാഹനങ്ങള്‍ നിരവധി സാധാരണക്കാരുടെ യാത്രാ മാര്‍ഗമാണെന്നും കമ്ര നേരത്തെ എക്സില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഒല വാഹന വാങ്ങിയ ആര്‍ക്കെങ്കിലും ദുരനുഭവം നേരിടേണ്ടതായി വന്നിട്ടുണ്ടെങ്കില്‍ അവരുടെ കഥ പറയാമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയേയും ഉപഭോക്തൃകാര്യ മന്ത്രാലയത്തേയും ടാഗ് ചെയ്ത പോസ്റ്റില്‍ കമ്ര പറഞ്ഞു.

കമ്രയുടെ പോസ്റ്റിന് താഴെ നിരവധിയാളുകളാണ് കമന്റ് ചെയ്തിരിക്കുന്നത്. ഒല ഇവിയില്‍ നിന്ന് നല്ല അനുഭവം തങ്ങള്‍ക്ക് ഉണ്ടായിട്ടില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇത്രയും വിമര്‍ശനങ്ങള്‍ കമ്പനിക്കെതിരെ ഉണ്ടാകുമ്പോഴും ഉടമയ്ക്ക് മറുപടിയില്ല, ഒല ഒരു ഇന്ത്യന്‍ കമ്പനിയാണ്. പക്ഷെ ചൈനീസ് കമ്പനി ആഫ്രിക്കയെ എങ്ങനെ കൈകാര്യം ചെയ്തുവോ അതുപോലെയാണ് ഇന്ത്യക്കാരോട് ഒല ചെയ്യുന്നത് എന്ന് ഒരാളുടെ കമന്റിന് മറുപടിയായി കമ്ര കുറിച്ചു.

എന്നാല്‍ ഇതിനെതിരെ ഒല സിഇഒ ഭവിഷ് അഗര്‍വാള്‍ രംഗത്തെത്തി. പണം നല്‍കി കൊണ്ടുള്ള ട്വീറ്റ് വഴി തന്റെ കമ്പനിയെ ലക്ഷ്യം വെക്കുകയാണ് കമ്രയെന്ന് അഗര്‍വാള്‍ ആരോപിച്ചു. നിങ്ങള്‍ ഇക്കാര്യങ്ങളെല്ലാം നന്നായി ശ്രദ്ധിക്കുന്നതിനാല്‍ ഞങ്ങളെ വന്ന് സഹായിക്കൂ, നിങ്ങളുടെ പരാജയപ്പെട്ട കോമഡികളേക്കാള്‍ കൂടുതല്‍ പണം നിങ്ങളുടെ ഈ ട്വീറ്റിന് താന്‍ നല്‍കും, അത് പറ്റില്ല എങ്കില്‍ മിണ്ടാതിരിക്കൂ, യഥാര്‍ത്ഥ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം. ഞങ്ങളുടെ സര്‍വീസ് വിപുലപ്പെടുത്തുകയാണ്, എല്ലാ ബുദ്ധിമുട്ടുകള്‍ ഉടന്‍ പരിഹരിക്കുമെന്നും അഗര്‍വാള്‍ കമ്രയ്ക്ക് മറുപടി നല്‍കി.

പണം നല്‍കിയുള്ള ട്വീറ്റ്, പരാജയപ്പെട്ട കോമഡി, മിണ്ടാതിരിക്കുക, ഒരു ഇന്ത്യന്‍ ബിസിനസുകാരന്റെ എളിമയോടെയുള്ള അഭ്യര്‍ത്ഥന എന്ന് കമ്ര തിരിച്ചടിച്ചു. ഈ ട്വീറ്റിന് താന്‍ പണം നല്‍കിയെന്ന് തെളിയിക്കാന്‍ സാധിച്ചാല്‍ സോഷ്യല്‍ മീഡിയ അക്കൗണ്ട് തന്നെ ഇല്ലാതാക്കുമെന്ന് കമ്ര പറഞ്ഞു.

 

Latest News