Niva Bupa IPO: വില 70 മുതല്‍ 74 വരെ; ഈ ഐപിഒ വാങ്ങിക്കുന്നത് ലാഭമോ? നിവ ബുപയെ കുറിച്ചറിയാം

Niva Bupa Health Insurance IPO details: ഐപിഒയിലൂടെ ആകെ 2,200 കോടി രൂപ ഉണ്ടാക്കാനാണ് നിവ ബുപ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി ലക്ഷ്യമിടുന്നത്. അതിനായി ഫ്രഷ് ഇഷ്യൂ വഴി 10.81 കോടി, പുതിയ ഓഹരികള്‍ അനുവദിക്കുന്നതിലൂടെ 800 കോടി, പ്രൊമോട്ടര്‍മാരിലും നിന്നും നിലവിലെ വന്‍കിട നിക്ഷേപകരില്‍ നിന്നുമായി ഓഫര്‍ സെയില്‍ വഴി 18.91 കോടി, ഓഹരികള്‍ കൈമാറുന്നത് വഴി 1,400 കോടി രൂപ എന്നിങ്ങനെ സമാഹരിക്കാനാണ് കമ്പനിയുടെ നീക്കം.

Niva Bupa IPO: വില 70 മുതല്‍ 74 വരെ; ഈ ഐപിഒ വാങ്ങിക്കുന്നത് ലാഭമോ? നിവ ബുപയെ കുറിച്ചറിയാം

ഐപിഒ (Image Credits: Olemedia/E+/Getty Images)

Published: 

07 Nov 2024 11:56 AM

ഒട്ടുമിക്ക എല്ലാ നിക്ഷേപകരും പ്രാരംഭ പൊതു ഓഹരി വില്‍പന അഥവാ ഐപിഒയില്‍ ഭാഗ്യം പരീക്ഷിക്കുന്നവരാണ്. അതിനാല്‍ ഐപിഒ വില്‍പന അവരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ഈ മാസത്തിലെ നാലാമത് ഐപിഒയ്ക്ക് ഇന്ന് തുടക്കമാവുകയാണ്. നിവ ബുപ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയുടെ ഐപിഒയാണ് ഇന്നുമുതല്‍ വിപണിയിലെ താരം.

നിവ ബുപ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്

നവംബര്‍ 7 മുതല്‍ 11 വരെയാണ് നിവ ബുപ ഓഹരി വില്‍പന. ഈ സമയ പരിധിക്കുള്ളില്‍ നിക്ഷേപകര്‍ക്ക് ഓഹരികള്‍ അനുവദിക്കുന്നതിനായി അപേക്ഷ നല്‍കാവുന്നതാണ്. 70 മുതല്‍ 74 രൂപ വരെയാണ് ഓഹരികള്‍ക്ക് വില നിശ്ചയിച്ചിട്ടുള്ളത്. അപേക്ഷകന്‍ 200 ഓഹരികളുടെ ലോട്ട് ആയി വേണം ഐപിഒയില്‍ അപേക്ഷിക്കേണ്ടത്.

74 രൂപ നിരക്കിലുള്ള ഓഹരികളുള്ള ഒരു ലോട്ടിനായി നിങ്ങള്‍ അപേക്ഷിക്കുമ്പോള്‍ ആകെ ചെലവ് വരുന്നത് 14,800 രൂപയായിരിക്കും. റീട്ടെയില്‍ നിക്ഷേപകരുടെ വിഭാഗത്തില്‍ നിന്ന് പരമാവധി ഒരാള്‍ക്ക് 13 ലോട്ടുകള്‍ക്ക് വരെ അപേക്ഷിക്കാവുന്നതാണ്.

Also Read: Stock Investment: ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാമോ?

ഐപിഒയിലൂടെ ആകെ 2,200 കോടി രൂപ ഉണ്ടാക്കാനാണ് നിവ ബുപ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി ലക്ഷ്യമിടുന്നത്. അതിനായി ഫ്രഷ് ഇഷ്യൂ വഴി 10.81 കോടി, പുതിയ ഓഹരികള്‍ അനുവദിക്കുന്നതിലൂടെ 800 കോടി, പ്രൊമോട്ടര്‍മാരിലും നിന്നും നിലവിലെ വന്‍കിട നിക്ഷേപകരില്‍ നിന്നുമായി ഓഫര്‍ സെയില്‍ വഴി 18.91 കോടി, ഓഹരികള്‍ കൈമാറുന്നത് വഴി 1,400 കോടി രൂപ എന്നിങ്ങനെ സമാഹരിക്കാനാണ് കമ്പനിയുടെ നീക്കം. എന്നാല്‍ ഇതില്‍ ഫ്രഷ് ഇഷ്യൂവിലൂടെ ലഭിക്കുന്ന തുക മാത്രമാണ് കമ്പനിയുടെ വികസനത്തിനായി പ്രയോജനപ്പെടുത്തുന്നത്.

ഓഹരികള്‍ ലഭിച്ചാല്‍

നവംബര്‍ 7 മുതല്‍ 11 വരെ അപേക്ഷിക്കുന്നവരില്‍ നിന്ന് അര്‍ഹരായവരെ നവംബര്‍ 12ന് കമ്പനി തീരുമാനിക്കും. തിരഞ്ഞെടുക്കപ്പെടുന്നവരുടെ ഡീമാറ്റ് അക്കൗണ്ടിലേക്ക് നവംബര്‍ 13ന് ഓഹരികള്‍ ക്രെഡിറ്റ് ചെയ്യും. ഓഹരികള്‍ ലഭിക്കാത്ത അപേക്ഷകര്‍ക്ക് നവംബര്‍ 13ന് പണം റീഫണ്ട് ചെയ്യും. നവംബര്‍ 14നാണ് നിവ ബുപയുടെ ഓഹരികളുടെ ലിസ്റ്റിങ് നടക്കുന്നത്. എന്‍എസ്ഇ, ബിഎസ്ഇ എന്നിവയില്‍ ഓഹരികള്‍ ലിസ്റ്റ് ചെയ്യപ്പെടും.

ഐപിഒയില്‍ കാണിച്ചിരുന്ന ആകെ ഓഹരികളില്‍ 75 ശതമാനം തിരഞ്ഞെടുക്കപ്പെട്ട നിക്ഷേപകര്‍ക്കും 15 ശതമാനം ഓഹരികള്‍ വന്‍കിട നിക്ഷേപകര്‍ക്കും ബാക്കി 10 ശതമാനം ഓഹരി റീട്ടെയില്‍ നിക്ഷേപകര്‍ക്കുമായാണ് നീക്കി വെക്കുക എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 13,381 രൂപയാണ് മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നിവ ബുപ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയുടെ ആകെ വിപണി മൂല്യം.

Also Read: SIP Calculator: 1000 രൂപയുടെ എസ്‌ഐപിയാണോ തുടങ്ങിയത്? 1 കോടി നേടാന്‍ ഇത്ര വര്‍ഷം മതി

കമ്പനിയുടെ നലവിലെ കടം-ഓഹരി അനുപാതം 0.12 ആണ്. ഇത് സാമ്പത്തികമായി വളരെ മികച്ച നിലവാരമാണ്. എന്നാല്‍ ആര്‍ഒഎന്‍ഡബ്ല്യു അല്ലെങ്കില്‍ റിട്ടേണ്‍ നെറ്റ് വര്‍ത്ത്, പ്രൈസ് ടു ബുക്ക് വാല്യു എന്നിവ ഫിനാന്‍ഷ്യല്‍ റേഷ്യോയുലെ മറ്റ് കമ്പനികളേക്കാള്‍ താഴെയാണ്. പ്രതിയോഹരി വരുമാന നിരക്കിലും മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്.

കമ്പനിയുടെ വരുമാനത്തിലും അറ്റാദായത്തിലും മൂന്ന് വര്‍ഷത്തിനിടെ വര്‍ധനവുണ്ടായിട്ടുണ്ട്. ഇന്ത്യയില്‍ ആരോഗ്യ സംരക്ഷണ മേഖലയെ കുറിച്ചുള്ള അവബോധവും ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് പരിധിയില്‍ വരാത്ത ജനവിഭാഗത്തെയും കണക്കിലെടുക്കുമ്പോള്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മേഖലയ്ക്ക് വളര്‍ച്ചാ സാധ്യതയുണ്ട്. മാത്രമല്ല നിവയ്ക്ക് കടബാധ്യതയും കുറവായതിനാല്‍ വളര്‍ച്ചയ്ക്കായി കടമെടുക്കുന്നത് വലിയ വെല്ലുവിളി സൃഷ്ടിക്കില്ല.

(ഓഹരികളില്‍ നിക്ഷേപം നടത്തുന്നത് വിപണിയിലെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് സാമ്പത്തിക വിദഗ്ധരുമായി കൂടിയാലോചനകള്‍ നടത്തുക. കൃത്യമായ പഠനം നടത്താതെയുള്ള നിക്ഷേപങ്ങള്‍ക്കും അവയിലുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിനും ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.)

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