AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

EPFO changes in 2025: അടിമുടി മാറ്റവുമായി ഇപിഎഫ്ഒ; പുതിയ നയങ്ങൾ ഇങ്ങനെ…

EPFO changes in 2025: നിങ്ങളുടെ പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്യുന്നത് ഇപ്പോൾ വളരെ എളുപ്പമാണ്. കൂടാതെ, ഉയർന്ന ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ പെൻഷൻ വാങ്ങാൻ ആഗ്രഹിക്കുന്ന അംഗങ്ങൾക്കുള്ള നയവും ഇപിഎഫ്ഒ വ്യക്തമാക്കിയിട്ടുണ്ട്. 

EPFO changes in 2025: അടിമുടി മാറ്റവുമായി ഇപിഎഫ്ഒ; പുതിയ നയങ്ങൾ ഇങ്ങനെ…
Employees' Provident FundImage Credit source: Pinterest
nithya
Nithya Vinu | Published: 26 Apr 2025 13:22 PM

സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അടിമുടി മാറ്റവുമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ). പുതിയ മാറ്റങ്ങൾ 1.25 കോടിയിലധികം വരുന്ന ഇപിഎഫ്ഒ അംഗങ്ങൾക്ക് സേവനങ്ങൾ സുഗമമാക്കുമെന്നാണ്  പ്രതീക്ഷ.  ഏകദേശം 90,000 കോടി രൂപയുടെ പിഎഫ് ട്രാൻസ്ഫറുകൾ സുഗമമാക്കാനും അതുവഴി കാലതാമസവും അംഗങ്ങളുടെ പരാതികളും കുറയ്ക്കാനുമാണ് ഇപിഎഫ്ഒ ലക്ഷ്യമിടുന്നത്. ഇപിഎഫ്ഒ-ലെ പുതിയ മാറ്റങ്ങൾ എന്തെല്ലാമെന്ന് പരിശോധിക്കാം.

ഫോം 13

പിഎഫ് അക്കൗണ്ട് ട്രാൻസ്ഫറുകൾ കാര്യക്ഷമമാക്കുന്നതിനായി ഇപിഎഫ്ഒ ഫോം 13 ന്റെ പുതുക്കിയ പതിപ്പ് അവതരിപ്പിച്ചു. കൂടാതെ, ആധാർ സീഡിംഗ് ഇല്ലാതെ തന്നെ തൊഴിലുടമകൾക്ക് യൂണിവേഴ്സൽ അക്കൗണ്ട് നമ്പറുകൾ (യുഎഎൻ) സൃഷ്ടിക്കാൻ കഴിയും.

പ്രൊഫൈൽ അപ്ഡേറ്റ്

പുതുക്കിയ മാറ്റങ്ങൾ അനുസരിച്ച് നിങ്ങളുടെ പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്യുന്നത് ഇപ്പോൾ വളരെ എളുപ്പമാണ്. നിങ്ങളുടെ യുഎഎൻ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ,  പേര്, ജനനത്തീയതി, ലിംഗഭേദം, ദേശീയത, മാതാപിതാക്കളുടെ പേര്, വൈവാഹിക നില, പങ്കാളി വിവരങ്ങൾ, ജോലി ആരംഭിച്ച തീയതി, അവസാന തീയതി തുടങ്ങിയ പ്രധാനപ്പെട്ട വിവരങ്ങൾ ഒരു രേഖയും ഇല്ലാതെ ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യാൻ കഴിയും.

ALSO READ: പിഎഫ് തുകയ്ക്ക് ഇനി എടിഎമ്മിൽ ചെന്നാൽ മതി; ഇപിഎഫ്ഒ 3.0 ഉടൻ, നിങ്ങൾ അറിയേണ്ടതെല്ലാം

പിഎഫ് കൈമാറ്റം 

പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) ബാലൻസുകൾ കൈമാറുന്നതിനുള്ള പ്രക്രിയയും ഇനി വളരെ എളുപ്പമാണ്. മുമ്പ്, പണം കൈമാറുന്നതിന് തൊഴിലുടമയുടെ അനുമതി ആവശ്യമായിരുന്നു, പുതിയ നിർദ്ദേശങ്ങൾ അനുസരിച്ച് ചില സന്ദർഭങ്ങളിൽ, പിഎഫ് ട്രാൻസ്ഫറിന് പഴയ തൊഴിലുടമയുടെയോ പുതിയ തൊഴിലുടമയുടെയോ അംഗീകാരം ആവശ്യമില്ല.

പെൻഷൻ പേയ്‌മെന്റ് 

നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ‌പി‌സി‌ഐ) വഴി ഏത് ബാങ്കിലേക്കും നേരിട്ട് പെൻഷൻ പേയ്‌മെന്റുകൾ നടത്താവുന്നതാണ്. ഇത് റീജിയണൽ ഓഫീസുകൾക്കിടയിൽ പിപിഒ ട്രാൻസ്ഫർ ചെയ്യേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കും. കൂടാതെ, ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (ജീവൻ പ്രമാൻ) സൗകര്യം ലഭിക്കുന്നതിന് പുതിയ പിപിഒ നൽകുമ്പോൾ യുഎഎൻ-ആധാർ ലിങ്ക് ചെയ്യേണ്ടത് ആവശ്യമാണ്.

ഉയർന്ന പെൻഷൻ

ഉയർന്ന ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ പെൻഷൻ വാങ്ങാൻ ആഗ്രഹിക്കുന്ന അംഗങ്ങൾക്കുള്ള നയവും ഇപിഎഫ്ഒ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ പെൻഷൻകാർക്കും പെൻഷൻ ഏകീകൃത രീതിയിൽ കണക്കാക്കും. ഒഴിവാക്കപ്പെട്ട സ്ഥാപനങ്ങൾ ട്രസ്റ്റിന്റെ നിയമങ്ങൾ പൂർണ്ണമായും പാലിക്കേണ്ടതുണ്ട്. കുടിശ്ശിക ഈടാക്കുന്നതിനും കുടിശ്ശിക അടയ്ക്കുന്നതിനുമുള്ള പ്രക്രിയ പ്രത്യേകം കൈകാര്യം ചെയ്യും.