5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Instant Education Loan : പഠനത്തിനായി വിദ്യാഭ്യാസ വായ്പ മാത്രമല്ല; കുറഞ്ഞ രേഖകൾ സമർപ്പിച്ച് ഈ ലോണുകളും എടുക്കാം

Personal Loans For Education : ഉന്നത വിദ്യാഭ്യാസ മേഖലയിലെ പഠന ചിലവുകൾക്ക് വായ്പ അനിവാര്യമാണ്. അവയ്ക്കായി ബാങ്കുകൾ വിദ്യാഭ്യാസ വായ്പകൾ നൽകാറുണ്ട്. ഈ വിദ്യാഭ്യാസ വായ്പകൾക്ക് പുറമെ പഠനാവശ്യങ്ങൾക്കായി ലഭിക്കുന്ന മറ്റ് ലോണുകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം

Instant Education Loan : പഠനത്തിനായി വിദ്യാഭ്യാസ വായ്പ മാത്രമല്ല; കുറഞ്ഞ രേഖകൾ സമർപ്പിച്ച് ഈ ലോണുകളും എടുക്കാം
Representative ImageImage Credit source: DEV IMAGES/Moment/Getty Images
jenish-thomas
Jenish Thomas | Published: 27 Feb 2025 20:04 PM

ഉന്നതവിദ്യാഭ്യാസത്തിനായിട്ടുള്ള ചിലവുകൾ അനുദിനം വർധിച്ചു വരികയാണ്. ലക്ഷങ്ങളാണ് ഓരോ വർഷവും പല കോഴ്സുകൾക്കും ഫീസായി കോളേജുകൾ ഈടാക്കുന്നത്. ഇത്രയും അമിത ഫീസ് ഈടാക്കുമ്പോൾ സാധാരണക്കാരായ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വായ്പയെ ആശ്രയിക്കാനെ സാധിക്കൂ. ഭവന വായ്പ പോലെ തന്നെ വളരെ കഠിനമേറിയതാണ് വിദ്യാഭ്യാസ വായ്പയും എടുക്കാൻ നിരവധി രേഖകളാണ് ബാങ്കുകൾ വായ്പകൾ നൽകാനായി ചോദിക്കുന്നത്. അത്തരം സാഹചര്യങ്ങളി ബാങ്കുകൾ നൽകുന്ന സ്വാകാര്യ വായ്പകൾ (പേഴ്സണൽ ലോണുകൾ), സർക്കാരിൻ്റെ വിവിധ സ്കീമുകളിൽ വിദ്യാർഥികൾക്ക് അശ്രിയിക്കാവുന്നതാണ്. വിദ്യാഭ്യാസ വായ്പയ്ക്ക് പുറമെ ഏതെല്ലാം പഠനാവശ്യങ്ങൾക്ക് ഏതെല്ലാം ലോണുകൾ ലഭിക്കുമെന്ന് പരിശോധിക്കാം.

ബാങ്കുകൾ നൽകുന്ന വായ്പ ലോണുകൾ

പഠനാവശ്യത്തിനായി വിദ്യാഭ്യാസ ലോൺ എടുക്കുന്നതാണ് ഏറ്റവും ഉത്തമം. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ പ്രമുഖ ബാങ്കുകൾ എല്ലാം വിദ്യാഭ്യാസ ലോണുകൾ നൽകുന്നത്. കോർപറേറ്റീവ് ബാങ്കുകളിലും ഇത്തരം ലോണുകൾ ലഭ്യമാണ്. നിരവധി പേപ്പർ ജോലികളും രേഖകളും ഉണ്ടെങ്കിലും വിദ്യാഭ്യാസ വായ്പയ്ക്ക് മറ്റ് ലോണുകൾക്കുള്ള പലിശകളെക്കാളും വളരെ കുറവാണ്. കൂടാതെ വിദ്യാഭ്യാസ കാലവധി കഴിയുന്നത് വരെ ബാങ്കുകൾ പലിശ കൂട്ടില്ല. അഞ്ച് വർഷം മുതൽ 15 വർഷം കൊണ്ട് വായ്പ അടച്ച് തീർക്കാനുള്ള സാവാകാശവും ബാങ്കുകൾ നൽകും.

പേഴ്സണൽ ലോണുകൾ

പലിശ അൽപം കൂടുതലാണെങ്കിലും സാമ്പത്തികമായ പെട്ടെന്നുള്ള ആവശ്യങ്ങൾ നിറവേറ്റാണ് പേഴ്സണൽ ലോണുകൾ പോലയുള്ളവ കൊണ്ട് സാധിക്കും. സ്വാകാര്യ ലോണുകളുടെ പലിശ അൽപം കൂടുതലാണ്. ഇതെല്ലാം ഓരോ ബാങ്കുകളുടെ അടിസ്ഥാനത്തിലായിരിക്കും.

ഫിൻടെക് ആപ്ലിക്കേഷനുകൾ

മറ്റ് ബാങ്കുകളെ പോലെ ഫിൻടെക് ആപ്ലിക്കേഷനുകൾ വഴി വായ്പ എടുത്ത പഠനാവശ്യത്തിനായി ഉപയോഗിക്കാവുന്നതാണ്. 10,000 മുതൽ അഞ്ച് ലക്ഷം രൂപ വരെയാണ് ഈ ആപ്പുകൾ വഴി വായ്പ എടുക്കാൻ സാധിക്കുക. വളരെ കുറഞ്ഞ പേപ്പർ ജോലികൾ മാത്രമെ ഉണ്ടാകൂ. എന്നാൽ ഇവ ഏർപ്പെടുത്തുന്ന പലിശ ഭീമമായിരിക്കും. സുരക്ഷ എത്രത്തോളം ഉണ്ടെന്ന് ഉറപ്പ് പറയാനും സാധിക്കില്ല. ഇനി അഥവാ എവിടേലും വായ്പ മുടങ്ങിയാൽ ഉയർന്ന പിഴ ഇവർ ഈടാക്കുന്നതാണ്. അത് വായ്പ എടുത്തയാളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കുന്നതാണ്.

ALSO READ : Used Car Loan: സെക്കൻ്റ് ഹാൻ്റ് കാറിന് ലോൺ കിട്ടാൻ വരുമാനം എത്ര വേണം? പലിശ എങ്ങനെ നോക്കാം

സർക്കാരിൻ്റെ വിവിധ സ്കീമുകൾ

വിദ്യാർഥികളുടെ പഠനാവശ്യത്തിനായി രാജ്യത്തെ സർക്കാർ വിവിധ സ്കീമുകൾ അവതരിപ്പിച്ചിട്ടുണ്ട്. കൃത്യമായ പേപ്പറുകൾ ഉണ്ടെങ്കിൽ സർക്കാരിൽ നിന്നും വേഗത്തിൽ വായ്പകൾ എടുക്കാൻ സാധിക്കും. മൂന്നാമതൊരാളുടെ ഗ്വാരൻ്റി ഒന്നുമില്ലാതെ കേന്ദ്ര സർക്കാർ വിദ്യാർഥികൾക്ക് 7.5 ലക്ഷം രൂപയുടെ വായ്പ എടുക്കാവുന്നതാണ്. ഇവയ്ക്ക് പുറമെ പിഎം വിദ്യാലക്ഷ്മി സ്കീം പ്രകാരം പത്ത് ലക്ഷം രൂപയുടെ വിദ്യാഭ്യാസ വായ്പ ലഭിക്കുന്നതാണ്. പൂർണമായി ഡിജിറ്റിലൂടെ വിദ്യാർഥികൾക്ക് ഈ വായ്പയ്ക്കായി അപേക്ഷിക്കാവുന്നതാണ്. എട്ട് ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള കുടുംബത്തിലെ കുട്ടികൾക്കാണ് ഉന്നതവിദ്യാഭ്യാസത്തിനായി ഈ വായ്പ ലഭിക്കുക.