5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Train Ticket Booking: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ ടിക്കറ്റ് ബുക്കിം​ഗിലെ പുതിയ മാറ്റം ഇന്ന് മുതൽ; നിലവില്‍ ബുക്ക് ചെയ്തവരെ മാറ്റം ബാധിക്കുമോ?

Train Ticket Booking: ഇനി മുതല്‍ 60 ദിവസം മുന്‍പ് മാത്രമെ റിസര്‍വേഷന്‍ സാധ്യമാകു. നേരത്തെ റിസര്‍വ് ചെയ്തവരെ മാറ്റം ബാധിക്കില്ല.

Train Ticket Booking: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ ടിക്കറ്റ് ബുക്കിം​ഗിലെ പുതിയ മാറ്റം ഇന്ന് മുതൽ;  നിലവില്‍ ബുക്ക് ചെയ്തവരെ മാറ്റം ബാധിക്കുമോ?
ട്രെയിൻ ടിക്കറ്റ് (image credits: PTI)
sarika-kp
Sarika KP | Published: 01 Nov 2024 10:01 AM

ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിൽ ഇന്ത്യൻ റെയില്‍വെ വരുത്തിയ മാറ്റങ്ങള്‍ ഇന്ന് മുതൽ പ്രാബല്യത്തിൽ. ടിക്കറ്റ് മുൻകൂട്ടി റിസർവ് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ചതാണ് പുതിയ മാറ്റങ്ങൾ. ഇതോടെ ഇനി മുതല്‍ 60 ദിവസം മുന്‍പ് മാത്രമെ റിസര്‍വേഷന്‍ സാധ്യമാകു. മുൻപ് 120 ദിവസം മുൻപായിരുന്നു ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങ് നടത്തിയത്. എന്നാൽ ഇന്ന് മുതൽ അതിനു സാധിക്കില്ല.

എന്നാൽ നിലവില്‍ ടിക്കറ്റ് ബുക്ക് ചെയ്തവരെ മാറ്റം ബാധിക്കില്ല. അതായത് നിലവില്‍ 120 ദിവസംവരെയുള്ള കാലയളവിലേക്ക് യാത്രയ്ക്കായി ടിക്കറ്റ് റിസര്‍വ് ചെയ്തവര്‍ക്ക് അത് ലഭിക്കും. ഇത്തരം ടിക്കറ്റുകള്‍ റദ്ദാക്കാനും തടസമില്ല. വിദേശികള്‍ക്ക് 365 ദിവസം മുന്‍പുവരെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ തുടര്‍ന്നും സാധിക്കും. നാല് മാസം മുൻപ് ടിക്കറ്റ് ബുക്ക് ചെയ്തതിനു ശേഷം യാത്ര അടുക്കുമ്പോൾ ടിക്കറ്റ് റദ്ദാക്കുന്ന പ്രവണത കൂടി വരുന്നതിനാലാണ് മുൻകൂട്ടി റിസർവ് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ചത്. 60 ദിവസമെന്ന സമയ പരിധി വരുമ്പോൾ യാത്രകൾ കൃത്യമായി ക്രമീകരിക്കാനാകുമെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ. ട്രെയിനുകളുടെ സമയക്രമത്തിൽ അടക്കം വരുന്ന മാറ്റങ്ങൾ ടിക്കറ്റെടുത്തവരെ പ്രതികൂലമായി ബാധിക്കുന്ന സംഭവങ്ങൾ ഒഴിവാക്കാനാകുമെന്നും റെയിൽവേ അറിയിച്ചിരുന്നു.

Also read-Train Timings: മംഗള, നേത്രാവതി ഉൾപ്പടെ 25-ലധികം ട്രെയിനുകൾക്ക് പുതിയ സമയം; ഇനി വേഗം കൂടും

അതേസമയം, വിദേശ വിനോദ സഞ്ചാരികൾക്ക് 365 ദിവസം മുമ്പ് ടിക്കറ്റെടുക്കാമെന്ന നിയമം മാറ്റങ്ങളില്ലാതെ തുടരും. വ്യത്യസ്‌ത മുൻകൂർ ബുക്കിംഗ് നിയമങ്ങളുള്ള താജ് എക്‌സ്‌പ്രസ്, ഗോമതി എക്‌സ്പ്രസ് തുടങ്ങിയ ചില ഡേടൈം എക്‌സ്പ്രസ് ട്രെയിനുകൾക്കും പുതിയ മാറ്റങ്ങൾ ബാധകമല്ലെന്ന് റെയിൽവേ അറിയിച്ചിരുന്നു. യാത്രക്കാരെ സഹായിക്കാനാണ് പുതിയ മാറ്റങ്ങളെന്നാണ് റെയിൽവേയുടെ വിശദീകരണം. റിസര്‍വേഷന്‍ നിയമത്തില്‍ പന്ത്രണ്ടാംതവണയാണ് റെയില്‍വെ മാറ്റം വരുത്തുന്നത്. 1995 മുതല്‍ 1998 വരെ 30 ദിവസമായിരുന്നു മുന്‍കൂര്‍ റിസര്‍വേഷനുള്ള സമയപരിധി. 2015 ഏപ്രിലില്‍ ആണ് അത് 120 ദിവസമാക്കി ഉയര്‍ത്തിയത്.