Kerala Gold Rate: ഇതാണ് സ്വർണം വാങ്ങാൻ പറ്റിയ ബെസ്റ്റ് ടെെം; ഇന്നത്തെ നിരക്ക് അറിയാം
Gold Rate in Kerala: ഡിസംബർ 1-നാണ് ഈ മാസത്തെ ഏറ്റവും കൂടുതൽ സ്വർണവില രേഖപ്പെടുത്തിയത്. 57,200 രൂപയിലായിരുന്നു അന്നത്തെ വ്യാപരം നടന്നത്.
കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല. 56,920 രൂപയാണ് ഒരു പവൻറെ വില. ഗ്രാമിന് 7,114 രൂപയിലാണ് വ്യാപാരം നടക്കുന്നത്. മൂന്ന് ദിവസമായി തുടർച്ചയായി ഉയർന്ന സ്വർണവിലയാണ് ഇന്നലെ ഒറ്റയടിക്ക് കുറഞ്ഞത്. ഇന്നലെ 200 രൂപ കുറഞ്ഞ സ്വർണവില ഇന്ന് കുതിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും മാറ്റമില്ലാതെയാണ് വിപണിയിൽ വ്യാപാരം നടക്കുന്നത്. ഇന്നലെ 200 രൂപ കുറഞ്ഞ് പവന് 56,920 രൂപയും, ഗ്രാമിന് 25 രൂപ കുറഞ്ഞ് 7115 രൂപയിലുമായിരുന്നു വ്യാപാരം പുരോഗമിക്കുന്നത്.
ഡിസംബർ 1-നാണ് ഈ മാസത്തെ ഏറ്റവും കൂടുതൽ സ്വർണവില രേഖപ്പെടുത്തിയത്. 57,200 രൂപയിലായിരുന്നു അന്നത്തെ വ്യാപരം നടന്നത്. 480 രൂപ കുറഞ്ഞ് ഡിസംബർ 2-ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കും രേഖപ്പെടുത്തി.
കേരളത്തിലെ ഒരു ഗ്രാം സ്വർണത്തിന്റെ വില
22 കാരറ്റ്: 7,114 രൂപ
24 കാരറ്റ്: 7,761 രൂപ
18 കാരറ്റ്: 5,821 രൂപ
കേരളത്തിലെ ഒരു പവൻ സ്വർണത്തിന്റെ വില
22 കാരറ്റ് 56,920 രൂപ
24 കാരറ്റ് ₹62,906 രൂപ
18 കാരറ്റ് ₹46,568 രൂപ
ഡിസംബറിലെ സ്വർണവില (പവനിൽ)
ഡിസംബർ 01: 57,200 രൂപ
ഡിസംബർ 02: 56,720 രൂപ
ഡിസംബർ 03: 57,040 രൂപ
ഡിസംബർ 04: 57,040 രൂപ
ഡിസംബർ 05: 57,120 രൂപ
ഡിസംബർ 06: 56, 920 രൂപ
ഡിസംബർ 07: 56, 920 രൂപ
അതേസമയം സംസ്ഥാനത്തെ വെള്ളി വിലയിലും കാര്യമായ മാറ്റമില്ല. വെള്ളി ഗ്രാമിന് 10 പെെസയും കിലോയ്ക്ക് 100 രൂപയും കുറഞ്ഞു. ഇന്ന് ഗ്രാമിന് 100.90 രൂപയും കിലോഗ്രാമിന് 1,00,900 രൂപയുമാണ്. പ്ലാറ്റിനത്തിന് ഗ്രാമിന് 15 ഗ്രാമിന് 10 ഗ്രാമിന് 150 രൂപയും കുറഞ്ഞു. അന്താരാഷ്‌ട്ര വിപണിയിലെ സ്വർണ- വെള്ളി നിരക്കിലുണ്ടാകുന്ന മാറ്റമാണ് കേരളത്തിലെ സ്വർണ- വെള്ളി വിലയിലും പ്രതിഫലിക്കുന്നത്. വെള്ളിവിലയിൽ മാറ്റം സംഭവിക്കാനിടയിലെങ്കിലും സ്വർണവില ഈ മാസം തന്നെ 60,000 കടക്കാൻ സാധ്യത ഏറെയാണ്.
കഴിഞ്ഞ മൂന്ന് മാസത്തെ സ്വർണവില പരിശോധിച്ചാൽ ഏറ്റവും കൂടുതൽ വില രേഖപ്പെടുത്തിയത് നവംബർ 1-നായിരുന്നു. അന്ന് 59,080 രൂപ എന്ന നിരക്കിലായിരുന്നു വിപണിയിൽ സ്വർണവ്യാപാരം നടന്നത്. ഏറ്റവും കുറഞ്ഞനിരക്ക് രേഖപ്പെടുത്തിയതും നവംബറിലാണ്. നവംബർ 14,16,17 തീയതികളിലാണ് 55,00 രൂപയിൽ സ്വർണവ്യാപരം നടന്നത്. അടുത്തിടെ ഉണ്ടായ ഏറ്റവും കുറഞ്ഞ നിരക്കാണിത്. നവംബറിൽ സ്വർണവില 60,000 പിന്നിടുമെന്ന് ബിസിനസ് വിദഗ്ധർ വിലയിരുത്തിയിരുന്നെങ്കിലും പിന്നീട് 59,000-ലേക്ക് പോലും സ്വർണവില ഉയർന്നില്ല. വിവാഹ സീസൺ അടുത്തതോടെ സ്വർണവിലയിൽ വലിയമാറ്റങ്ങൾ പ്രകടമാവാത്തത് വ്യാപാരികൾക്ക് ഉൾപ്പെടെ ആശ്വാസമാണ്.