5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

UPI Payment App: യുപിഐ ഇടപാടുകള്‍ക്ക് പിന്‍ നമ്പറും ഒടിപിയും ഒഴിവാക്കും; പകരം എന്ത്?

UPI Payment New Changes: പഴുതടച്ച സുരക്ഷ ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതുതായി ഈയൊരു മാറ്റം ആളുകളെ ആശയക്കുഴപ്പിത്താലാക്കാന്‍ സാധ്യതയുണ്ട്.

UPI Payment App: യുപിഐ ഇടപാടുകള്‍ക്ക് പിന്‍ നമ്പറും ഒടിപിയും ഒഴിവാക്കും; പകരം എന്ത്?
TV9 Bharatvarsh Image
shiji-mk
Shiji M K | Published: 09 Aug 2024 11:37 AM

യുപിഐ ഇടപാടുകളില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള പദ്ധതിയുമായി നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. നിലവില്‍ ഉപയോഗിക്കുന്ന പിന്‍ നമ്പറുകളും ഒടിപിയും ഒഴിവാക്കാനാണ് പദ്ധതിയിടുന്നത്. ഓരോ തവണ ഇടപാട് നടത്തുമ്പോഴും പിന്‍ നമ്പര്‍ നല്‍കുന്നതിന് പകരം മറ്റൊരു സംവിധാനം ഏര്‍പ്പെടുത്തും. നിലവിലുള്ള അഡീഷണല്‍ ഫാക്ടര്‍ ഓതന്റിഫിക്കേഷന്‍ രീതിക്ക് സമാന്തരമായ മറ്റ് വഴികള്‍ കണ്ടെത്തണമെന്ന റിസര്‍വ് ബാങ്കിന്റെ നിര്‍ദേശനത്തിന് പിന്നാലെയാണ് പുതിയ നീക്കം.

പിന്‍ നമ്പറും പാസ്‌വേര്‍ഡും അല്ലാതെ വിരല്‍ അടയാളം പോലുള്ള ബയോമെട്രിക് സംവിധാനം ഉപയോഗിക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കാന്‍ റിസര്‍വ് ബാങ്ക് പറഞ്ഞിരുന്നു. ഇക്കാര്യം കണ്ടെത്തുന്നതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. നിലവിലുള്ള രീതി അനുസരിച്ച് ഓരോ തവണ പണമിടപാട് നടത്താല്‍ പിന്‍ നമ്പറുകള്‍ നല്‍കണം.

Also Read: Loan Fraud : ലോൺ തട്ടിപ്പിൽ നിന്ന് രക്ഷ നേടാം; അംഗീകൃത ലോൺ ആപ്പുകളുടെ ഡേറ്റാബേസുമായി ആർബിഐ

ഈ പിന്‍ നമ്പറിന് പകരം ആന്‍ഡ്രോയിഡ് ഐഒഎസ് ഉപകരണങ്ങളിലെ ബയോമെട്രിക് സാധ്യതകള്‍ പരീക്ഷിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വിരലടയാളം, ഫേസ് ഐഡി പോലുള്ളവ പ്രയോജനപ്പെടുത്തി പിന്‍ നമ്പര്‍ ഇല്ലാതെ പണമയക്കാന്‍ സാധിക്കുമോ എന്നാണ് ഇപ്പോള്‍ നോക്കുന്നത്.

ആദ്യഘട്ടത്തില്‍ പിന്‍ നമ്പര്‍ സംവിധാനവും ബയോമെട്രിക്കും ഒരുമിച്ചായിരിക്കും ഉണ്ടായിരിക്കുക, എന്നാല്‍ പിന്നീട് ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള രീതി തിരഞ്ഞെടുക്കാന്‍ സാധിക്കും. ഈ രീതിയിലാണ് പുതിയ സംവിധാനം നിലവില്‍ വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പഴുതടച്ച സുരക്ഷ ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതുതായി ഈയൊരു മാറ്റം ആളുകളെ ആശയക്കുഴപ്പിത്താലാക്കാന്‍ സാധ്യതയുണ്ട്.

അതേസമയം, പുതിയ യുപിഐ ഇടപാട് പരിധി പ്രഖ്യാപിച്ചിരിക്കുകയാണ് ആര്‍ബിഐ. നികുതി അടയ്ക്കാനുള്ള യുപിഐ ഇടപാട് പരിധിയാണ് ആര്‍ബിഐ ഉയര്‍ത്തിയിരിക്കുന്നത്. സാധാരണ യുപിഐ ഇടപാടുകളുടെ പരിധിയില്‍ മാറ്റമുണ്ടാകില്ല. യുപിഐ വഴി നികുതി അടയ്ക്കാനുള്ള ഇടപാട് പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് 5 ലക്ഷം രൂപയായി ആര്‍ബിഐ ഉയര്‍ത്തിയിട്ടുണ്ട്.  റിസ്സർവ്വ് ബാങ്കിൻ്റെ മോണിറ്ററി പോളിസി മീറ്റിംഗിൻ്റെ ഭാഗമായാണ് പ്രഖ്യാപനം.

Also Read: Income Tax Returns: റിട്ടേൺ ഫയൽ ചെയ്ത ശേഷവും നിങ്ങൾക്ക് ആദായ നികുതി നോട്ടീസ് ലഭിച്ചാൽ എന്തുചെയ്യണം?

മൂലധന വിപണി, ഐപിഒ സബ്‌സ്‌ക്രിപ്‌ഷനുകൾ, ലോൺ കളക്ഷൻ, ഇൻഷുറൻസ്, മെഡിക്കൽ, വിദ്യാഭ്യാസ സേവനങ്ങൾ തുടങ്ങിയ വിഭാഗങ്ങൾക്കായി. പ്രത്യക്ഷവും പരോക്ഷവുമായ നികുതി പേയ്‌മെൻ്റുകൾ എപ്പോഴും വേണ്ടതിനാലാണ് പരിധി കൂട്ടുന്നത്. ഇത് സംബന്ധിച്ച് കൂടുതൽ നിർദ്ദേശങ്ങളും അതാത് ബാങ്കുകൾക്ക് അടക്കം നൽകും. ടാക്സ് അടവുകൾക്ക് മാത്രമാണ് ഇനി അഞ്ച് ലക്ഷം പരിധിയെന്ന് മീറ്റീംഗ് വിവരങ്ങളെ ഉദ്ധരിച്ച് ഫിനാൻഷ്യൽ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു.