NBFC Loan: ക്രെഡിറ്റ് സ്കോർ പോലും വേണ്ട, ലക്ഷങ്ങൾ വായ്പ ഇവിടുന്ന് കിട്ടും
ബാങ്കുകളിൽ നിന്ന് വ്യത്യസ്തമായി, എൻബിഎഫ്സി നിർദ്ദിഷ്ട വായ്പകൾക്ക് യോഗ്യതാ മാനദണ്ഡങ്ങൾ ഇല്ല. ക്രെഡിറ്റ് സ്കോറുകളിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, അവർ നിങ്ങളുടെ വരുമാന സാധ്യതയ്ക്ക് മുൻഗണന നൽകുന്നു

Nbfc Loan
ഒരു വായ്പ ആവശ്യമായി വരുന്നത് എപ്പോഴാണെന്ന് പറയാൻ സാധിക്കില്ല. പെട്ടെന്ന് ബാങ്കിലേക്ക് പോവാൻ സാധിച്ചെന്ന് വരില്ല. എന്നാൽ ബാങ്കിംഗ് പ്രക്രിയ പലപ്പോഴും സാവാധനമായിരിക്കും ഇതിനാൽ തന്നെ ലോണിന് അപേക്ഷിച്ചാലും പെട്ടെന്ന് ലഭിക്കില്ല. ഇത്തരം അവസരത്തിൽ നമ്മുക്ക് ആശ്രയിക്കാൻ പറ്റുന്ന ഒന്നാണ് എൻബിഎഫ്സികൾ. വളരെ പെട്ടെന്ന് തുക ലഭിക്കും എന്നതാണ് ഇതിൻ്റെ പ്രത്യേകത. 1956 ലെ കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ധനകാര്യ സ്ഥാപനങ്ങളാണ് എൻബിഎഫ്സികൾ .
എന്താണ് NBFC പേഴ്സണല് ലോൺ ?
റിസർവ് ബാങ്കിൻ്റെ ബാങ്കിംഗ് ലൈസൻസ് ഇല്ലെങ്കിലും എൻബിഎഫ്സികളിൽ നിന്നും വ്യക്തിഗത വായ്പകൾ ലഭിക്കും. വായ്പകൾ അംഗീകരിക്കാനും കടക്കാർക്ക് ക്രെഡിറ്റ് സൗകര്യങ്ങൾ ഒരുക്കാനും എൻബിഎഫ്സികൾക്ക് നിയമപരമായ അവകാശമുണ്ട്. ചില എൻബിഎഫ്സികൾ ആളുകൾക്ക് റിട്ടയർമെന്റ് ബെനഫിറ്റുകളും ആനുകൂല്യങ്ങളും നൽകുന്നുണ്ട്. ക്രെഡിറ്റ് സ്കോർ ഇല്ലെങ്കിൽ പോലും ഇവിടെ ലോണുകൾ ലഭ്യമാകും. വായ്പ എടുക്കുന്നയാളുടെ വരുമാനമാണ് ഇവിടെ കാര്യം.
വ്യത്യസ്ത സാമ്പത്തിക ആവശ്യങ്ങൾ
എൻബിഎഫ്സികൾ മുഖേന ആളുകളുടെ വ്യത്യസ്ത സാമ്പത്തിക ആവശ്യങ്ങളാണ് നിറവേറ്റുന്നത്. വാഹനം, മെഷിനറി വായ്പകൾ (അസറ്റ് ഫിനാൻസിംഗ് കമ്പനികൾ) ബിസിനസ് വായ്പകൾ (ലോൺ കമ്പനികൾ),ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് കമ്പനികൾ, താഴ്ന്ന വരുമാനക്കാർക്ക് ചെറുകിട വായ്പകൾക്കായി മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ, ഭവനവായ്പ കൈകാര്യം ചെയ്യുന്ന ഹൗസിംഗ് ഫിനാൻസ് കമ്പനികൾ എന്നിവയെല്ലാം എൻബിഎഫ്സികളായുണ്ട്.
