5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

National Pension System: 100 രൂപ ദിവസം മാറ്റി വെക്കാം, മാസം 50000 പെൻഷൻ

National Pension System: കേന്ദ്ര ഗവൺമെൻ്റിൻ്റെ പെൻഷൻ പദ്ധതിയാണ് നാഷ്ണൽ പെൻഷൻ സിസ്റ്റം. നിങ്ങളുടെ റിട്ടയർമെൻ്റ് കണക്കാക്കി വേണം ഇതിൽ നിക്ഷേപിക്കാൻ. 18 നും 70 നും ഇടയിൽ പ്രായമുള്ള ഏതൊരു ഇന്ത്യൻ പൗരനും ഇവിടെ നിക്ഷേപം നടത്താം

National Pension System: 100 രൂപ ദിവസം മാറ്റി വെക്കാം, മാസം 50000 പെൻഷൻ
National Pension System
Follow Us
arun-nair
Arun Nair | Published: 22 Jul 2024 16:59 PM

നിക്ഷേപങ്ങളെ കുറിച്ചൊക്കെ ആലോചിക്കുന്നവർക്ക് ഇതാണ് ഏറ്റവും ബെസ്റ്റ് ടൈം. വെറും 100 രൂപ ദിവസവും മാറ്റി വെച്ചാൽ മാസം 50000-ൽ അധികം പെൻഷൻ നിങ്ങൾക്ക് നേടാം. സ്ഥിരമായി നിക്ഷേപിച്ചാൽ ഇത് മികച്ച സംവിധാനം കൂടിയാണ്. വിരമിക്കുമ്പോൾ 40 ലക്ഷം രൂപ എങ്കിലും നിങ്ങൾക്ക് സമ്പാദ്യത്തിൽ ചേർക്കാം. ഇതിൻ്റെ അടിസ്ഥാനത്തിൽ എല്ലാ മാസവും 50,000 രൂപ പെൻഷനും ലഭിക്കും. ഇത് എങ്ങനെയാണെന്ന് നോക്കാം.

കേന്ദ്ര സർക്കാർ പെൻഷൻ പദ്ധതി

കേന്ദ്ര ഗവൺമെൻ്റിൻ്റെ പെൻഷൻ പദ്ധതിയാണ് നാഷ്ണൽ പെൻഷൻ സിസ്റ്റം. നിങ്ങളുടെ റിട്ടയർമെൻ്റ് കണക്കാക്കി വേണം ഇതിൽ നിക്ഷേപിക്കാൻ. 18 നും 70 നും ഇടയിൽ പ്രായമുള്ള ഏതൊരു ഇന്ത്യൻ പൗരനും (സർക്കാർ ജീവനക്കാരനോ സ്വകാര്യ മേഖലയിലെ ജീവനക്കാരനോ)  അക്കൗണ്ട് തുറക്കാം. എൻആർഐകൾക്കും ഇതിന് അർഹതയുണ്ട്. നിക്ഷേപകൻ്റെ 60 വയസ്സ് വരെ അല്ലെങ്കിൽ മെച്യൂരിറ്റി വരെ എങ്കിലും ഇതിൽ നിക്ഷേപിക്കണം. ഇതുവരെ 8% മുതൽ 12% വരെ വാർഷിക റിട്ടേൺ ആണ് ഇതിലുള്ളത്.

കണക്ക് നോക്കാം

25ാം വയസ്സിൽ നിക്ഷേപം ആരംഭിച്ചാൽ എല്ലാ മാസവും 3000 രൂപ എന്ന കണക്കിൽ ആകെ 35 വർഷത്തെ മൊത്തം നിക്ഷേപം: 12,60,000 രൂപ (12.60 ലക്ഷം രൂപ). പ്രതിവർഷം 10 ശതമാനം ആണ് പ്രതീക്ഷിക്കുന്ന റിട്ടേൺ.  അങ്ങനെ നോക്കുമ്പോൾ മൊത്തം കോർപ്പസ്: 1,14,84,831 രൂപ (1.15 കോടി രൂപ) ആയിരിക്കും. ആന്വിറ്റി പ്ലാനിലെ നിക്ഷേപം: 65 ശതമാനം. മൊത്തം മൂല്യം: 40,19,691 രൂപ, ഇതിൽ 74,65,140  പെൻഷനായി ലഭിക്കും. വാർഷിക റിട്ടേൺ 8 ശതമാനം എന്ന നിരക്കിൽ നോക്കിയാൽ  49,768 രൂപ വരെ പെൻഷനായി നിങ്ങൾക്ക് ലഭിക്കും.

എത്ര റിട്ടേൺ കിട്ടും

നിങ്ങൾ NPS-ൽ നിക്ഷേപിച്ച തുകയുടെ ഒരു ഭാഗം ഇക്വിറ്റിയിൽ നിക്ഷേപിച്ചിരിക്കുന്നതിനാൽ ഈ സ്കീമിൽ ഗ്യാരണ്ടീഡ് റിട്ടേൺ ലഭിക്കില്ല. എന്നിരുന്നാലും, PPF പോലുള്ള മറ്റ് പരമ്പരാഗത ദീർഘകാല നിക്ഷേപങ്ങളെ അപേക്ഷിച്ച് ഉയർന്ന വരുമാനം ഇതിലുണ്ട്. ഇതുവരെ 9% മുതൽ 12% വരെയാണ് NPS-ൻ്റെ റിട്ടേൺ ഹിസ്റ്ററി.

വിരമിച്ചതിന് ശേഷം

നിലവിൽ നിക്ഷേപകന് ആകെ തുകയുടെ 60 ശതമാനം വരെ ഒറ്റത്തവണയായി പിൻവലിക്കാം, ബാക്കി 40 ശതമാനം ആന്വിറ്റി പ്ലാനിലേക്ക് പോകുന്നു. പുതിയ NPS മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, മൊത്തം കോർപ്പസ് 5 ലക്ഷം രൂപയോ അതിൽ കുറവോ ആണെങ്കിൽ, ആന്വിറ്റി പ്ലാൻ ഇല്ലാതെ തന്നെ വരിക്കാർക്ക് മുഴുവൻ തുകയും പിൻവലിക്കാം. ഇത് നികുതി രഹിതമാണ്.

 

Latest News