ഒട്ടും കുറയ്ക്കണ്ട! ഇനി അഞ്ച് ലക്ഷം രൂപ വരെ യുപിഐ വഴി അയക്കാം | NPCI Increased UPI Transaction Limit To Lakh Check How And What Type Payment Can Done In This Maximum Limit Malayalam news - Malayalam Tv9

UPI Transaction Limit : ഒട്ടും കുറയ്ക്കണ്ട! ഇനി അഞ്ച് ലക്ഷം രൂപ വരെ യുപിഐ വഴി അയക്കാം

Updated On: 

16 Sep 2024 20:00 PM

List Of Transaction Up to 5 Lakh Via UPI : സാധാരണയായി ഒരു ഉപയോക്താവിന് ഒരു ലക്ഷം രൂപ വരെയാണ് യുപിഐ വഴി പണമിടപാട് നടത്താൻ സാധിക്കുക. എന്നാൽ ചില പണമിടപാടുകൾ അഞ്ച് ലക്ഷം രൂപ വരെ നടത്താൻ സാധിക്കും.

UPI Transaction Limit : ഒട്ടും കുറയ്ക്കണ്ട! ഇനി അഞ്ച് ലക്ഷം രൂപ വരെ യുപിഐ വഴി അയക്കാം

പ്രതീകാത്മക ചിത്രം (Image Courtesy : Indranil Aditya/NurPhoto via Getty Images)

Follow Us On

രാജ്യത്ത് ഞൊടിയിടയിൽ വളർന്ന് വന്ന പണമിടപാട് മാർഗമാണ് യുണിഫൈഡ് പെയ്മെൻ്റ്സ് ഇൻ്റർഫേസ് (യുപിഐ). നിലവിൽ ഒരു ലക്ഷം രൂപ വരെയാണ് യുപിഐ വഴി ഒരു ഉപയോക്താവിന് ഒരു സമയം പണമിടപാട് നടത്താൻ സാധിക്കുക. എന്നാൽ അത് ഇപ്പോൾ അഞ്ച് ലക്ഷം രൂപയായി ഉയർത്തിയിരിക്കുകയാണ് നാഷ്ണൽ പേയ്മെൻ്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). ചില പ്രത്യേക സന്ദർഭങ്ങളിൽ മാത്രമെ ഒരു ഉപയോക്താവിന് ഒരു നേരം അഞ്ച് ലക്ഷം രൂപ വരെ അയക്കാൻ സാധിക്കൂ.

നേരത്തെ സമാനമായി എൻപിസിഐ യുപിഐ വഴിയുള്ള ചില പണമിടപാകുൾക്ക് രണ്ട് ലക്ഷം രൂപ വരെ പരിധി ഉയർത്തിയിരുന്നു. നിക്ഷേപങ്ങൾക്കും, ഇൻഷുറൻസിനും വിദേശ പണമിടപാടുകൾക്കും മാത്രമായിരുന്നു പരിധി ഉയർത്തിയത്. ഇപ്പോൾ സമാനമായി യുപിഐ വഴിയുള്ള മറ്റ് മൂന്ന് പണമിടപാടുകൾക്കുള്ള പരിധിയാണ് അഞ്ച് ലക്ഷം രൂപയായി എൻപിസിഐ വർധിപ്പിച്ചിരിക്കുന്നത്. ഇന്ന് സെപ്റ്റംബർ 16 തീയതി മുതൽ അഞ്ച് ലക്ഷം രൂപ വരെയുള്ള പരിധിയിൽ പണമിടപാട് നടത്താൻ സാധിക്കുമെന്ന് എൻപിസിഐ ഓഗസ്റ്റ് 14-ാം തീയതി പുറപ്പെടുവിച്ച സർക്കലുറിൽ പറയുന്നു.

ALSO READ : Systematic Investment Plan: എസ്‌ഐപികള്‍ തോന്നിയതുപോലെ തുടങ്ങരുത്; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ച് മുന്നോട്ടുപോകാം

അഞ്ച് ലക്ഷം രൂപ വരെ പരിധി ലഭിക്കുന്ന യുപിഐ പണമിടപാടുകൾ

  1. നികുതി അടയ്ക്കൽ
  2. ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പണമിടപാടുകൾ
  3. ഐപിഒകൾ, ആബിഐ സംബന്ധമായ പണമിടപാടുകൾ

നികുതി അടയ്ക്കുന്നതിനായി യുപിഐ മാത്രമല്ല, മറ്റ് ബാങ്ക് മേഖലയിലെ എല്ലാ പ്ലാറ്റ്ഫോമുകൾക്കും എൻപിസിഐ പരിധി ഉയർത്താൻ നിർദേശം നൽകിട്ടുണ്ട്.

അതേസമയം എൻപിസിഐ യുപിഐ പണമിടപാടുനുള്ള പരിധി ഉയർത്തിയെങ്കിലും ചില ബാങ്കുളിൽ ഈ സേവനം പൂർണതോതിൽ ലഭ്യമാകില്ല. അതിനാൽ ഉപയോക്താക്കൾ തങ്ങളുടെ ബാങ്കുമായി അന്വേഷിച്ചതിന് ശേഷം മാത്രമെ ഇത്രയും ഭീമമായ തുക യുപിഐ വഴി അയക്കാവൂ.

ഉദ്ദാഹരണത്തിന് അലഹബാദ് ബാങ്കിൻ്റെ യുപിഐ പരിധി 25,000 രൂപ മാത്രമാണ്. എച്ച്ഡിഎഎഫ്സി, ഐസിഐസിഐ ബാങ്കുൾ ഒരു ലക്ഷം വരെ അനുവദിക്കുന്നുണ്ട്. അതിനാൽ നിങ്ങളുടെ ബാങ്കുമായി സംസാരിച്ചതിന് ശേഷമെ ഇടപാട് നടത്താവൂ.

പൈൽസ് ഉള്ളവർ ഇത് ശ്രദ്ധിക്കൂ...
നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ഏറെ
മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
മുന്തിരിക്കുരു എണ്ണയുടെ അതിശയിപ്പിക്കുന്ന ​ഗുണങ്ങൾ ഇവ...
Exit mobile version