New Bank Rules From April 1: ഏപ്രില്‍ 1 മുതല്‍ ബാങ്ക് നിയമങ്ങളിലും വമ്പന്‍ മാറ്റങ്ങള്‍; എടിഎം കാര്‍ഡ് ഉപയോഗം സൂക്ഷിച്ച് മതി
What Are The New Bank Rules From April 1st: ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനായി വ്യാപകമായി എടിഎം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ ഇനി മുതല്‍ എടിഎമ്മിലൂടെ പണം പിന്‍വലിക്കുന്നതിന് അധിക ചാര്‍ജ് നല്‍കേണ്ടതായി വരും. സൗജന്യ പണം പിന്‍വലിക്കലുകളുടെ എണ്ണം കുറയ്ക്കാനുള്ള നീക്കത്തിലാണ് രാജ്യത്തെ പല പ്രമുഖ ബാങ്കുകളും.

പുതിയൊരു സാമ്പത്തിക വര്‍ഷത്തിലേക്ക് നമ്മള്‍ കാലെടുത്ത് വെക്കുകയാണ്. സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭം എന്ന് പറയുമ്പോള്‍ തന്നെ അത് മാറ്റങ്ങളുടെ ആരംഭമാണ്. ഒട്ടനവധി മേഖകളിലാണ് പുതിയ സാമ്പത്തിക വര്‍ഷത്തില്‍ മാറ്റം സംഭവിക്കാന്‍ പോകുന്നത്. ബാങ്ക് നിയമങ്ങളില്‍ ഉള്‍പ്പെടെ ഏപ്രില്‍ 1 മുതല്‍ വലിയ മാറ്റങ്ങളാണ് സംഭവിക്കാന്‍ പോകുന്നത്. അവ എന്തെല്ലാമാണെന്ന് നോക്കാം.
എടിഎം നിരക്കുകള്‍ വര്‍ധിക്കുന്നു
ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനായി വ്യാപകമായി എടിഎം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ ഇനി മുതല്‍ എടിഎമ്മിലൂടെ പണം പിന്‍വലിക്കുന്നതിന് അധിക ചാര്‍ജ് നല്‍കേണ്ടതായി വരും. സൗജന്യ പണം പിന്‍വലിക്കലുകളുടെ എണ്ണം കുറയ്ക്കാനുള്ള നീക്കത്തിലാണ് രാജ്യത്തെ പല പ്രമുഖ ബാങ്കുകളും. ഇനി മുതല്‍ എടിഎമ്മുകള്‍ വഴി മൂന്ന് തവണ മാത്രമേ സൗജന്യമായി പണം പിന്‍വലിക്കാന്‍ സാധിക്കൂ.
മൂന്ന് തവണയുള്ള പരിധി അവസാനിക്കുന്നതോടെ ഓരോ ഇടപാടിനും 20 മുതല്‍ 25 രൂപ വരെയാണ് ഓരോ ബാങ്കുകളും ഈടാക്കാന്‍ പോകുന്നത്. മെയ് 1 മുതലാണ് ഈ ഫീസ് വര്‍ധന പ്രാബല്യത്തില്‍ വരുന്നത്. സാമ്പത്തിക ഇടപാടുകള്‍ക്ക് രണ്ട് രൂപ, സാമ്പത്തികേതര ഇടപാടുകള്‍ക്ക് 1 രൂപ എന്ന നിലയിലാണ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്.




സൗജന്യ സേവനം അവസാനിച്ചതിന് ശേഷമുള്ള ഓരോ ഇടപാടുകള്‍ക്കും ഇതുവരെ 17 രൂപയായിരുന്നു ബാങ്കുകള്‍ ഈടാക്കിയിരുന്നത്. എന്നാല്‍ മെയ് 1 മുതല്‍ 19 രൂപയാകും ഈടാക്കുന്നത്. എന്നാല്‍ എല്ലാ ബാങ്കുകളും ഇതേ തുകയാണോ അല്ലെങ്കില്‍ ഏതെല്ലാം ബാങ്കുകളാണ് സൗജന്യ ഇടപാടുകളുടെ എണ്ണം വെട്ടിച്ചുരുക്കിയത് എന്ന കാര്യം വ്യക്തമല്ല.
മിനിമം ബാലന്‍സ് നിര്‍ബന്ധം
എസ്ബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, കാനറ ബാങ്ക് തുടങ്ങിയ രാജ്യത്തെ പ്രമുഖ ബാങ്കുകളും അവരുടെ മിനിമം ബാലന്‍സ് സംഖ്യ ഉയര്‍ത്തിയിരിക്കുകയാണ്. ഏപ്രില്‍ 1 മുതല്‍ ഇക്കാര്യം പ്രാബല്യത്തില്‍ വരും. ബാങ്കുകള്‍ അനുശാസിക്കുന്ന മിനിമം ബാലന്‍സ് നിലനിര്‍ത്തിയില്ലെങ്കില്‍ പിഴ ഈടാക്കുന്നതാണ്.
ക്രെഡിറ്റ് കാര്‍ഡ് റിവാര്‍ഡുകള്‍
എസ്ബിഐ, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് തുടങ്ങിയ പ്രമുഖ ബാങ്കുകള്‍ അവരുടെ കോ ബ്രാന്‍ഡഡ് വിസ്താര ക്രെഡിറ്റ് കാര്‍ഡുകളില്‍ വമ്പന്‍ മാറ്റത്തിന് ഒരുങ്ങുകയാണ്. ഈ കാര്‍ഡുകളുടെ ടിക്കറ്റ് വൗച്ചറുകള്‍, പുതുക്കല്‍, റിവാര്‍ഡുകള്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ ഏപ്രില്‍ 18 വരെയേ ലഭിക്കൂ.
പലിശ
സേവിങ്‌സ് അക്കൗണ്ട്, എഫ്ഡി എന്നിവയുടെ പലിശയും മാറ്റങ്ങളുണ്ട്. സേവിങ്‌സ് അക്കൗണ്ട് പലിശ ലഭിക്കുന്നത് അക്കൗണ്ടിനെ ബാലന്‍സിനെ ആശ്രയിച്ചായിരിക്കും.