യോഗ്യതാ മാനദണ്ഡം
ബാങ്കുകളിൽ നിന്ന് വ്യത്യസ്തമായി, എൻബിഎഫ്സികൾക്ക് നിർദ്ദിഷ്ട വായ്പകൾക്ക് യോഗ്യതാ മാനദണ്ഡങ്ങൾ ഇല്ല. ക്രെഡിറ്റ് സ്കോറുകളിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, അവർ നിങ്ങളുടെ വരുമാന സാധ്യതയ്ക്ക് മുൻഗണന നൽകുന്നു. കുറഞ്ഞ ക്രെഡിറ്റ് സ്കോർ (ഏകദേശം 600-650) ഉള്ള വ്യക്തികൾക്കും വായ്പ വേഗത്തിൽ ലഭിക്കും. സാധാരണ ബാങ്കുകളിൽ നിന്നും 700-ന് മുകളിൽ വേണം ക്രെഡിറ്റ് സ്കോർ.
ആവശ്യമായ രേഖകൾ
നിങ്ങൾ ഒരു എൻബിഎഫ്സിയിൽ ലോണിന് അപേക്ഷിക്കുകയാണെങ്കിൽ, നിങ്ങൾ നിലവിലുള്ളതോ മുൻ ഉപഭോക്താവാണെങ്കിൽ രേഖകളൊന്നും സമർപ്പിക്കേണ്ടതില്ല. പുതിയ ഉപഭോക്താവാണെങ്കിൽ, കെവൈസി, ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റുകൾ, ഏറ്റവും പുതിയ ശമ്പള സ്ലിപ്പുകൾ എന്നിവ മാത്രമെ ആവശ്യമുള്ളു.
ബാങ്കുകളിൽ നിന്ന് വായ്പയെടുക്കുമ്പോൾ, നിലവിലുള്ളതും പുതിയതുമായ ഉപഭോക്താക്കൾ നീണ്ട പേപ്പർവർക്കുകൾ സമർപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഐഡി പ്രൂഫ്, സാലറി സ്ലിപ്പുകൾ, ഐടി റിട്ടേൺ, ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, തൊഴിൽ തെളിവുകൾ എന്നിവ പോലുള്ള വായ്പകൾ അംഗീകരിക്കുന്നതിന് നിങ്ങൾക്ക് അധിക രേഖകൾ ആവശ്യമാണ്.
പ്രോസസ്സിംഗ്
എൻബിഎഫ്സി വഴി അപേക്ഷിച്ചാൽ ഏതാനും മിനിറ്റുകൾക്കുള്ളിൽ വായ്പ ലഭിക്കും. അടിയന്തിരമായി പണം ആവശ്യമുണ്ടെങ്കിൽ ഇതാണ് വഴി. പ്രീ-അപ്രൂവ്ഡ് ഉപഭോക്താക്കൾക്ക് കുറച്ച് മിനിറ്റുകൾക്കുള്ളിൽ വായ്പ ലഭിക്കും. ബാങ്കുകളുടെ പ്രോസസ്സിംഗ് അൽപ്പം നീണ്ടതാണ്, 2-7 ദിവസം വരെ ഇതിന് ആവശ്യമുണ്ട്.
വായ്പാ തുകയും കാലാവധിയും
ബാങ്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ എൻബിഎഫ്സികൾ ആറ് മാസം മുതൽ അഞ്ച് വർഷം വരെയാണ് കാലാവധി. നിങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കായി നിങ്ങൾക്ക് ഒരു ചെറിയ തുക ആവശ്യമാണെങ്കിലും, നിങ്ങൾക്ക് അത് എൻബിഎഫ്സികൾ വഴി ലഭിക്കും. എൻബിഎഫ്സികൾ ഉയർന്ന പലിശനിരക്ക് ഈടാക്കുന്നുണ്ട്, പ്രതിവർഷം 10 മുതൽ 30 ശതമാനം വരെയാണിത്. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ, വരുമാനം, ലോൺ തുക എന്നിവയെ ആശ്രയിച്ചാണിത്.